Reliance Jio Record: Victory! ഡാറ്റ ട്രാഫിക്കിൽ ചൈനയെയും കടത്തിവെട്ടി അംബാനി

Updated on 25-Apr-2024
HIGHLIGHTS

Reliance Jio പുതിയ ലോക റെക്കോഡ് നേട്ടത്തിൽ

China Mobile-നെ കടത്തിവെട്ടിയാണ് അംബാനിയുടെ റെക്കോഡ് നേട്ടം

ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററെന്ന ഖ്യാതിയാണ് ജിയോ കൈവരിച്ചത്

ചൈനയെയും തകർത്ത് മുന്നേറുകയാണ് Ambani-യുടെ Reliance Jio. ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററെന്ന ഖ്യാതിയാണ് ജിയോ കൈവരിച്ചത്. ഡാറ്റാ ട്രാഫിക്കിലാണ് റിലയൻസ് ജിയോയുടെ മുന്നേറ്റം. China Mobile-നെ കടത്തിവെട്ടിയാണ് അംബാനിയുടെ ജിയോ വിജയം കൈവരിച്ചത്.

Reliance Jio ഒന്നാമൻ

ജിയോയ്ക്ക് 481.8 ദശലക്ഷം വരിക്കാരുണ്ടെന്നാണ് കണക്കുകൾ. 2024-ൽ നികുതിക്ക് മുമ്പുള്ള ലാഭത്തിൽ 100,000 ജിയോ കടന്നു. ഈ റെക്കോഡിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയാണ് റിലയൻസെന്ന് അംബാനി പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ നിന്നുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത്.

Reliance Jio

വിദേശ കമ്പനികളെ വരെ മലർത്തിയടിച്ചുള്ള വിജയമാണ് ജിയോ നടത്തുന്നത്. ജിയോ നെറ്റ്‌വർക്കിലെ മൊത്തം ട്രാഫിക് 40.9 എക്‌സാബൈറ്റിലെത്തിയെന്ന് കണക്കുകൾ പറയുന്നു. വർഷം തോറും 35.2 ശതമാനം വർധനവാണ് ഇങ്ങനെ ജിയോ നേടിയത്.

Reliance Jio നേട്ടത്തിൽ അംബാനി

RIL നിരവധി സംരഭങ്ങളിലൂടെ മികച്ച സംഭാവന നൽകി വരുന്നു. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നെന്ന് അംബാനി വിശദീകരിച്ചു. എല്ലാ വിഭാഗങ്ങളും ശക്തമായ സാമ്പത്തിക, പ്രവർത്തന പ്രകടനം കാഴ്ചവച്ചു. ഇങ്ങനെ ഒന്നിലേറെ കാര്യങ്ങളിൽ ജിയോ ടെലികോം കമ്പനി നേട്ടം കൈവരിച്ചു.

ജിയോ ട്രൂ 5G

ഇന്ത്യയെ 5G-യിലൂടെ അപ്ഗ്രേഡ് ചെയ്യുന്നതിന് ജിയോ മുന്നിലുണ്ട്. 108 ദശലക്ഷത്തിലധികം ട്രൂ 5 ജി ഉപഭോക്താക്കളാണ് കമ്പനിയ്ക്കുള്ളത്. ഇത് ജിയോ ട്രൂ5ജി വിന്യസിക്കുന്നതിലെ ജിയോയുടെ വിജയം വ്യക്തമാക്കുന്നു.

ജിയോ AI ഡ്രൈവിലൂടെ നൂതന ടെക്നോളജികൾ കൊണ്ടുവരാൻ ശ്രമിക്കുന്നു. 2G വരിക്കാരെ സ്മാർട്ട്‌ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നു. ഇതെല്ലാം ജിയോയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്രവർത്തനങ്ങൾക്ക് ഉദാഹരണമാണെന്നും മുകേഷ് അംബാനി പറഞ്ഞു.

READ MORE: BSNL STV Plan: 60 ദിവസം, പ്രതിദിനം 2GB! 300 രൂപയ്ക്കും താഴെ Special Tariff പ്ലാൻ

സാധാരണക്കാരായ 2ജി, 3ജി വരിക്കാരെ 5ജിയിലേക്ക് എത്തിക്കാൻ ജിയോ ശ്രമിക്കുന്നു. ഇതിനായി ക്വാൽകോം കമ്പനിയുമായി പങ്കാളിത്തത്തിലേർപ്പെട്ടു. 10000 രൂപയിൽ ബജറ്റ് ഫോണുകൾ നിർമിക്കാനാണ് കമ്പനിയുടെ പദ്ധതി.

കോവിഡിന് ശേഷം telecom മേഖല

കോവിഡ് 19-ന് ശേഷം വാർഷിക ഡാറ്റാ ട്രാഫിക്ക് 2.4 മടങ്ങ് വർധിച്ചു. പ്രതിശീർഷ ഡാറ്റ വിനിയോഗം 28.7GBയായി ഉയർന്നു. ഇത് മൂന്ന് വർഷം മുമ്പ് 13.3 ജിബിയായിരുന്നു. ഇത് ഇന്ത്യൻ വരിക്കാർ ഡിജിറ്റൽ കണക്റ്റിവിറ്റിയെ ആശ്രയിക്കുന്നത് എത്രയെന്ന് വ്യക്തമാക്കി തരുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :