Reliance Jio വരിക്കാർക്കായി ഒരു മികച്ച പ്ലാൻ പറയട്ടെ. ബജറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. രണ്ട് സിം കാർഡ് ഉപയോഗിക്കുന്നവർക്ക് അനുയോജ്യമായ പ്ലാനാണിത്. ജിയോ സിം ആക്ടീവാക്കി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ ഉപയോഗിക്കാം.
ഇത് 200-ന് അകത്ത് താഴെ വില വരുന്ന പ്ലാനാണ്. നിങ്ങൾക്ക് ആവശ്യമായ കോളുകളും എസ്എംഎസ്സുകളും ഡാറ്റയും ഇതിൽ ലഭിക്കും. ഈ പ്ലാനിന് വിലയാകുന്നത് വെറും 189 രൂപയാണ്. അടുത്തിടെ ജിയോ 98 ദിവസ പ്ലാനും പ്രഖ്യാപിച്ചു. വില കൂട്ടിയതിൽ അതൃപ്തിയിലായ വരിക്കാരെ തിരിച്ചെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഈ പ്രീപെയ്ഡ് പ്ലാൻ ബജറ്റ്-സൗഹൃദ പാക്കേജാണ്. ഇതിന് 28 ദിവസമാണ് വാലിഡിറ്റി വരുന്നത്. അൺലിമിറ്റഡ് കോളുകൾ ഈ പ്ലാനിൽ നിന്ന് ലഭിക്കുന്നു. 2GB ഡാറ്റ 189 രൂപ പാക്കേജിലൂടെ ലഭിക്കും. ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ 64 Kbps ആയി കുറഞ്ഞു. 300 ഔട്ട്‌ഗോയിംഗ് മെസേജുകളും ഇതിലൂടെ അംബാനിയുടെ ജിയോ അനുവദിക്കുന്നു.
ബേസിക് ആനുകൂല്യങ്ങൾ മാത്രമല്ല ജിയോ തരുന്നത്. ജിയോസിനിമ, ജിയോടിവി പോലുള്ള അടിസ്ഥാന സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കുന്നു. ജിയോക്ലൌഡ് ആക്സസും 189 രൂപ പ്ലാനിൽ നിന്ന് ലഭിക്കും.
Read More: Reliance jio New Plan: 98 ദിവസം വാലിഡിറ്റി, Unlimited ഡാറ്റ, അൺലിമിറ്റഡ് കോളിങ്
ജിയോ കോളിങ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവർക്ക് പരിമിത നിരക്കിൽ ഇത് തെരഞ്ഞെടുക്കാം. 200 രൂപയ്ക്കും താഴെയാണ് പ്ലാനിന് ചെലവാകുന്നത്. ഒരു മാസത്തേക്കുള്ള വാലിഡിറ്റിയും ലഭിക്കും. ഇന്ത്യയിലെ സ്വകാര്യ ടെലികോം കമ്പനികൾ തരുന്നതിൽ ഏറ്റവും താങ്ങാനാവുന്ന പ്ലാനാണിത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
കാരണം ജൂലൈ മുതൽ ജിയോ, എയർടെൽ കമ്പനികൾ താരിഫ് വർധിപ്പിച്ചു. ഇതിന് ശേഷം ലാഭത്തിൽ റീചാർജ് ചെയ്യാവുന്ന ഓപ്ഷനുകളിൽ 189 രൂപ പാക്കേജ് ഉൾപ്പെടുന്നു. എന്നാൽ ഈ പ്ലാനിൽ ചില പരിമിതികളുണ്ട്.
ഈ ജിയോ പ്ലാനിൽ അൺലിമിറ്റഡ് 5G ആക്‌സസ് ഉൾപ്പെടുന്നില്ല. എന്നാൽ 4ജി, 5ജി വരിക്കാർക്ക് കുറഞ്ഞത് 2 ജിബി ഡാറ്റ ലഭിക്കും. നിങ്ങൾക്ക് ജിയോ ആപ്പ് വഴി പ്ലാനിനായി റീചാർജ് ചെയ്യാം. അല്ലെങ്കിൽ ഗൂഗിൾ പേ പോലുള്ള പേയ്മെന്റ് ആപ്പുകളിലൂടെയും പ്ലാൻ തെരഞ്ഞെടുക്കാം. ഇതിന് പുറമെ റിലയൻസിന്റെ സൈറ്റായ jio.com വഴിയും പ്ലാൻ സെലക്ട് ചെയ്യാവുന്നതാണ്.