നിങ്ങൾ Reliance Jio വരിക്കാരനാണോ? നിങ്ങൾക്ക് വേണ്ടി ഏറ്റവും മികച്ച പ്രീ-പെയ്ഡ് പ്ലാൻ ഞങ്ങൾ പറഞ്ഞുതരാം. അതും 200 രൂപയ്ക്കും താഴെ മാത്രം വില വരുന്ന പ്ലാനാണിത്.
ഇന്ന് ടെലികോം പ്ലാനുകൾ എക്സ്ട്രാ ഓഫറുകളുമായാണ് വരുന്നത്. അതായത് വെറുതെ കോളിങ്, ഡാറ്റ മാത്രമല്ല ഇവയിലുള്ളത്. ഏറ്റവും മികച്ച ഒടിടി പ്ലാറ്റ്ഫോമുകളും നിങ്ങൾക്ക് റീചാർജ് പ്ലാനുകളിലൂടെ നേടാം. Reliance Jio തങ്ങളുടെ വരിക്കാർക്കായി ഒട്ടനവധി ഒടിടി പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്.
ഒന്നിലധികം ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സബ്സ്ക്രിപ്ഷൻ നേടാൻ ഇത് മികച്ച മാർഗമാണ്. സാധാരണ ഒരുമിച്ച് ഒന്നിലധികം ഒടിടി സബ്സ്ക്രിപ്ഷൻ ചെലവേറിയ പണിയാണ്. എന്നാൽ വൻ തുകയില്ലാതെ ഒടിടി സബ്സ്ക്രിപ്ഷനുകൾ സ്വന്തമാക്കാൻ ജിയോ അവസരം നൽകുന്നു.
ജിയോയുടെ 148 രൂപ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഈ പ്രീ-പെയ്ഡ് പ്ലാനിൽ ഒടിടി ആക്സസും ഉൾപ്പെടുത്തിയിരിക്കുന്നു. 200 രൂപയ്ക്ക് താഴെ വില വരുന്ന റീചാർജ് പ്ലാനാണിത്. ഇതിൽ ഒന്നല്ല ഒട്ടനവധി ഒടിടി പ്ലാറ്റ്ഫോമുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇത് ജിയോയുടെ ഒരു ഡാറ്റ വൌച്ചർ പ്ലാനാണ്. 10GBയാണ് 148 രൂപയുടെ വൌച്ചർ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ ഈ പ്ലാനിൽ കോളിങ്, എസ്എംഎസ് ഓഫറുകൾ ലഭ്യമല്ല. എന്നാൽ ജിയോ ഇതിൽ 12 ഒടിടികൾ ഓഫർ ചെയ്യുന്നു.
ഇതിനകം ആക്ടീവ് പ്ലാനുള്ളവർക്ക് എക്സ്ട്രാ ഡാറ്റയ്ക്കായി ഈ പ്ലാൻ തെരഞ്ഞെടുക്കാം. 28 ദിവസം വാലിഡിറ്റിയിലാണ് 10ജിബി നൽകുന്നത്. ഇതിനൊപ്പം ജിയോസിനിമ പ്രീമിയം ഉൾപ്പെടെയുള്ള ഒടിടി ആക്സസ് സ്വന്തമാക്കാം. പ്ലാനിന്റെ വാലിഡിറ്റിയായ 28 ദിവസത്തേക്ക് നിങ്ങൾക്ക് ജിയോസിനിമ ആസ്വദിക്കാം. ജിയോ സിനിമയ്ക്ക് പുറമെ മറ്റ് ഒടിടികളും ഇതിലുണ്ട്. സോണി LIV, സീ5 എന്നീ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളും ജിയോ നൽകുന്നു.
Read More: 12GB സ്റ്റോറേജ് Nothing Phone 2a ഇനി Colorful! ഇന്ത്യയിൽ ലിമിറ്റഡ് സെയിൽ എന്നാണെന്നോ?
Discovery+, സൺനെക്സ്റ്റ് എന്നിവയും ലിസ്റ്റിലുണ്ട്. എപ്പിക് ഓൺ. പ്ലാനെറ്റ് മറാത്തി, ഡോക്യുബേ, ചൌപൽ എന്നിവയാണ് മറ്റുള്ളവ. 150 രൂപയ്ക്കും താഴെ വരുന്ന പ്ലാനിലാണ് ഇത്രയും അധികം ഒടിടി ആക്സസ് ലഭിക്കുന്നത്. മാത്രമല്ല, ഇവ ഓരോന്നിന്റെയും സബ്സ്ക്രിപ്ഷന് എത്ര രൂപയാകുമെന്നതും ശ്രദ്ധിക്കുക. 10ജിബി പോലുള്ള ബൾക്ക് ഡാറ്റയും ജിയോ നൽകുന്നു. റിലയൻസ് ജിയോയുടെ ലാഭകരമായ പോക്കറ്റ്-ഫ്രെണ്ട്ലി പ്ലാനാണ് ഇത്.