ഏറ്റവും കുറഞ്ഞ പൈസയ്ക്കുള്ള recharge plan മാത്രമല്ല, Reliance Jioയുടെ പക്കൽ വില കൂടിയ മികച്ച പ്രീപെയ്ഡ് പ്ലാനുകളുമുണ്ട്. ജിയോയുടെ വില കൂടിയ പ്ലാനിന് ആനുകൂല്യങ്ങളും ഡബിളാണ്. ഇതിൽ ഏറ്റവും പുതിയതായി ജിയോ അവതരിപ്പിച്ച ഒരു വില കൂടിയ റീചാർജ് ഓപ്ഷനെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്.
3,662 രൂപയുടെ റീചാർജ് പ്ലാനാണ് ജിയോ ഇപ്പോൾ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും വലിയ തുകയ്ക്ക് ജിയോ ഒരു റീചാർജ് പ്ലാൻ കൊണ്ടുവന്നത് എന്നറിയാമോ?
3662 രൂപയുടെ ഈ പ്ലാനിന് മൊത്തം 365 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. അതായത്, ഇതൊരു വാർഷിക പ്ലാനാണെന്ന് പറയാം. ആനുകൂല്യങ്ങൾ അൺലിമിറ്റഡായി ആഘോഷിക്കാനുള്ള ഒരു അവസരമാണ് ഈ പ്ലാനിലൂടെ റിലയൻസ് ജിയോ വരിക്കാർക്ക് സമ്മാനിക്കുന്നത്.
ദിവസവും 2.5GB ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും, 100 എസ്എംഎസും ലഭിക്കുന്നതാണ്. ഇങ്ങനെ മൊത്തം 912.5 GB ഡാറ്റയാണ് നിങ്ങൾക്ക് ലഭിക്കുക. ഇനി ഫോൺ 5Gയെ സപ്പോർട്ട് ചെയ്യുന്നതാണെങ്കിൽ അൺലിമിറ്റഡ് 5G ഡാറ്റയാണ് വരിക്കാരന് ലഭിക്കുന്നത്. പ്രതിദിന ക്വാട്ട വിനിയോഗിച്ച് കഴിഞ്ഞാൽ 64 Kbps ആയി ഇന്റർനെറ്റ് വേഗത കുറയുന്നു.
3662 രൂപയുടെ പ്ലാൻ നിങ്ങൾക്ക് അൽപ്പം കൂടുതലാണെന്ന് തോന്നുന്നുണ്ടോ? പ്രതിദിനം വെറും 2.5ജിബി മാത്രമാണല്ലോ ഡാറ്റ. അപ്പോൾ ലാഭമൊന്നുമില്ലല്ലോ എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. എന്തെന്നാൽ ഈ റീചാർജ് പ്ലാനിലൂടെ നിങ്ങൾക്ക് OTT (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
കൂടാതെ, ജിയോടിവി ആപ്പ് വഴി SonyLIV, ZEE5 എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസും ഇതിലുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സോണിലൈവും സീ5ഉം ഒരുമിച്ച് ലഭിക്കുന്ന അത്യുഗ്രൻ റീചാർജ് പ്ലാനാണിതെന്ന് പറയാം.
ജിയോCinema, ജിയോCloud, ജിയോTV പോലെയുള്ള ജിയോയുടെ OTT പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ഇതിൽ നിന്ന് ലഭിക്കുന്നു.
2 പ്രീ- പെയ്ഡ് പ്ലാനുകളിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭിക്കുന്ന റീചാർജ് പ്ലാനുകളാണ് ജിയോയുടെ പക്കലുള്ളത്. 388 രൂപയ്ക്കും 808 രൂപയ്ക്കുമുള്ള ജിയോ പ്ലാനുകളിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഫ്രീയായി ലഭിക്കും.