യുവത്വങ്ങളുടെ ആഘോഷക്കാലമാണ് Valentine's Day. യുവാക്കളുടെ മാത്രമല്ല, തങ്ങളുടെ പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കാൻ ആഗ്രഹിക്കുന്ന ആർക്കും February മാസം വളരെ പ്രധാനപ്പെട്ടതാണ്. ലോകമെമ്പാടും ആഘോഷമാക്കുന്ന Valentine's Dayയ്ക്ക് Reliance Jioയും അത്യാകർഷകമായ ഓഫറുകളാണ് കൊണ്ടുവന്നിരിക്കുന്നത്.
വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് റിലയൻസ് ജിയോ പ്രഖ്യാപിച്ച പുതിയ ഓഫറിനെ കുറിച്ച് ഒരുപക്ഷേ നിങ്ങൾ അറിഞ്ഞിട്ടുണ്ടാകില്ല. റിലയൻസ് ജിയോ വരിക്കാർക്ക് 249 രൂപ, 899 രൂപ, 2,999 രൂപ പ്ലാനുകൾക്ക് കീഴിൽ പ്രത്യേക വാലന്റൈൻസ് ഡേ ഓഫർ നൽകുന്നുണ്ട്. ഈ പ്രത്യേക ഓഫറിലൂടെ നിങ്ങൾക്ക് അധിക വാലിഡിറ്റിയും ഡാറ്റയും മറ്റ് ചില ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
Reliance Jioയുടെ 899 രൂപ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയുള്ളതാണ്. ഇത് മൊത്തം 225 GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ് സൗകര്യവും പ്രതിദിനം 100 SMSഉം ഈ പ്ലാനിൽ ലഭ്യമാണ്.
249 രൂപയുടെ പ്ലാൻ പ്രതിദിനം 2 GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇത് 23 ദിവസത്തെ സാധുതയുള്ളതാണ്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങും, സൗജന്യ SMS ആനുകൂല്യങ്ങളും ലഭിക്കും.
2,999 രൂപ പ്ലാനിൽ, അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 2.5 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസ് നൽകുന്ന ഈ പ്ലാനിന് കീഴിൽ ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ വാർഷിക സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്. 365 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ വരുന്നത്.
അധിക വാലിഡിറ്റി
75 GB അധിക ഹൈ-സ്പീഡ് ഡാറ്റ
12 GB അധിക ഹൈ-സ്പീഡ് ഡാറ്റ
മക്ഡൊണാൾഡ്സ് (McDonald's)- 199 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 105 രൂപ വിലയുള്ള McAloo Tikki/Chicken Kebab Burger സൗജന്യം
ഫർണുകൾ – 799 രൂപയ്ക്ക് 150 രൂപയുടെ കിഴിവ്
ഇക്‌സിഗോ-4500 രൂപയോ അതിനു മുകളിലോ ഉള്ള ഫ്ലൈറ്റ് ബുക്കിങ്ങിൽ 750 രൂപ കിഴിവ്
5G ഉപയോക്താക്കളിൽ യോഗ്യരായ വരിക്കാർക്ക് പരിധിയില്ലാതെ ഇന്റർനെറ്റ് ഡാറ്റ