Ambani വീണ്ടും Reliance Jio വരിക്കാർക്കായി അത്യുഗ്രൻ പ്ലാൻ അവതരിപ്പിച്ചു. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് വേണ്ടിയാണ് ജിയോ പുതിയ പ്ലാൻ കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ ഇത് ജിയോയുടെ അന്താരാഷ്ട്ര പ്ലാനാണ്.
39 രൂപയിൽ ആരംഭിക്കുന്ന റീചാർജ് പ്ലാനുകളാണ് ജിയോ കൊണ്ടുവന്നത്. ഒക്ടോബർ 10 മുതൽ ഈ പാക്കേജുകൾ ലഭ്യമാണ്. 7 പാക്കേജുകളാണ് റിലയൻസ് ജിയോ അവതരിപ്പിച്ചത്.
39 രൂപയ്ക്കും, 49, 59, 69 രൂപയ്ക്കും ജിയോ പാക്കേജുകളുണ്ട്. 79, 89, 99 രൂപയുടെ പുതിയ പ്ലാനുകൾ കൂടി ജിയോ അവതരിപ്പിച്ചു. ഇവ റിലയൻസ് ജിയോയുടെ ഇന്റർനാഷണൽ പാക്കേജുകളാണ്. അതായത് പ്രവാസികൾക്ക് വേണ്ടിയാണ് രസകരമായ ഈ പാക്കേജുകൾ പ്രഖ്യാപിച്ചത്. കുവൈറ്റ്, യുഎഇ, ബഹ്റെയിൻ എന്നിവിടങ്ങളിലുള്ളവർക്ക് പ്ലാനുകൾ പ്രയോജനപ്പെടുത്താം.
ഡാറ്റയോ ഇന്റർനെറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത റീചാർജ് ഓപ്ഷനുകളാണിവ. ഈ പുതിയ അന്താരാഷ്ട്ര പായ്ക്കുകൾ നിങ്ങൾക്ക് ഒക്ടോബർ 10 മുതൽ ലഭ്യമാണ്. ഓരോ പ്ലാനുകളുടെ സ്പെഷ്യാലിറ്റിയും അത് ഏത് രാജ്യത്തിലുള്ളവർക്ക് ലഭിക്കുമെന്നും നോക്കാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
Rs 39 Recharge Plan: 39 രൂപയുടെ പ്ലാനിനാണ് ഏറ്റവും വില കുറവ്. ഇത് യുഎസ്എയിലും കാനഡയിലും ലഭിക്കുന്ന പാക്കേജാണ്. ഈ ISD പ്ലാനിൽ 30 മിനിറ്റ് വാലിഡിറ്റി വരുന്നു. ഈ സമയത്ത് നിങ്ങൾക്ക് ഇന്റർനാഷണൽ കോളുകൾ ചെയ്യാം.
Rs 49 Recharge Plan: അടുത്ത പ്ലാനിൽ വാലിഡിറ്റി 20 മിനിറ്റ്. ഇത് ലഭ്യമാകുന്ന രാജ്യങ്ങൾ ബംഗ്ലാദേശാണ്. 20 മിനിറ്റ് കോളുകൾ ചെയ്യാൻ 49 രൂപയ്ക്ക് റീചാർജ് ചെയ്യാം.
Rs 59 Recharge Plan: 15 മിനിറ്റ് കോളിങ് ആനുകൂല്യത്തിനുള്ള പ്ലാനാണിത്. സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലാണ് പ്ലാനുകൾ ലഭ്യമാകുന്നത്.
Rs 69 Recharge Plan: ഓസ്ട്രേലിയ, ന്യൂസിലാൻഡ് രാജ്യങ്ങൾക്ക് വേണ്ടിയുള്ളതാണ് ഈ പ്ലാൻ. ഇതിലും നിങ്ങൾക്ക് 15 മിനിറ്റ് കോളിങ് ആനുകൂല്യം ലഭിക്കുന്നു.
Rs 79 Recharge Plan: യുകെ, ജർമനി, ഫ്രാൻസ്, സ്പെയിൻ രാജ്യങ്ങളിലേക്കുള്ള പ്ലാനാണ്. 10 മിനിറ്റ് കോളിങ് ആനുകൂല്യം ഈ റീചാർജ് പാക്കേജിൽ ലഭിക്കുന്നു.
Rs 89 Recharge Plan: ചൈന, ഭൂട്ടാൻ, ജപ്പാൻ രാജ്യങ്ങളിൽ നിങ്ങൾക്ക് പ്ലാൻ പ്രയോജനപ്പെടുത്താം. 15 മിനിറ്റ് കോൾ ആനുകൂല്യങ്ങൾക്കായി വേണ്ടിയുള്ളതാണ് ഈ ഓപ്ഷൻ.
Rs 99 Recharge Plan: യുഎഇ, തുർക്കി, കുവൈറ്റ്, ബഹ്റെയിൻ, സൌദി അറേബ്യ രാജ്യങ്ങളിലേക്കുള്ള പ്ലാനാണിത്. 10 മിനിറ്റ് ദൈർഘ്യമാണ് പ്രീ-പെയ്ഡ് പാക്കേജാണിത്.