Reliance Jio New Plan: 3 മാസത്തേക്ക് പ്ലാനില്ലെന്ന് പരാതി വേണ്ട, പുതിയ Jio AirFiber പ്ലാൻ ഇതാ…

Updated on 29-May-2024
HIGHLIGHTS

റിലയൻസ് പുതിയൊരു Jio AirFiber പ്ലാൻ എത്തിച്ചിരിക്കുന്നു

ഒരു മാസത്തേക്കും, 6 മാസത്തേക്കും Jio AirFiber പ്ലാനുകളുണ്ട്

പുതിയ എയർഫൈബർ പ്ലാൻ 3 മാസം കാലയളവ് വരുന്നതാണ്

Reliance Jio നൽകുന്ന ഇൻറഗ്രേറ്റഡ് സർവ്വീസാണ് Jio AirFiber. അതിവേഗ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ഫൈബർ സേവനമാണിത്. ഒടിടി ആക്സസും സ്പീഡ് ഇന്റർനെറ്റും Ambani ജിയോ എയർഫൈബറിലൂടെ തരുന്നു.

ഒരു മാസത്തേക്കും, 6 മാസത്തേക്കും എയർഫൈബർ പ്ലാനുകളുണ്ട്. കൂടാതെ 12 മാസ വാലിഡിറ്റിയിലും എയർഫൈബർ പ്ലാനുകൾ ലഭിക്കും. ഇപ്പോഴിതാ റിലയൻസ് പുതിയൊരു Jio AirFiber പ്ലാൻ എത്തിച്ചിരിക്കുന്നു.

Jio AirFiber

Jio AirFiber പുതിയ പ്ലാൻ

പുതിയ എയർഫൈബർ പ്ലാൻ 3 മാസം കാലയളവ് വരുന്നതാണ്. ഇതുവരെ എയർഫൈബർ പ്ലാനുകളിലൊന്നും മാസത്തെ കാലാവധി ഉള്ളതായിരുന്നില്ല. അതിനാൽ ഈ പുതിയ ജിയോ പ്ലാൻ ബജറ്റ്-ഫ്രെണ്ട്ലി റീചാർജുകാർക്ക് ഉത്തമമാണ്.

Jio AirFiber ത്രൈമാസ പ്ലാൻ

ജിയോ എയർഫൈബർ 5G ഫിക്സഡ്-വയർലെസ് ആക്സസ് (FWA) സേവനത്തിനായി പുതിയ 3 മാസത്തെ പ്ലാനുകൾ അവതരിപ്പിച്ചു. മുമ്പ്, ജിയോ എയർഫൈബർ പ്ലാനുകൾ 1, 6, 12 മാസ വാലിഡിറ്റി കാലയളവുകളിൽ ലഭ്യമായിരുന്നു. 30 Mbps മുതൽ 1 Gbps വരെയുള്ള സ്പീഡ് ഓപ്‌ഷനുകളുടെ വിശാലമായ ശ്രേണി നിലനിർത്തിക്കൊണ്ടുതന്നെ പ്രതിബദ്ധത കാലയളവ് കുറച്ചുകൊണ്ട് പുതിയ 3 മാസത്തെ പ്ലാനുകൾ വിശാലമായ പ്രേക്ഷകരെ ഉന്നമിപ്പിക്കുന്നു.

ജിയോ എയർഫൈബർ ത്രൈമാസ പ്ലാൻ

പുതിയ എയർഫൈബർ പ്ലാനിന് ചെലവാകുന്നത് 599 രൂപയാണ്. 30 Mbps വേഗതയിൽ ഡാറ്റ ലഭിക്കും. ഇതിൽ 1,000GB ഡാറ്റയാണ് അംബാനി അനുവദിച്ചിട്ടുള്ളത്. ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിLIV, ZEE5 ആക്സസുകൾ ഈ പ്ലാനിലുണ്ട്.

കൂടാതെ ഇപ്പോൾ ജനപ്രിയമായി കൊണ്ടിരിക്കുന്ന ജിയോസിനിമ സബ്സ്ക്രിപ്ഷനും ലഭിക്കും. SunNXT, Hoichoi, Discovery+ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ALTBalaji, Eros Now, Lionsgate Play എന്നിവയാണ് മറ്റ് ഒടിടികൾ. ShemarooMe, EON, ETV, DocuBay ഉൾപ്പെടെ 14 OTT പ്ലാറ്റ്‌ഫോമുകളാണ് ഇതിലുള്ളത്.

ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ ആക്സസ് നിങ്ങൾക്ക് JioTV+ വഴി സ്വന്തമാക്കാം. 800 ഓൺ-ഡിമാൻഡ് ടിവി ചാനലുകളും ഇതിലൂടെ ലഭിക്കും. എന്നാൽ നിങ്ങൾ ഓർക്കേണ്ടത് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ ഇതിലില്ല. നെറ്റ്ഫ്ലിക്സ് ആക്സസും ഈ പ്ലാനിൽ ജിയോ ഉൾപ്പെടുത്തിയിട്ടില്ല.

Netflix, Prime Video വേണോ?

ഇതിനായി മറ്റ് എയർഫൈബർ പ്ലാനുകൾ തെരഞ്ഞെടുക്കാം. ജിയോ എയർഫൈബറിന്റെ 888 രൂപ പ്ലാൻ ഇതിന് ഉത്തമമാണ്. ഈ പ്ലാനിൽ സൗജന്യമായി നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ ലഭിക്കും. അതുപോലെ റിലയൻസ് ജിയോ ഇതിൽ ആമസോൺ പ്രൈം ലൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൊരു പ്രതിമാസ പ്ലാനാണ്. എങ്കിലും ആവേശകരമായ ഇന്റർനെറ്റ് സ്പീഡാണ് 888 രൂപ പ്ലാനിലുള്ളത്. 100 Mbps വേഗതയിൽ നിങ്ങൾക്ക് ഡാറ്റ ലഭിക്കും.

Read More: Airtel 599Rs Plan: 2 പേർക്ക് വേണ്ടി ഒറ്റ റീചാർജ് Plan, ഒപ്പം Netflix, Hotstar Free

ജിയോ എയർഫൈബർ ത്രൈമാസ പ്ലാനുകൾ യഥാക്രമം 1,499 രൂപയ്ക്കും 2,499 രൂപയ്ക്കും 3,999 രൂപയ്ക്കും 300 Mbps, 500 Mbps, 1 Gbps വേഗതയിൽ വരുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :