കേരളത്തിന് Reliance-ന്റെ Good News! Jio AirFiber ഇന്ന് മുതൽ…|TECH NEWS

കേരളത്തിന് Reliance-ന്റെ Good News! Jio AirFiber ഇന്ന് മുതൽ…|TECH NEWS
HIGHLIGHTS

കേരളത്തിൽ ഇതുവരെ തിരുവനന്തപുരത്ത് മാത്രമായിരുന്നു Jio AirFiber ലഭിച്ചത്

ഇന്ന് മുതൽ സംസ്ഥാനത്തൊട്ടാകെ ജിയോ തങ്ങളുടെ സേവനം വിപുലീകരിക്കുന്നു

16ൽ കൂടുതൽ OTT സേവനങ്ങൾ ലഭിക്കുന്നതിന് Jio AirFiber ഉപകരിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനമായി Reliance Jio വളർന്നു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈൽ ഡാറ്റ ശൃംഖലയും ജിയോയാണ്. രാജ്യത്തുടനീളം 5G എത്തിക്കുന്ന സംരഭം 2023ൽ തന്നെ കമ്പനി പൂർത്തിയാക്കി. ഇപ്പോഴിതാ Jio AirFiber-നെ കുറിച്ചുള്ള വാർത്തയാണ് പുതിയതായി വരുന്നത്.

Reliance Jio AirFiber

കേരളത്തിൽ ഇതുവരെ തലസ്ഥാന നഗരിയിൽ മാത്രമായിരുന്നു എയർ ഫൈബർ ലഭിച്ചത്. എന്നാൽ ഇന്നുമുതൽ കേരളത്തിലുടനീളം സേവനം ലഭിക്കുന്നു. സെപ്റ്റംബര്‍ 19നായിരുന്നു Jio AirFiber ഇന്ത്യയിൽ ആരംഭിച്ചത്. കഴിഞ്ഞ നവംബറിൽ തിരുവനന്തപുരത്തും എയർഫൈബർ സർവ്വീസ് തുടങ്ങി. ഇപ്പോഴിതാ 2024ന്റെ തുടക്കത്തിൽ തന്നെ സംസ്ഥാനത്തൊട്ടാകെ ജിയോ തങ്ങളുടെ സേവനം വിപുലീകരിക്കുന്നു.

Jio AirFiber എങ്ങനെ പ്രയോജനപ്പെടുത്താം?
AirFiber എങ്ങനെ പ്രയോജനപ്പെടുത്താം?

Jio AirFiber പ്രത്യേകത എന്ത്?

എയർ ഫൈബറിന് മുന്നേ ജിയോ നൽകിയിരുന്ന സേവനം ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്‍ഫ്രാസ്ട്രക്ചറായിരുന്നു. രാജ്യത്തൊട്ടാകെ 1.5 ദശലക്ഷം കിലോമീറ്ററിലധികം ഇതിന്റേ സേവനം ലഭ്യമാണ്. എന്നാലും, ഗ്രാമപ്രദേശങ്ങളില്‍ ഒപ്റ്റിക്കൽ ഫൈബർ സേവനം എത്തിക്കാൻ പ്രയാസമാണ്. ഇതിന് പരിഹാരമായാണ് റിലയൻസ് ജിയോ എയർ ഫൈബർ സർവ്വീസ് വന്നത്.

AirFiber എങ്ങനെ പ്രയോജനപ്പെടുത്താം?

സ്മാര്‍ട്ട് ഹോം സർവ്വീസിനും ഇൻഡോർ വൈഫൈയ്ക്കും എയർ ഫൈബർ പ്രയോജനപ്പെടുത്താം.

16ൽ കൂടുതൽ OTT സേവനങ്ങൾ ലഭിക്കും. 550ലധികം പ്രമുഖ ഡിജിറ്റൽ ടിവി ചാനലുകൾ HD ക്വാളിറ്റിയിൽ കാണാം. ഇവ മൊബൈലിലോ ലാപ്ടോപ്പിലോ ടാബ്ലെറ്റിലോ പ്രവർത്തിപ്പിക്കാം. വീട്ടിലും ഓഫീസിലും അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാകും.

എയർ ഫൈബറിനൊപ്പം Free

എയർ ഫൈബർ വാങ്ങുമ്പോൾ നിങ്ങൾക്ക് ഫ്രീയായി മറ്റ് ചില സേനവനങ്ങൾ കൂടി ലഭിക്കും. 4k സ്മാര്‍ട്ട് സെറ്റ് ടോപ്പ് ബോക്‌സ് നിങ്ങൾക്ക് സൌജന്യമായി വീട്ടിലെത്തിക്കാം. വൈഫൈ റൂട്ടര്‍, വോയ്‌സ് ആക്റ്റീവ് റിമോട്ടും ഇതിനൊപ്പം ലഭിക്കും.

എയർ ഫൈബർ പ്ലാൻ

599 രൂപയ്ക്കും 899 രൂപയ്ക്കും നിങ്ങൾക്ക് എയർ ഫൈബർ സേവനം ലഭിക്കും. 14 ഒടിടി ആപ്പുകളാണ് ഈ പ്ലാനുകളിൽ നിങ്ങൾക്ക് ലഭിക്കുക. 1,199 രൂപയ്ക്കും ജിയോ എയർ ഫൈബർ പ്ലാനുണ്ട്. ഇതിൽ 16 ഒടിടി ആപ്പുകൾ ലഭിക്കും.

READ MORE: ഇതാ Reliance Jioയുടെ Good News! 2024-ൽ റീചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ…|TECH NEWS

ഫൈബർ കണക്ഷന് നിങ്ങൾ ചെയ്യേണ്ടത്…

എയർ ഫൈബറിനെ കുറിച്ച് അറിയാനും കണക്ഷന് വേണ്ടിയും 60008-60008 എന്ന നമ്പറിൽ വിളിക്കാം. അല്ലെങ്കിൽ www.jio.com എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo