Reliance Jio പുതിയതായി 2 Booster Plans അവതരിപ്പിച്ചു. 19 രൂപയ്ക്കും 29 രൂപയ്ക്കുമാണ് ബൂസ്റ്റർ പ്ലാൻ വന്നിട്ടുള്ളത്. ഏറ്റവും കുറഞ്ഞ വിലയുള്ള ജിയോ 4G ഡാറ്റ ബൂസ്റ്ററുകളാണിവ. 30 രൂപയ്ക്കും താഴെയാണ് ഈ പ്ലാനുകളുടെ വില. ജിയോ പുതിയതായി അവതരിപ്പിച്ച ഈ ഡാറ്റ ബൂസ്റ്ററുകളെ കുറിച്ച് കൂടുതലറിയാം.
19 രൂപയുടെയും 29 രൂപയുടെയും ഡാറ്റ ബൂസ്റ്ററുകളാണിവ. ഇതിൽ ഒന്നാമത്തേതിന് 1.5GB ഡാറ്റ ലഭിക്കും. രണ്ടാമത്തെ ഡാറ്റ ബൂസ്റ്ററിൽ 2.5GBയും ലഭിക്കും. ഇവ രണ്ടും 4G ഉപയോക്താക്കൾക്ക് വേണ്ടിയുള്ളവയാണ്. ഈ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ 64 Kbps വേഗതയിലേക്ക് ചുരുങ്ങും. അപ്പോഴും ഇന്റർനെറ്റ് സേവനം തടസ്സമാകില്ലെന്ന് പറയാം.
അധികമായി ഡാറ്റ ഉപയോഗിക്കേണ്ടി വരുമ്പോൾ തെരഞ്ഞെടുക്കാവുന്ന ഓപ്ഷനുകളാണിവ. അതും 20 രൂപയ്ക്കും താഴെയും കൂടുതൽ ഡാറ്റ അളവുള്ള പ്ലാനാണിത്. ഈ ഡാറ്റ ബൂസ്റ്ററുകൾക്ക് ഒരു നിശ്ചിത കാലാവധിയില്ല. എന്നാൽ നിങ്ങളുടെ സിമ്മിലെ ആക്ടീവ് പ്ലാനിന്റെ കാലാവധി ഡാറ്റ ബൂസ്റ്റന്റെയും വാലിഡിറ്റിയാകുന്നു.
ഒന്നിലധികം ആഡ്-ഓൺ പായ്ക്കുകൾ ഉപയോഗിച്ച് അക്കൗണ്ടുകൾ റീചാർജ് ചെയ്യാവുന്നതാണ്. അതായത്, നിലവിൽ ഒരു ഡാറ്റ പാക്കേജുള്ളപ്പോൾ തന്നെ മറ്റൊരു പ്ലാനിൽ റീചാർജ് ചെയ്താൽ ആശങ്കപ്പെടേണ്ടതില്ല. ഇവ ഉപയോക്താവിന്റെ അക്കൗണ്ട് ക്യൂവിൽ വന്നുചേരുന്നതാണ്. മാത്രമല്ല, മുമ്പത്തെ വൗച്ചർ കാലഹരണപ്പെടുമ്പോൾ പുതിയത് ഓട്ടോമാറ്റിക്കലി ഉപയോഗിക്കുന്നതിനുള്ള സൌകര്യമുണ്ടാകും.
ജിയോയുടെ ഏറ്റവും ചെറിയ ഡാറ്റ ബൂസ്റ്റർ 15 രൂപയുടേതാണ്. 15 രൂപയ്ക്കുള്ള ഡാറ്റ പാക്കേജിൽ 1ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 25 രൂപയുടെ ഡാറ്റ ബൂസ്റ്ററിൽ നിങ്ങൾക്ക് 2ജിബി ഡാറ്റ ലഭിക്കും.
100 രൂപയ്ക്ക് താഴെ വിലയിൽ മറ്റൊരു ഡാറ്റ ബൂസ്റ്റർ കൂടിയുണ്ട്. 61 രൂപയാണ് ഇതിന്റെ വില. അതായത് 61 രൂപയ്ക്ക് റീചാർജ് ചെയ്താൽ 6ജിബി ഡാറ്റ ആസ്വദിക്കാം. ആക്ടീവ് പ്ലാനിന്റെ കാലാവധിയാണ് ഇതിനും ഉണ്ടാകുക.
Read More: Bharat Sanchar Nigam Limited: വീണ്ടും പ്രതീക്ഷയുമായി BSNL 4G! 5 സംസ്ഥാനങ്ങളിൽ ടവറുകൾ സ്ഥാപിച്ചു
മൊത്തം 7 ഡാറ്റ ബൂസ്റ്റർ പാക്കേജുകളാണ് റിലയൻസ് ജിയോയിലുള്ളത്. ഇതിൽ ഏറ്റവും ചെറിയ പ്ലാൻ മുമ്പ് പറഞ്ഞ പോലെ 15 രൂപയുടേതാണ്. വില കൂടിയ ഡാറ്റ ബൂസ്റ്റർ 222 രൂപയുടേതുമാണ്.