Hurry! OTT, 10GB, സൊമാറ്റോ Gold… Reliance Jio എട്ടാം വാർഷികത്തിൽ Rs 700 വിലയുള്ള ഓഫറുകൾ

Updated on 05-Sep-2024
HIGHLIGHTS

Reliance Jio പ്രീപെയ്ഡ് പ്ലാനുകളിൽ പ്രത്യേക ഓഫറുകൾ കമ്പനി പ്രഖ്യാപിച്ചു

എട്ടാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഗംഭീര ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്

ഫ്രീ ഡെലിവറി തരുന്ന Zomato Gold മെമ്പർഷിപ്പ് ഉൾപ്പെടെ ഓഫറിലുണ്ട്

Ambani ഉടമസ്ഥതയിലുള്ള Reliance Jio വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ പ്രധാന ടെലികോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. കമ്പനിയുടെ എട്ടാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഗംഭീര ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ പ്രത്യേക ഓഫറുകൾ കമ്പനി പ്രഖ്യാപിച്ചു. ഇതൊരു പരിമിതകാല ഓഫറാണ്. അതിനാൽ തന്നെ Jio 8th Anniversary ഓഫർ വേണ്ടവർ വേഗം സ്വന്തമാക്കൂ.

സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 10 വരെയാണ് വിലക്കിഴിവ്. ഫ്രീ ഡെലിവറി തരുന്ന Zomato Gold മെമ്പർഷിപ്പ് ഉൾപ്പെടെ ഓഫറിലുണ്ട്. 10 GB ഡാറ്റ വൗച്ചറും നിരവധി ഒടിടികളും വാർഷിക ഓഫറിൽ ഉൾപ്പെടുന്നു.

Ambani Jio Anniversary ഓഫർ

എല്ലാ പ്ലാനുകളിലും ജിയോ ആനിവേഴ്സറി ഓഫർ ലഭ്യമല്ല. ഏതാനും പ്ലാനുകളിൽ മാത്രമാണ് ഇത് ലഭിക്കുന്നത്. 899 രൂപ, 999 രൂപ, 3599 രൂപ പ്ലാനുകളിലാണ് ഓഫറുള്ളത്. ഇവയെല്ലാം ജിയോയുടെ ദീർഘകാല പ്ലാനുകൾ കൂടിയാണെന്നത് ഓർക്കുക.

Ambani പ്രഖ്യാപിച്ച Jio വമ്പൻ ഓഫർ ഇങ്ങനെ…

മേൽപ്പറഞ്ഞ പ്ലാനുകളിൽ റീചാർജ് ചെയ്യുന്നവർക്ക് 700 രൂപ വിലയുള്ള ഓഫറുകൾ ലഭിക്കും. നിരവധി OTT ആനുകൂല്യങ്ങളും എട്ടാം വാർഷിക പ്ലാനിൽ ഉൾക്കൊള്ളുന്നു. 10ലധികം ഒടിടികൾ, 10 GB ഡാറ്റ വൗച്ചർ സൌജന്യമായി നേടാം. ഓൺലൈൻ ഫുഡ് ഡെലിവറി ഫ്രീയായി കിട്ടാൻ സൊമാറ്റോ ഗോൾഡ് മെമ്പർഷിപ്പും കിട്ടും. ഓഫർ വിശദമായി അറിയാം.

ഓഫറുകളുള്ള പ്ലാനുകൾ

90 ദിവസം വാലിഡിറ്റിയാണ് റിലയൻസ് ജിയോ 899 രൂപ പ്ലാനിലുള്ളത്. പ്ലാനിൽ പ്രതിദിനം 2 ജിബിയാണ് അനുവദിച്ചിട്ടുള്ളത്. 999 രൂപ പ്ലാൻ 98 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാനിലും 2GB ദിവസക്വാട്ട നൽകുന്നു. 3,599 രൂപ പ്ലാനിൽ 2.5GB പ്രതിദിന ഡാറ്റ അനുവദിച്ചിരിക്കുന്നു. ഇതിന് 365 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

8th Anniversary Offer

10 OTT-കളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും 10GB ഡാറ്റാ പാക്കും ഉൾപ്പെടുന്നു. ഈ ഡാറ്റ ഓഫർ 175 രൂപ മൂല്യമുള്ള പാക്കേജാണ്. ഇതിന് 28 ദിവസത്തെ വാലിഡിറ്റിയാണ് അധികമായി ലഭിക്കുക. ഒടിടി ഓഫറും 28 ദിവസം വാലിഡിറ്റിയുള്ള 175 രൂപ വിലയുള്ള പ്ലാനിലേതാണ്.

ഇതിന് പുറമെ സോമാറ്റോയുടെ മൂന്ന് മാസത്തെ ഗോൾഡ് മെമ്പർഷിപ്പും നേടാം. അജിയോയിൽ 2,999 രൂപയ്ക്ക് മുകളിൽ പർച്ചേസിന് വൗച്ചറുകളും ലഭിക്കുന്നതാണ്. 500 രൂപയുടെ Ajio വൗച്ചറാണ് റിലയൻസ് ജിയോ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്ന് 490 ദശലക്ഷത്തിലധികം വരിക്കാരുമായി ടെലികോം മേഖലയിൽ മുന്നേറുകയാണ് ജിയോ. 8 വർഷം മുമ്പാണ് അംബാനി ജിയോയ്ക്ക് തുടക്കമിടുന്നത്. ഇന്ത്യയിലെ ഇന്റർനെറ്റ് വിനിയോഗത്തിന് ബണ്ടിൽ കണക്കിന് ഡാറ്റ നൽകിയാണ് ജിയോ എത്തിയത്.

വേഗമാകട്ടെ, ഓഫർ മിസ്സാക്കരുത്…

ഇപ്പോൾ പ്രഖ്യാപിച്ച ഓഫർ വരിക്കാർക്ക് ശരിക്കും പ്രയോജനപ്പെടുത്താം. ഇനി 5 ദിവസം കൂടി മാത്രമാണ് ഓഫർ ലഭിക്കുകയുള്ളൂ. ദീർഘകാല പ്ലാനുകളിൽ റീചാർജ് ചെയ്യുന്നവർക്ക് ഇപ്പോഴേ റീചാർജ് ചെയ്യാം. നിലവിൽ പ്ലാനുകൾ ഉള്ളവരാണെങ്കിൽ, ആക്ടീവ് പ്ലാൻ വാലിഡിറ്റി കഴിഞ്ഞ് ക്രെഡിറ്റ് ആകും.

Read More: PhoneCall AI: Jio വരിക്കാർക്ക് മാത്രം ഈ സംവിധാനം, കോളിനിടയിൽ AI സേവനവുമായി Ambani

എട്ട് വർഷം മുമ്പ് ആരംഭിച്ച ജിയോയ്ക്ക് ഇന്ന് 490 ദശലക്ഷത്തിലധികം വരിക്കാരുണ്ട്, കൂടാതെ അതിൻ്റെ വരിക്കാർക്ക് മൊബൈൽ കണക്റ്റിവിറ്റിയും ഡിജിറ്റൽ കണക്റ്റിവിറ്റിയും നൽകുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :