BSNL-നെ നിശബ്ദമാക്കാൻ Reliance Jio അവതരിപ്പിച്ച പ്ലാൻ ഒരു ലാഭകരമായ ഓപ്ഷനാണ്. ജിയോ 90 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് അനുവദിച്ചിട്ടുള്ളത്.
റിലയൻസ് ജിയോ വരിക്കാർക്ക് പല തരത്തിലുള്ള റീചാർജ് പ്ലാനുകളുണ്ട്. എന്നാൽ നിരക്ക് വർധനയ്ക്ക് ശേഷം പലരും ദീർഘകാല വാലിഡിറ്റി പ്ലാനുകളാണ് നോക്കുന്നത്.
കൂടുതൽ കാലാവധിയുള്ള വില കുറഞ്ഞ പ്ലാനുകളാണോ നിങ്ങൾ നോക്കുന്നത്? എങ്കിൽ ജിയോയുടെ ഈ 90 ദിവസത്തെ പ്ലാൻ ഉത്തമമാണ്. കൂടുതൽ വാലിഡിറ്റിയിൽ കൂടുതൽ ഡാറ്റ വാഗ്ദാനം ചെയ്യുന്ന റീചാർജ് ഓപ്ഷനാണിത്.
സാധാരണ BSNL ആണ് ഇത്തരത്തിൽ താങ്ങാവുന്ന പ്ലാനുകൾ തരുന്നത്. ബിഎസ്എൻഎല്ലിന്റെ തന്ത്രമാണ് 90 ദിവസ പ്ലാനിലൂടെ ജിയോയും പരീക്ഷിക്കുന്നത്.
പ്ലാനിന് വില കുറവാണെങ്കിലും പ്രതിദിനം 20GB അധിക ഡാറ്റ ലഭിക്കും. ഇതിൽ കൂടുതൽ വാലിഡിറ്റിയിൽ കൂടുതൽ ഡാറ്റ ലഭിക്കും. ഇതിലാണ് ജിയോയുടെ ദീപാവലി ധമാക്ക ഓഫറും ലഭിക്കുക. അതിനാൽ ഈസ്മൈട്രിപ്പ്, അജിയോ, സ്വിഗ്ഗി ആനുകൂല്യങ്ങളും ലഭിക്കുന്നു. ഈ പ്ലാനിന്റെ വിലയും നേട്ടങ്ങളും പരിശോധിക്കാം.
ജിയോയുടെ 90 ദിവസത്തെ വാലിഡിറ്റി പ്ലാനാണിത്. ഈ റീചാർജ് പ്ലാനിന് 899 രൂപയാണ് വില. ഇത് പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള റീചാർജ് പ്ലാനാണ്. 3 മാസത്തേക്കാണ് അംബാനി തരുന്ന വാലിഡിറ്റി. അതായത് ഒരു റീചാർജിൽ 3 മാസത്തെ സൗജന്യ റീചാർജ് ലഭിക്കുന്നു.
ഡാറ്റയ്ക്കായി റീചാർജ് ചെയ്യുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന ബെസ്റ്റ് പ്ലാനാണെന്ന് പറയാം. ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് കോളുകളും എസ്എംഎസ് സൌകര്യവും ഇതിനുണ്ട്.
ഇതിൽ 90 ദിവസത്തേക്ക് 180GB ഡാറ്റ ലഭിക്കും. പ്രതിദിനം 2GB വരെ അതിവേഗ ഡാറ്റ ലഭ്യമാണ്. എന്നാൽ ഇതിൽ ചില അധിക ഓഫറുകൾ കൂടിയുണ്ട്. അതായത് മുഴുവൻ വാലിഡിറ്റിയിലും ജിയോ മൊത്തം 20GB ഡാറ്റ തരുന്നു. ഇതുകൂടി ചേർത്ത് ജിയോ മൊത്തം 200GB ഡാറ്റയാണ് നൽകുന്നത്.
ഈ ജിയോ പ്ലാനിൽ 5ജി കവറേജുള്ളവർക്ക് ചില വമ്പൻ ഓഫറുകളും ലഭിക്കും. അതായത്, ഈ റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് ട്രൂ 5G ഡാറ്റ നിങ്ങൾക്ക് കിട്ടും. 5G കണക്റ്റിവിറ്റിയുള്ള പ്രദേശങ്ങളിൽ, 5ജി ഫോൺ നിങ്ങൾക്ക് പരിധിയില്ലാതെ ഡാറ്റ കിട്ടും.
ഇതിൽ വരിക്കാർക്ക് അൺലിമിറ്റഡ് കോളുകളുണ്ട്. കൂടാതെ ദിവസേന 100 എസ്എംഎസുകളും ടെലികോം കമ്പനി തരുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)