ഏറ്റവും ആകർഷകമായ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നത് Reliance Jio ആണ്. ഇപ്പോഴും 5G ഡാറ്റ ഉപയോഗിക്കാത്തവർക്ക് ആകർഷകമായ 4G ഡാറ്റ പ്ലാനുകൾ അംബാനിയുടെ പക്കലുണ്ട്. ഐപിഎൽ ലൈവ് കാണാൻ ആഗ്രഹിക്കുന്നവർക്കും ബണ്ടിൽ കണക്കിന് ഡാറ്റയുള്ള പ്ലാനുകളായിരിക്കും ഉചിതം.
ഇങ്ങനെ വലിയ അളവിൽ ഡാറ്റ ലഭിക്കുന്ന Jio Plans ഏതെല്ലാമാണെന്നോ? ദിവസവും 3GB ഡാറ്റ ലഭിക്കുന്ന റീചാർജ് പ്ലാനുകളാണിവ. 200 രൂപ മുതലുള്ള പ്ലാനുകളിൽ നിങ്ങൾക്ക് 3GB ലഭിക്കും.
വളരെ തുച്ഛമായ നിരക്കിലും ജിയോയിൽ 3GB പ്ലാനുകളുണ്ട്. മൊത്തം 4 പ്രീ-പെയ്ഡ് പ്ലാനുകളിലാണ് ജിയോ 3ജിബി ഡാറ്റ തരുന്നത്. ഒരു മാസത്തേക്കും രണ്ടിൽ കൂടുതൽ മാസത്തേക്കും വാലിഡിറ്റിയുള്ള പ്ലാനുകളാണിവ. ഈ 3GB plans ഏതെല്ലാമെന്ന് നോക്കാം.
2 പ്രീ-പെയ്ഡ് പ്ലാനുകളിൽ ജിയോ 3GB ദിവസേന നൽകുന്നുണ്ട്. ഈ രണ്ടെണ്ണത്തിലും റിലയൻസ് എക്സ്ട്രാ ഡാറ്റ ഓഫർ കൂടി ചേർത്തിട്ടുണ്ട്. 14 ദിവസം, 28 ദിവസം വാലിഡിറ്റി വരുന്ന പ്ലാനുകളാണിവ.
ഒന്നാമത്തേത്ത് 219 രൂപയുടെ പ്ലാനാണ്. ഇതിൽ അൺലിമിറ്റഡ് കോളുകളും ദിവസേന 100 SMS എന്ന ഓഫറും ലഭിക്കും. ഇത് ഒരു മാസം എന്ന് തികച്ച് പറയാനാകില്ല. 14 ദിവസമാണ് വാലിഡിറ്റി. എന്നാൽ ഈ കാലാവധിയിൽ ഓരോ ദിവസവും 3GB ലഭിക്കും. ജിയോടിവി, ജിയോസിനിമ, ജിയോ ക്ലൌഡ് സബ്സ്ക്രിപ്ഷനും ഇതിൽ ഉൾപ്പെടുന്നു. 219 രൂപയുടെ പ്ലാനിൽ 25 രൂപ വില വരുന്ന എക്സ്ട്രാ 2GB ഡാറ്റ കൂടി ലഭിക്കുന്നു.
399 രൂപയുടെ പ്ലാനാണ് അടുത്തത്. ഇത് 28 ദിവസം വാലിഡിറ്റിയിൽ വരുന്നു. പ്രതിദിനം 3GB ഡാറ്റയും 100 എസ്എംഎസും ജിയോ നൽകുന്നു. എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ചെയ്യാം. ജിയോടിവി, ജിയോസിനിമ, ജിയോ ക്ലൌഡ് എന്നീ എല്ലാ ജിയോ ആപ്പ് സ്യൂട്ടിലേക്കും സബ്‌സ്‌ക്രിപ്‌ഷനുണ്ട്. എന്നാൽ പ്രീമിയം സബ്സ്ക്രിപ്ഷൻ അല്ല. ഈ പ്ലാനിൽ 61 രൂപ വിലയുടെ 6GB ഡാറ്റ അധികമായി ലഭിക്കുന്നു.
അടുത്തത് 999 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. ഇതിലും ദിവസേന 3GB ഡാറ്റയും 100 എസ്എംഎസും ലഭിക്കുന്നു. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ചെയ്യാം. പ്ലാനിന്റെ വാലിഡിറ്റി 84 ദിവസമാണ്. ഇതിൽ എല്ലാ ജിയോ ആപ്പ് സ്യൂട്ടുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനുമുണ്ട്.
1499 രൂപയുടേത് ഒരു സൂപ്പർ ജിയോ പ്ലാനാണെന്ന് പറയാം. കാരണം ദിവസവും 3GB എന്ന ബണ്ടിൽ ഡാറ്റ കിട്ടുന്നുണ്ട്. ഇതുമാത്രമല്ല, ഈ പ്ലാനിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും ഉൾപ്പെടുന്നു.
അൺലിമിറ്റഡ് വോയിസ് കോളുകൾ അനുവദിക്കുന്നു. 84 ദിവസമാണ് ഈ റീചാർജ് പ്ലാനിന്റെ വാലിഡിറ്റി. നെറ്റ്ഫ്ലിക്സിന് പുറമെ ജിയോടിവി, ജിയോസിനിമ, ജിയോ ക്ലൌഡ് ആക്സസും ലഭിക്കുന്നതാണ്.
നെറ്റ്ഫ്ലിക്സിനായി ജിയോയുടെ കൈയിൽ 2 പ്ലാനുകളാണുള്ളത്. ഇതിൽ 1099 രൂപയുടെ പ്ലാനിൽ ദിവസവും 2ജിബി മാത്രമാണുള്ളത്. എന്നാൽ 1499 രൂപയ്ക്ക് ദിവസക്വാട്ടയിൽ 3GB ലഭിക്കും.