ഇന്ത്യയിലെ ഏറ്റവും മികച്ച ടെലികോം സർവ്വീസാണ് Reliance Jio. വളരെ വിലക്കുറഞ്ഞ റീചാർജ് പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. ജിയോയുടെ ഏറ്റവും പോപ്പുലറായ പ്ലാനാണ് Netflix പ്ലാൻ. ഇത് ദിവസവും 3GB ഡാറ്റ ലഭിക്കുന്ന പ്ലാനാണ്. കൂടാതെ അൺലിമിറ്റഡ് ഓഫറുകളും ദീർഘ കാല വാലിഡിറ്റിയുമുണ്ട്.
1499 രൂപയ്ക്ക് റീചാർജ് ചെയ്താൽ നിങ്ങൾക്ക് 84 ദിവസമാണ് കാലാവധി ലഭിക്കുന്നത്. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ് വാലിഡിറ്റിയിൽ ഉടനീളം ലഭിക്കുന്നു.
1,499 രൂപയുടെ ജിയോ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് 5G ലഭിക്കുന്നു. നിങ്ങളുടേത് ഒരു 5G ഫോണാണെങ്കിൽ ഇങ്ങനെ പരിധിയില്ലാതെ ഇന്റർനെറ്റ് ആസ്വദിക്കാനാകും. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 എസ്എംഎസ്സും ഈ പ്ലാനിലുണ്ട്. 252 GB മൊത്തമായി ഈ പ്ലാനിൽ ലഭിക്കും. ഇതിന് 84 ദിവസമാണ് വാലിഡിറ്റി വരുന്നത്.
ഏറ്റവും മികച്ച വെബ് സീരീസുകളും സിനിമകളുമുള്ള ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. ഇതിലെ അന്താരാഷ്ട്ര വെബ് സീരീസുകൾ പ്രശസ്തമാണ്.
എന്നാൽ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ ജിയോ ബോണസ്സായി നൽകുന്നു. 199 രൂപയാണ് ബേസിക് സബ്സ്ക്രിപ്ഷൻ പ്ലാനിന് വില വരുന്നത്. ഇത് ഒരു മാസത്തേക്കുള്ള നെറ്റ്ഫ്ലിക്സ് പ്ലാനിന്റെ വിലയാണ്. 720p വേഗതയിൽ നിങ്ങൾക്ക് സ്ട്രീമിങ് ലഭിക്കും. ടിവികൾ, കമ്പ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ എന്നിവയിലെല്ലാം നെറ്റ്ഫ്ലിക്സ് ആസ്വദിക്കാം.
നിങ്ങൾ ഏത് ഉപകരണത്തിലാണ് നെറ്റ്ഫ്ലിക്സ് കാണുന്നത് എന്ന് ആശ്രയിച്ചാണ് ജിയോ റീചാർജ് തെരഞ്ഞെടുക്കേണ്ടത്. 1099 രൂപയ്ക്ക് ജിയോയുടെ പക്കൽ പ്ലാനുണ്ട്. നിങ്ങൾ ഫോണിലോ ടാബ്‌ലെറ്റിലോ മാത്രം നെറ്റ്ഫ്ലിക്സ് കാണുകയാണെങ്കിൽ 1099 രൂപയുടെ പ്ലാൻ നോക്കാം.
വലിയ സ്ക്രീനിലാണ് കാണുന്നതെങ്കിൽ 1499 രൂപയുടെ പ്ലാനാണ് ഉചിതം. കാരണം സൗജന്യമായി നിങ്ങളുടെ ടിവിയിൽ വരെ നെറ്റ്ഫ്ലിക്സ് ലഭിക്കും. ആദ്യം 1499 രൂപയുടെ പ്ലാനിൽ റീചാർജ് ചെയ്യണം. ശേഷം കമ്പ്യൂട്ടറിലോ ടിവിയിലോ ജിയോ നമ്പർ ഉപയോഗിച്ച് സൈൻ ചെയ്താൽ അതിൽ ആക്സസ് ലഭിക്കും.
READ MORE: Redmi Buds 5: Xiaomi-യുടെ ഏറ്റവും പുതിയ ഇയർബഡ്, 2499 രൂപയ്ക്ക് ഇന്ത്യയിൽ! TECH NEWS
4ജിയും 3ജിയും ഉപയോഗിക്കുന്നവർക്കും ബണ്ടിൽഡ് ഡാറ്റ ആസ്വദിക്കാം. കാരണം പ്രതിദിനം 3GB എന്നത് നിസ്സാരമല്ല. ഈ ഡാറ്റ വിനിയോഗത്തിന് ശേഷം ഇന്റർനെറ്റ് വേഗത കുറയും. 64 Kbps ആയി ഡാറ്റ വേഗത പരിമിതപ്പെടുന്നു.