Amazon Prime Day Sale മെമ്പർഷിപ്പ് ഉള്ളവർക്കായുള്ള ഷോപ്പിങ് ഫെസ്റ്റിവലാണ്. Prime Subscription ഉണ്ടെങ്കിൽ നിങ്ങൾക്ക് ഓഫറിൽ പർച്ചേസ് ചെയ്യാം. സ്മാർട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട് വാച്ചുകളെല്ലാം പ്രൈം ഡേ സെയിലിലുണ്ട്. കൂടാതെ, വീട്ടുപകരണങ്ങളും ഫാഷൻ, ഇലക്ട്രോണിക് ഡിവൈസുകളും ലാഭത്തിൽ വാങ്ങാം.
ഇക്കൊല്ലം Amazon Prime Day Sale ജൂലൈ 20, 21 തീയതികളിലാണ്. വെള്ളിയാഴ്ച കഴിഞ്ഞുള്ള അർധരാത്രിയ്ക്ക് സെയിൽ ആരംഭിക്കുന്നു. ഞായറാഴ്ച വരെയാണ് പ്രൈം അംഗങ്ങൾക്കായുള്ള സ്പെഷ്യൽ സെയിൽ. എല്ലാ വർഷവും ആമസോൺ സബ്സ്ക്രിപ്ഷൻ എടുത്തവർക്കായി സെയിൽ നടത്തുന്നു.
ഓൺലൈൻ ഷോപ്പിങ്ങിന് മാത്രമല്ല Amazon Subscription എടുത്താൽ വേറെയും ഗുണങ്ങളുണ്ട്. പുത്തൻ OTT റിലീസുകൾക്കും മ്യൂസിക്കിനും ഓൺലൈൻ റീഡിങ്ങിനും പ്രൈം സബ്സ്ക്രിപ്ഷൻ ഉപയോഗിക്കാം.
പ്രൈം ഡേ സെയിലിൽ ഓഫറുകൾ നേടാൻ സബ്സ്ക്രിപ്ഷൻ എടുക്കുക. Amazon Prime Plans ഏതെല്ലാമാണെന്ന് പരിചയപ്പെടാം.
ആമസോൺ പ്രൈമിനായി വാർഷിക പ്ലാനുകളും പ്രതിമാസ പ്ലാനുകളുമുണ്ട്. ഇതുകൂടാതെ 3 മാസത്തെ കാലാവധിയിലും പ്രൈം സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്.
മാസ പ്ലാൻ: ഏറ്റവും വില കുറഞ്ഞ പ്രൈം വീഡിയോ പ്ലാൻ 299 രൂപയുടേതാണ്. 299 രൂപയുടെ സബ്സ്ക്രിപ്ഷൻ പ്ലാൻ ഒരു മാസത്തേക്കുള്ളതാണ്. പ്രൈം വീഡിയോയും ആമസോൺ ഷോപ്പിങ്, ആമസോൺ മ്യൂസിക് എന്നിവയും ആസ്വദിക്കാം.
3 മാസ പ്ലാൻ: ഇതുകൂടാതെ 599 രൂപയ്ക്ക് ആമസോൺ പ്രൈം പ്ലാനുണ്ട്. ഈ പ്ലാൻ 3 മാസത്തേക്കുള്ളതാണ്.
വാർഷിക പ്ലാൻ: പ്രതിവർഷം സബ്സ്ക്രിപ്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 1,499 രൂപയുടേത് തെരഞ്ഞെടുക്കാം. നാലിൽ കൂടുതൽ ഡിവൈസുകളിലേക്ക് പ്രൈം ആക്സസ് ചെയ്യാൻ ഇത് ധാരാളം.
വേഗത്തിലുള്ള ഷോപ്പിങ് ഡെലിവറി പ്രൈം അംഗമാണെങ്കിൽ ലഭിക്കും. സൗജന്യമായ ഡെലിവറിയും മിക്ക പർച്ചേസിലും ആമസോൺ നൽകുന്നു. ആമസോൺ പ്രഖ്യാപിക്കുന്ന സെയിലിൽ പ്രൈം അംഗങ്ങൾക്ക് പ്രത്യേക ഓഫറുണ്ടാകും.
അതുപോലെ പരസ്യങ്ങളില്ലാതെ നിങ്ങൾക്ക് ഏത് ഭാഷയിലും മ്യൂസിക് കേൾക്കാം. ആമസോൺ പ്രൈം വീഡിയോയിലൂടെ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ സിനിമ, സീരീസ് കാണാം.
Read More: Windows Issue Update: Microsoft പണിമുടക്കി, ഓഫീസുകളിലും ബാങ്കുകളിലും പണി മുടങ്ങി| TECH NEWS
ആമസോൺ പ്രൈം വീഡിയോ ഇൻസ്റ്റാൾ ചെയ്ത് മെമ്പർഷിപ്പ് എടുക്കാം. ഇതേ യൂസർനെയിം, പാസ് വേർഡ് നൽകി ആമസോൺ ഷോപ്പിങ് ആപ്പും തുറക്കാം. ആമസോൺ മ്യൂസിക് ആപ്പും കിൻഡിൽ ആപ്പും ഇങ്ങനെ ലോഗിൻ ചെയ്യാം.