Ratan Tata തുടങ്ങിവച്ച ടെലികോം വിപ്ലവം, കോളിളക്കം സൃഷ്ടിച്ച പർ സെക്കൻഡ് കോൾ പ്ലാൻ| Latest news

Ratan Tata തുടങ്ങിവച്ച ടെലികോം വിപ്ലവം, കോളിളക്കം സൃഷ്ടിച്ച പർ സെക്കൻഡ് കോൾ പ്ലാൻ| Latest news
HIGHLIGHTS

ഏറ്റവും വിലകുറഞ്ഞ പ്ലാനുകളായിരുന്നു ടാറ്റ ഡോകോമോ തന്നിരുന്നത്

സെക്കൻഡിൽ ഒരു പൈസ എന്ന പ്ലാനാണ് ടാറ്റ അവതരിപ്പിച്ചത്

ഇതിനോട് ചെറുത്ത് നിൽക്കാൻ മറ്റ് ടെലികോം കമ്പനികളും ടാറ്റയെ അനുകരിച്ചു

അരങ്ങൊഴിഞ്ഞിട്ടും Ratan Tata എന്ന വിസ്മയം നൂറ്റാണ്ടുകൾക്കപ്പുറം ജീവിക്കും. ഭൂമിയുടെ സ്പന്ദനത്തിനൊപ്പം അദ്ദേഹം അവശേഷിപ്പിച്ചുപോയ കർമങ്ങളും ഓർമിക്കപ്പെടും. മനുഷ്യസ്നേഹിയും സഹജീവി സ്നേഹിയുമായിരുന്നു രതൻ ടാറ്റ. ഉപ്പ് തൊട്ടു കർപ്പൂരം വരെ, ടാറ്റയുടെ കൈയ്യെത്താത്ത മേഖലയില്ല.

ഒരു കാലത്ത് ടെലികോം മേഖലയിലും അദ്ദേഹം വിപ്ലവം നടത്തിയിരുന്നു. രതൻ ടാറ്റയുടെ ടാറ്റ ടെലിസർവീസസ് ലിമിറ്റഡിലൂടെയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ജാപ്പനീസ് കമ്പനിയായ എൻടിടി ഡോകോമോയുമായി സഹകരിച്ചായിരുന്നു ടിടിഎൽ പ്രവർത്തനം. ഇത് പിന്നീട് Tata Docomo എന്ന പേരിൽ ലോഞ്ച് ചെയ്തിരുന്നു.

Ratan Tata ടാറ്റ ഡോകോമോ

ടാറ്റ ഡോകോമോയെ അങ്ങനെ ആരും മറക്കില്ല. ഏറ്റവും വിലകുറഞ്ഞ പ്ലാനുകളായിരുന്നു ടാറ്റ ഡോകോമോ തന്നിരുന്നത്. ഇന്ത്യക്കാർ മൊബൈൽ സേവനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയ ആദ്യ കാലഘട്ടങ്ങളിലായിരുന്നു ടാറ്റ ഡോക്കോമോയുടെ സേവനവും.

ratan tata and tata docomo

ഇന്നത്തെ പോലെ ഇന്റർനെറ്റിനേക്കാൾ, അന്ന് കോളുകൾക്കായിരുന്നു പ്രചാരം അധികമായിരുന്നത്. അക്കാലത്ത് കോൾ നിരക്കുകൾ വളരെ ചെലവേറിയതായിരുന്നു. ഈ സമയത്താണ് ടാറ്റ ഡോകോമോ ചെറിയ വിലയിലെ പ്ലാൻ അവതരിപ്പിച്ചത്.

Ratan Tata-യുടെ പർ സെക്കൻഡ് പ്ലാൻ

2009 ജൂൺ 24-ന് ടാറ്റ ഡോകോമോ ഒരു പ്ലാൻ കൊണ്ടുവന്നു. സെക്കൻഡിൽ ഒരു പൈസ എന്ന പ്ലാനാണ് ടാറ്റ അവതരിപ്പിച്ചത്. ഈ പ്ലാൻ അന്നത്തെ കാലത്ത് വളരെ വിലകുറഞ്ഞതായിരുന്നു. ഇന്ത്യയുടെ കണക്റ്റിവിറ്റിയ്ക്കായി വളരെ സഹായകമായ പ്ലാനായിരുന്നു ഇത്. ടാറ്റ ഡോകോമോയുടെ പ്ലാൻ ജനങ്ങളും ഏറ്റെടുത്തു.

ഇതിന് മുമ്പ് വരെ ഓരോ മിനിറ്റിനുമായിരുന്നു പണം ഈടാക്കിയത്. അതിനാൽ തന്നെ ടാറ്റയുടെ ഒരു സെക്കൻഡ് പ്ലാൻ വലിയ പ്രചാരം നേടി. ഒരു സെക്കൻഡ് അല്ലെങ്കിൽ 58 സെക്കൻഡ് വരെ സംസാരിച്ചാലും പണം പ്രശ്നമാവില്ല.

ഒരു സെക്കൻഡ് പ്ലാൻ ടെലികോം ലോകത്ത് പുതിയ വിപ്ലവം കൊണ്ടുവന്നു. സെക്കൻഡ് ഈസ് ദ ന്യൂ മിനിട്ട് എന്ന ടാഗ് ലൈനിലായിരുന്നു പ്ലാൻ അവതരിപ്പിച്ചത്. അതുവരെ മിനിറ്റിന് പൈസ നൽകിയവർക്ക് ഇത് നന്നേ ബോധിച്ചു.

ചെറിയ പ്ലാനുകളിലൂടെ ജനഹൃദയങ്ങളിൽ ടാറ്റ ഇടം നേടി. ലോഞ്ച് ചെയ്ത് 5 മാസത്തിനുള്ളിൽ കമ്പനി ഒരു കോടി ഉപഭോക്താക്കളെ നേടി. ഇതിനോട് ചെറുത്ത് നിൽക്കാൻ മറ്റ് ടെലികോം കമ്പനികളും ടാറ്റയെ അനുകരിച്ചു.

മറ്റ് ടെലികോം ഓപ്പറേറ്റർമാർക്കും സെക്കൻഡിൽ പ്ലാനുകൾ ആരംഭിക്കേണ്ടി വന്നു. ഇതിന് പിന്നാലെ കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകാൻ ടെലികോം കമ്പനികൾക്കിടയിൽ മത്സരമായി. ഇതുകൂടാതെ കൂടുതൽ പേർ ടെലികോം സേവനങ്ങളിലേക്കും എത്തിച്ചേർന്നു.

ഇതായിരുന്നു ശരിക്കും ഇന്ത്യയിലെ ടെലികോം വിപ്ലവം. ഒരു വർഷത്തിനുള്ളിൽ മൊബൈൽ ഫോണുകളുടെ എണ്ണത്തിൽ വർധനവുണ്ടായി. 29 ശതമാനത്തിൽ നിന്ന് 43 ശതമാനമായി ഇത് വർധിച്ചു.

ഓരോ മാസവും 1.5 കോടി പുതിയ വരിക്കാർ വന്നു. ടാറ്റ ഡോക്കോമോയാകട്ടെ കോളിന് പുറമെ കുറഞ്ഞ എസ്എംഎസ് പ്ലാനുകളും അവതരിപ്പിച്ചു. 2010-ൽ, കമ്പനി സൈറ്റ്-പെർ-സൈറ്റ് പ്ലാനും അവതരിപ്പിച്ചു. ഇന്റർനെറ്റ് ബ്രൌസിങ്ങിന് വേണ്ടിയുള്ള പ്ലാനായിരുന്നു ഇത്.

Read More: TATA Deal: 1000 ഗ്രാമങ്ങൾക്കായി 15,000 കോടി രൂപയുടെ കരാർ ഉണ്ടാക്കിയ ടാറ്റ| Latest News

പിന്നീട് ചെലവേറിയ സ്‌പെക്‌ട്രം ലേലത്തിൽ ടാറ്റ ഡോകോമോ ഉൾപ്പെട്ടില്ല. പതിയെ ടെലികോം മേഖലയിൽ നിന്ന് ടാറ്റ ഡോകോമോ പിൻവാങ്ങി തുടങ്ങി. എന്നാലും നൂതന ഇന്ത്യയെ ടെലികോം രംഗത്തും കൈപിടിച്ചുയർത്താൻ ടാറ്റ നിർണായകമായിട്ടുണ്ട്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo