വാലിഡിറ്റി കൂടിയ, അധികം പണം ചെലവാക്കാത്ത പ്ലാനുകളിലേക്ക് മാത്രമാണോ വരിക്കാർ ശ്രദ്ധ നൽകാറുള്ളത്. അങ്ങനെ പൂർണമായി പറയാനാകില്ല. കാരണം, പലപ്പോഴും അധിക ഇന്റർനെറ്റ് ലഭിക്കുന്നതോ, അതുമല്ലെങ്കിൽ സിം ആക്ടീവായി നിർത്താൻ വേണ്ടി കോളിങ് ഓഫർ മാത്രമുള്ളതോ ആയ പ്ലാനുകളും ആളുകൾ കൂടുതലായി തെരഞ്ഞെടുക്കുന്നു.
വ്യക്തികളുടെ ആവശ്യത്തിന് അനുസരിച്ചായതിനാൽ പ്ലാനുകളുടെ സെലക്ഷനിലും വ്യത്യാസം വന്നേക്കാം. എന്നാലിപ്പോഴിതാ, തങ്ങളുടെ വരിക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന റീചാർജ് പ്ലാനുകൾ ഏതെല്ലാമെന്നാണ് BSNL വിവരിക്കുന്നത്.
107 രൂപയുടെ ഈ പ്ലാൻ ഉപയോക്താക്കൾക്ക് 3 GB സൗജന്യ ഡാറ്റ തരുന്നു. 35 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 200 മിനിറ്റ് നേരത്തേക്ക് സൗജന്യ വോയ്‌സ് കോളുകളും ലഭ്യമാണ്.
BSNLന്റെ എസ്ടിവി 147 രൂപ പ്ലാൻ ഉപയോഗിക്കുന്ന വരിക്കാരും ഏറെയാണ്. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ/എസ്ടിഡി കോളുകൾ അനുവദിക്കുന്ന റീചാർജ് പ്ലാനാണിത്. വരിക്കാർക്ക് 10 GB ഡാറ്റയും 30 ദിവസത്തെ വാലിഡിറ്റിയും ഇതിലൂടെ ലഭിക്കുന്നു. കൂടാതെ, ബിഎസ്എൻഎൽ ട്യൂണുകളിലേക്കുള്ള ആക്‌സസും ഇതിലുണ്ട്.
ദിവസേന 1 GB ഇന്റർനെറ്റ് ഡാറ്റ നൽകുന്ന ബിഎസ്എൻഎല്ലിന്റെ ജനപ്രീയ പ്ലാനാണിത്. 26 ദിവസമാണ് വാലിഡിറ്റി. ഏത് നെറ്റ്‌വർക്കിലേക്കും വരിക്കാർക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭ്യമാണ്. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റിന്റെ വേഗത 40 കെബിപിഎസ് ആയി കുറയും. ദിവസേന 1 GB ഡാറ്റയും, 100 SMSഉം ഇതിൽ ലഭിക്കും.
ഇന്റർനെറ്റ് ഡാറ്റയ്ക്കായി റീചാർജ് ചെയ്യുന്ന വരിക്കാർ കൂടുതൽ ആശ്രയിക്കുന്ന BSNL പ്ലാനാണിത്. 198 രൂപയ്ക്ക് റീചാർജ് ചെയ്താൽ 2GB ഡാറ്റ ദിവസേന ലഭിക്കും. ഡാറ്റ തീർന്നാൽ 40 Kbps ആയി ഇന്റർനെറ്റ് വേഗത കുറയുന്നു.
BSNL ഉടൻ തന്നെ തങ്ങളുടെ 4G സേവനവും എത്തിക്കുകയാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടി, ഈറോഡ് തുടങ്ങിയ പ്രദേശങ്ങളിൽ വളരെ അടുത്ത കാലത്ത് തന്നെ കമ്പനി 4G അവതരിപ്പിക്കും. ബാക്കിയുള്ള പ്രദേശങ്ങളിലും BSNL 4G അതിവേഗം എത്തുമെന്ന് പ്രതീക്ഷിക്കാം.