ഇന്ത്യയുടെ 5G വിപുലീകരണം അതിവേഗമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയുടെ 5G വിപണി അമേരിക്കയുടെ 5G വിപണിയേക്കാൾ വളർന്നു
വെറും രണ്ട് വർഷം കൊണ്ട് ഇന്ത്യക്ക് ഇത് സാധിച്ചതായും ന്യൂയോർക്കിലെ സമ്മേളനത്തിൽ പറഞ്ഞു
5G in India: ഇന്ത്യയുടെ 5G അമേരിക്കയേക്കാൾ മുന്നിലെന്ന് PM Modi. അമേരിക്കൻ സന്ദർശനത്തിനിടെയാണ് ഇന്ത്യയുടെ ടെക്നോളജി വളർച്ചയെ അദ്ദേഹം വിലയിരുത്തിയത്. ഇന്ത്യയുടെ 5G വിപണി അമേരിക്കയുടെ 5G വിപണിയേക്കാൾ വളർന്നു. വെറും രണ്ട് വർഷം കൊണ്ട് ഇന്ത്യക്ക് ഇത് സാധിച്ചതായും ന്യൂയോർക്കിലെ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയുടെ 5G അമേരിക്കയേക്കാൾ മുന്നിൽ: PM Modi
ഇന്ത്യയുടെ 5G വിപുലീകരണം അതിവേഗമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇപ്പോൾ രാജ്യം മെയ്ഡ് ഇൻ ഇന്ത്യ 6G പ്രവർത്തനങ്ങളിലാണെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ടെലികോം മേഖലയുടെ വളർച്ച എങ്ങനെയാണെന്ന് അദ്ദേഹം സമഗ്രമായി വിലയിരുത്തി.
2022 ഒക്ടോബർ 1-ന് നടന്ന IMC-യിൽ ഇന്ത്യ 5G അവതരിപ്പിച്ചു. തൊട്ടടുത്ത ആഴ്ച ഇത് വാണിജ്യാടിസ്ഥാനത്തിൽ വിതരണം ചെയ്തു. ഇന്ന് ഇന്ത്യ 5ജിയിലൂടെ അതിവേഗം മുന്നേറുന്നു.
ഇന്ത്യ ഇപ്പോൾ 6G-യിലെന്ന് PM Modi
തദ്ദേശീയ 6G പ്രവർത്തനങ്ങളിലാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ശ്രദ്ധയെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. ഇങ്ങനെ മുമ്പെങ്ങുമില്ലാത്ത രീതിയിൽ ഇന്ത്യ ഇന്ന് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ നെറ്റ് വർക്ക് ശേഷി കാര്യക്ഷമതയുള്ളതാണെന്നാണ് അദ്ദേഹം അർഥമാക്കിയത്.
ഇന്ത്യയിലെ 5G യുഎസ്സിലെ പോലെ ചെലവേറിയതല്ലെന്നും നരേന്ദ്ര മോദി വിശദീകരിച്ചു. ഇന്ത്യയിൽ 4.5 ലക്ഷത്തിലധികം 5G BTS (ബേസ് ട്രാൻസ്‌സിവർ സ്റ്റേഷനുകൾ) ഉണ്ട്.
രാജ്യത്ത് താങ്ങാനാവുന്ന വിലയിൽ 5G ഫോണുകളുടെ ലഭ്യത നടപ്പിലാക്കി. ഇതിലൂടെയും അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യക്കാർക്ക് അധികം വൈകാതെ തന്നെ 6G സ്പീഡും ലഭിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
“India’s 5G market has grown bigger than America”
— DoT India (@DoT_India) September 22, 2024
– PM Modi in New York pic.twitter.com/lfihP0kUfK
Unlimited 5G
ടെലികോം കമ്പനികൾ ഇപ്പോഴും 4G പ്ലാനുകൾക്കൊപ്പം അധിക ചിലവില്ലാതെ 5G-യും നൽകുന്നു. അതും ജിയോ, എയർടെൽ കമ്പനികൾ നൽകുന്നത് അൺലിമിറ്റഡ് 5G ആണ്. ഡാറ്റ പരിധിയില്ലാതെ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാൻ ഈ അൺലിമിറ്റഡ് ഓഫറുകൾ സഹായിക്കുന്നു. ഇന്ത്യയിൽ 2GB അല്ലെങ്കിൽ അതിൽ കൂടുതലുള്ള പാക്കേജുകളിലാണ് 5ജിയും നൽകുന്നത്.
പിന്നിലുള്ള ബിഎസ്എൻഎല്ലും വിഐയും
ബിഎസ്എൻഎൽ ആണ് ഇന്റർനെറ്റ് സ്പീഡിൽ ഏറ്റവും പിന്നിൽ. എന്നാൽ സർക്കാർ കമ്പനി 4G വിന്യസിക്കുന്നത് തുടങ്ങിക്കഴിഞ്ഞു. 5G പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭിക്കും. 5ജിയ്ക്കായി ഒരു ലക്ഷം ടവറുകളാണ് ബിഎസ്എൻഎൽ സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
Also Read: BSNL 5G Latest: ഹോംഗ്രോൺ 5G ടെസ്റ്റിങ് തുടങ്ങി, അടുത്ത വർഷം പകുതിയോടെ 1 ലക്ഷം 4G സൈറ്റുകൾ
വോഡഫോൺ ഐഡിയയും വരുന്ന പാദത്തിലോ FY25 അവസാന പാദത്തിലോ 5G അവതരിപ്പിച്ചേക്കും. നിലവിൽ വിഐയ്ക്ക് 5ജി ഇല്ലാത്തതിനാൽ വരിക്കാരുടെ എണ്ണത്തിലും കുറവ് നേരിടുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile