Olympics 2024 Live സ്ട്രീമിങ് സൌജന്യമായി ആസ്വദിക്കാം. പാരിസിൽ ആരംഭിച്ച ഒളിമ്പിക്സ് മത്സരങ്ങൾ വീട്ടിലിരുന്നും മൊബൈലിലും കാണാം. ഓഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുന്നത്.
ഇന്ത്യ പാരിസ് Olympics-ൽ ആദ്യ മെഡൽ നേടിയെടുത്തു. മനു ഭാക്കറിന്റെ എയർ റൈഫിളിലൂടെയാണ് മെഡൽ നേട്ടം. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിലാണ് വെങ്കലം നേടിയത്. വെങ്കല വിജയത്തിലൂടെ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. കൂടാതെ 12 വർഷമായി ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിലൂടെ മെഡൽ നേടാനായിട്ടില്ല. ദക്ഷിണ കൊറിയൻ അംഗങ്ങൾക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത്.
32 കായിക ഇനങ്ങളിലായി ആകെ 329 മത്സരങ്ങളാണുള്ളത്. 200-ലധികം രാജ്യങ്ങളാണ് പാരിസിൽ കളത്തിലിറങ്ങുന്നത്. ഇത്തവണ പുതിയ നാല് കായിക മത്സരങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രേക്കിംഗ്, സ്കേറ്റ്ബോർഡിംഗ്, സർഫിംഗ്, സ്പോർട്സ് ക്ലൈംബിംഗ് പുതിയ മത്സരങ്ങളാണ്.
പാരിസ് ഒളിമ്പിക്സ് ലൈവായി കാണാം, അതും സൌജ്യമായി. നിങ്ങളുടെ ഫോണിലും ലൈവ് സ്ട്രീമിങ് ഫ്രീയാണ്. യാത്രയ്ക്കിടയിലും കായിക മത്സരങ്ങൾ മിസ്സാകാതെ കാണാം. ഓൺലൈൻ സ്ട്രീമിങ്ങും ടെലികാസ്റ്റും എവിടെ ലഭ്യമാകുമെന്നും നോക്കാം.
പാരിസ് ഒളിമ്പിക്സ് ജിയോസിനിമയിൽ ഫ്രീയായി കാണാം. തത്സമയ സ്ട്രീമിങ് ഫ്രീയായാണ് ജിയോസിനിമ സ്ട്രീം ചെയ്യുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം സ്ട്രീമിങ് ഉണ്ടാകും.
ഒരു വർഷത്തേക്കുള്ള ജിയോസിനിമ പ്ലാനുകൾ വളരെ ചിലവ് കുറവാണ്. പരസ്യങ്ങളില്ലാതെ പരിപാടികൾ ആസ്വദിക്കാനാകും. ജിയോസിനിമ പ്രീമിയം സബ്സ്ക്രിപ്ഷനുകൾ 29 രൂപയ്ക്കും, 89 രൂപയ്ക്കുമുള്ളതാണ്. 4K ക്വാളിറ്റിയിൽ വീഡിയോ സ്ട്രീമിങ് ഇതിലൂടെ സാധ്യമാകും.
ടിവിയിൽ ഒളിമ്പിക്സ് ലൈവ് കാണാനും സൌകര്യമുണ്ട്. സ്പോർട്സ് 18 ചാനലുകളിലൂടെ പാരീസ് ഒളിമ്പിക്‌സ് 2024 സ്ട്രീം ചെയ്യുന്നു.
Read More: Jio Free Recharge: മകന്റെ കല്യാണത്തിന് അംബാനി സൗജന്യ പ്ലാൻ നൽകുന്നോ!
ഫ്രാൻസിലെ പാരിസ് സമയം ഇന്ത്യൻ സമയത്തേക്കാൾ പിന്നിലാണ്. 3: 30 മണിക്കൂർ വ്യത്യാസമാണുള്ളത്. ജൂലൈ 26 ന് ഒളിമ്പിക്‌സ് ഔദ്യോഗികമായി ആരംഭിച്ചു. അതിന് മുമ്പ് ഫുട്‌ബോൾ, റഗ്ബി സെവൻസ് മത്സരങ്ങൾ നടന്നു.