digit zero1 awards

കേരളത്തിനും Jio AirFiber: 1.5 Gbps വരെ സ്പീഡ്, 599 രൂപ മുതൽ പ്ലാനുകൾ, 14 OTT ആപ്പുകൾ

കേരളത്തിനും Jio AirFiber: 1.5 Gbps വരെ സ്പീഡ്, 599 രൂപ മുതൽ പ്ലാനുകൾ, 14 OTT ആപ്പുകൾ
HIGHLIGHTS

സെപ്തംബർ 19നാണ് ഇന്ത്യയിൽ ആദ്യമായി Jio AirFiber പുറത്തിറക്കിയത്

ഇപ്പോഴിതാ കേരളത്തിലും സേവനം ലഭ്യമാണ്

30 Mbps മുതൽ 1.5 Gbps വരെ ഇന്റർനെറ്റ് വേഗത നൽകാൻ കഴിയുന്ന ഇന്റർനെറ്റ് സേവനമാണിത്

Reliance സെപ്തംബർ 19നാണ് ഇന്ത്യയിൽ ആദ്യമായി Jio AirFiber പുറത്തിറക്കുന്നത്. എവിടേക്കും എടുത്തുകൊണ്ടുപോകാവുന്ന ഒരു ബ്രോഡ്ബാൻഡ് സേവനമാണിത്. ഒപ്റ്റിക്കൽ കേബിളുകൾ ഉപയോഗിക്കുന്ന ജിയോഫൈബറിൽ നിന്ന് വ്യത്യസ്തമായ സാങ്കേതിക വിദ്യയാണ് റിലയൻസ് എയർഫൈബറിൽ ഉപയോഗിച്ചിരിക്കുന്നത്.

മുംബൈ, ഡൽഹി, പൂനെ തുടങ്ങി പ്രധാന നഗരങ്ങളിൽ ജിയോഎയർഫൈബർ എത്തിയിരുന്നെങ്കിലും കേരളത്തിൽ എയർഫൈബറിന്റെ സേവനം ലഭ്യമായിരുന്നില്ല. എന്നാലിതാ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നമ്മുടെ സംസ്ഥാനും ജിയോ എയർഫൈബർ സേവനം അവതരിപ്പിച്ചു കഴിഞ്ഞു.

കേരളത്തിനും Jio AirFiber: 1.5 Gbps വരെ സ്പീഡ്, 599 രൂപ മുതൽ പ്ലാനുകൾ, 14 OTT ആപ്പുകൾ
1.5 Gbps വരെ സ്പീഡ്, 599 രൂപ മുതൽ പ്ലാനുകൾ

Jio AirFiber എന്തുകൊണ്ട് ഇത്രയും സ്പെഷ്യൽ?

റിലയൻസ് ജിയോ കേരളത്തിലെ ആദ്യത്തെ എയർ ഫൈബർ സേവനം ആരംഭിച്ചതായി ഈ ആഴ്ച പ്രഖ്യാപിച്ചു. എയർഫൈബറ്നുള്ള കണക്ഷൻ തിരുവനന്തപുരത്ത് സ്ഥാപിക്കുകയും ചെയ്തു. ജിയോഫൈബറിനും മറ്റ് ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റികൾക്കും എത്താനാവത്ത വിദൂര പ്രദേശങ്ങളിലേക്കും അതിവേഗ ഇന്റർനെറ്റ് പ്രദാനം ചെയ്യാൻ സാധിക്കുമെന്നതാണ് പ്രധാന നേട്ടം. മാത്രമല്ല, ഇതൊരു വയർലെസ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനമായതിനാൽ യാത്രകളിൽ വരെ നിങ്ങൾക്ക് കൂടെ കൂട്ടാം.

കണക്ഷൻ കിട്ടാത്ത ഇടങ്ങളിലും ഇന്റർനെറ്റ് ലഭ്യമാകുകയും ചെയ്യും. 5G കവറേജുള്ള എവിടെയും ഇത് ഇൻസ്റ്റാൾ ചെയ്യാമെന്നൊരു പ്രത്യേകതയുമുണ്ട്. ഹോം ബ്രോഡ്ബാൻഡ് കണക്ഷനുകൾ നൽകുന്നതിൽ ജിയോ ഫൈബർ എന്ന ഒപ്റ്റിക്കൽ ഫൈബർ സേവനം പരാജയപ്പെട്ടാലും എയർഫൈബർ സേവനം ഉറപ്പായിരിക്കും. സ്മാർട് ഹോം സേവനങ്ങൾക്കും സ്മാർട് ഹോം ഉപകരണങ്ങൾക്കും ഈ അതിവേഗ ഇന്റർനെറ്റ് സേവനം പ്രയോജനപ്പെടുത്താം.

Jio AirFiber കേരളത്തിൽ

തിരുവനന്തപുരം നഗരത്തിലാണ് എയർഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ടത്. അധികം വൈകാതെ സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേക്കും ജിയോ എയർഫൈബർ എത്തുമെന്ന് കരുതാം. അതേ സമയം, ഇന്ന് രാജ്യത്തുടനീളമായി 1.5 ദശലക്ഷം കിലോമീറ്ററിലധികം ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ വ്യാപിച്ചുകിടക്കുന്നു.

ജിയോ എയർഫൈബർ, പ്ലാനുകളിങ്ങനെ…

30 Mbps മുതൽ 1.5 Gbps വരെ ഇന്റർനെറ്റ് വേഗത നൽകാൻ കഴിയുന്ന ഇന്റർനെറ്റ് സേവനമാണിത്. 599 രൂപയ്ക്ക് 30 Mbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന ജിയോ എയർ ഫൈബർ പ്ലാനുണ്ട്. ഇതുകൂടാതെ, 899 രൂപയ്ക്കും 1,199 രൂപയ്ക്കും ലഭ്യമാകുന്ന പ്ലാനുകളിൽ 100 Mbps സ്പീഡ് വരുന്നു.

Also Read: Online Scam: ക്യാബ് ഈടാക്കിയ 100 രൂപ Refund ചോദിച്ചു, ഡോക്ടറിന് നഷ്ടമായത് 4.9 ലക്ഷം രൂപ!

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം തുടങ്ങിയ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഫ്രീ ആക്സസും ഈ എയർഫൈബർ പ്ലാനുകളിലുണ്ട്. 599 രൂപയുടെ പ്ലാനിലും, 899 രൂപയുടെ പ്ലാനുകളിലും നിങ്ങൾക്ക് 14 ഒടിടി ആപ്പുകളുടെ സേവനം ലഭിക്കും. 1199 രൂപയ്ക്കാണ് കണക്ഷൻ എടുക്കുന്നതെങ്കിൽ, 17 OTT പ്ലാറ്റ്ഫോമുകളാണ് ലഭിക്കുന്നത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo