പുതുവർഷത്തിൽ Jio, Airtel, Vi നൽകുന്ന കിടിലൻ പാക്കേജുകൾ

Updated on 09-Jan-2023
HIGHLIGHTS

പുതുവർഷത്തിനെ വരവേൽക്കാൻ കിടിലൻ പ്ലാനുകളുമായി ടെലികോം കമ്പനികൾ

എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ എന്നിവയാണ് ദീർഘകാല പ്ലാനുകൾ പ്രഖ്യാപിച്ചത്

ഈ മൂന്ന് കമ്പനികളുടെയും റീചാർജ് പ്ലാനുകൾ പരിചയപ്പെടാം

ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനായി ടെലികോം കമ്പനികൾ പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയാണ്. എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ എന്നിവയാണ് 2023നെ വരവേൽക്കുന്നതിനായി ദീർഘകാല പ്ലാനുകൾ അവതരിപ്പിച്ചത്. ഈ മൂന്ന് കമ്പനികളുടെയും ഈ ദീർഘകാല പ്ലാനുകൾ മികച്ചതാണ്.

എയർടെൽ (Airtel) ന്യൂ ഇയർ പ്ലാൻ

എയർടെല്ലിന്റെ(Airtel long term offer) 1799 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ ഈ പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമാണ്. ഇതൊരു പ്രീപെയ്ഡ് പ്ലാനാണ്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് 24GB ഡാറ്റയും 
100 എസ്എംഎസും ലഭിക്കും. ഏത് നെറ്റ്‌വർക്കിലും അൺലിമിറ്റഡ് കോളുകൾ ചെയ്യാം. 

എയർടെല്ലിന്റെ 2999 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ ഈ പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമാണ്. ഇതൊരു പ്രീപെയ്ഡ് പ്ലാനാണ്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. ഇത് മാത്രമല്ല, എയർടെൽ എക്‌സ്ട്രീം പ്രീമിയം വീഡിയോ സ്ട്രീമിംഗ്, ഒരു വർഷത്തേക്കുള്ള ഡിസ്നി ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷനും  സൗകര്യവും ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.

ജിയോ(Jio)യുടെ ന്യൂ ഇയർ പ്ലാൻ

ജിയോയുടെ (Jio long term offer) 2023 രൂപയുടെ പ്ലാൻ

ജിയോയുടെ ഈ പ്ലാനിന്റെ സാധുത 252 ദിവസമാണ്. ഈ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്എംഎസ് സൗകര്യവും ലഭ്യമാണ്. കൂടാതെ, ഉപയോക്താക്കൾക്ക് ജിയോ-ടു-ജിയോ നെറ്റ്‌വർക്കിൽ അൺലിമിറ്റഡ് കോളിംഗ് ചെയ്യാൻ കഴിയും. ഇതുകൂടാതെ, ഉപയോക്താക്കൾക്ക് സൗജന്യമായി ജിയോ ആപ്പുകൾ ആക്സസ് ചെയ്യാൻ കഴിയും.

ജിയോയുടെ 2545 രൂപയുടെ പ്ലാൻ

ജിയോയുടെ ഈ പ്ലാനിന്റെ സാധുത 336 ദിവസമാണ്. ഈ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംഎസ് സൗകര്യവും ലഭ്യമാണ്. കൂടാതെ, ഉപയോക്താക്കൾക്ക് ജിയോ-ടു-ജിയോ നെറ്റ്‌വർക്കിൽ അൺലിമിറ്റഡ് കോളിംഗ് ചെയ്യാൻ കഴിയും. ഇതുകൂടാതെ, ഉപയോക്താക്കൾക്ക് സൗജന്യമായി ജിയോ ആപ്പുകൾ ആക്സസ് ചെയ്യാൻ കഴിയും.

ജിയോയുടെ 2879 രൂപയുടെ പ്ലാൻ

ജിയോയുടെ ഈ പ്ലാനിന്റെ സാധുത 365 ദിവസമാണ്. ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസ് സൗകര്യവും ലഭ്യമാണ്. കൂടാതെ, ഉപയോക്താക്കൾക്ക് ജിയോ-ടു-ജിയോ നെറ്റ്‌വർക്കിൽ അൺലിമിറ്റഡ് കോളിംഗ് ചെയ്യാൻ കഴിയും,  ഇതുകൂടാതെ, ഉപയോക്താക്കൾക്ക് സൗജന്യമായി ജിയോ ആപ്പുകൾ ആക്സസ് ചെയ്യാൻ കഴിയും.

ജിയോയുടെ 2999 രൂപയുടെ പ്ലാൻ

ജിയോയുടെ ഈ പ്ലാനിന്റെ സാധുത 365 ദിവസമാണ്. ഈ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്എംഎസ് സൗകര്യവും ലഭ്യമാണ്. കൂടാതെ, ഉപയോക്താക്കൾക്ക് ജിയോ-ടു-ജിയോ നെറ്റ്‌വർക്കിൽ അൺലിമിറ്റഡ് കോളിംഗ് ചെയ്യാൻ സാധിക്കും.  ഇതുകൂടാതെ, ഉപയോക്താക്കൾക്ക് സൗജന്യമായി ജിയോ ആപ്പുകൾ ആക്സസ് ചെയ്യാൻ കഴിയും. കൂടാതെ ഉപഭോക്താക്കൾക് കൂടത്തെഉപഭോക്താക്കള്ക് 23 ദിവസത്തേക്ക് 75 GB യുടെ അധിക ഡാറ്റയും ലഭിക്കും. 

വി-ഐ (Vi)യുടെ ന്യൂ ഇയർ പ്ലാൻ

1449 രൂപയുടെ വോഡഫോൺ-ഐഡിയ പ്ലാൻ (Vodafone Idea long term offer)

വോഡഫോൺ-ഐഡിയയുടെ ഈ പ്ലാനിന്റെ കാലാവധി 180 ദിവസമാണ്. ഇതിൽ ഉപഭോക്താക്കൾക്ക് വോഡഫോൺ പ്ലേ, സീ5 പ്ലാറ്റ്‌ഫോമുകളിൽ പ്രീമിയം ഉള്ളടക്കം സൗജന്യമായി കാണാൻ കഴിയും. ഇതുകൂടാതെ, ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലും അൺലിമിറ്റഡ് കോൾ ചെയ്യാൻ കഴിയും. ഉപഭോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും.

1799 രൂപയുടെ വോഡഫോൺ-ഐഡിയ പ്ലാൻ

വോഡഫോൺ-ഐഡിയയുടെ ഈ പ്ലാനിന്റെ കാലാവധി 365 ദിവസമാണ്. ഇതുകൂടാതെ, ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലും അൺലിമിറ്റഡ് കോൾ ചെയ്യാൻ കഴിയും. ഉപഭോക്താക്കൾക്ക് 24 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും.

2899 രൂപയുടെ വോഡഫോൺ-ഐഡിയ പ്ലാൻ

വോഡഫോൺ-ഐഡിയയുടെ ഈ പ്ലാനിന്റെ കാലാവധി 365 ദിവസമാണ്. ഇതുകൂടാതെ, ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലും അൺലിമിറ്റഡ് കോൾ ചെയ്യാൻ കഴിയും. ഉപഭോക്താക്കൾക്ക് 850 ജിബി അൺലിമിറ്റഡ് ഡാറ്റയും 100 എസ്എംഎസും ലഭിക്കും.

3099 രൂപയുടെ വോഡഫോൺ-ഐഡിയ പ്ലാൻ

വോഡഫോൺ-ഐഡിയയുടെ ഈ പ്ലാനിന്റെ കാലാവധി 365 വസമാണ്. ഇതുകൂടാതെ, ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലും അൺലിമിറ്റഡ് കോൾ ചെയ്യാൻ കഴിയും. ഉപഭോക്താക്കൾക്ക് പ്രതിദിനം 2 GB ഡാറ്റയും 100 എസ്എംഎസും ലഭിക്കും. കൂടാതെ 2 GB ബാക്കപ്പ് ഡാറ്റയും ഗബ്ബാക്കുപ്ഡേറ്റായും ഒരു ഒരു വർഷത്തേക്ക് ഡിസ്നി ഹോട്ട് സ്റ്റാർ ഫ്രീയായിട്ട് ലഭിക്കുകയും ചെയ്യും 

എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവ ഡിസംബർ തുടക്കത്തിൽ താരിഫ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചിരുന്നു. അന്നുമുതൽ, ഡാറ്റയ്ക്കും കോളുകൾക്കുമായി ആളുകൾക്ക് മുമ്പത്തേക്കാൾ കൂടുതൽ പണം നൽകേണ്ടിവരുന്നു.

Connect On :