New Rule: സെപ്തംബർ മുതൽ OTP SMS കിട്ടാൻ സമയമെടുക്കും, എന്തുകൊണ്ട്?

New Rule: സെപ്തംബർ മുതൽ OTP SMS കിട്ടാൻ സമയമെടുക്കും, എന്തുകൊണ്ട്?
HIGHLIGHTS

September 1 മുതൽ ഒടിപി സേവനങ്ങൾ ലഭിക്കുന്നതിൽ കാലതാമസം വന്നേക്കാം

TRAI നടത്തുന്ന സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായാണിത്

OTP SMS വഴി SPAM തട്ടിപ്പ് നടത്തുന്നതിന് തടയാനുള്ള നീക്കമാണിത്

September New Rule: നിങ്ങളുടെ ഫോണിൽ OTP Delay ആയി ലഭിക്കും. പേയ്മെന്റുകൾക്കും മറ്റ് ഓൺലൈൻ പ്രക്രിയകൾക്കും ഒടിപി സേവനങ്ങൾ ലഭിക്കുന്നതിൽ കാലതാമസം വന്നേക്കാം. സെപ്തംബർ 1 മുതലാണ് ഒടിപി മെസേജുകളിൽ ഈ വ്യത്യാസം നടപ്പിലാക്കുന്നത്.

ഒടിപി നൽകാനായി ഫോൺ നമ്പർ നൽകിയാൽ നിമിഷങ്ങൾക്കുള്ളിൽ ഫോണിൽ ഒടിപി എത്താറുണ്ട്. എന്നാൽ ഫോണിൽ OTP SMS വരുന്നത് ഇനി വൈകും.

OTP മെസേജ് ഇനി വൈകിയേക്കും

ഇത് ആശങ്കപ്പെടേണ്ട കാര്യമല്ല. പകരം TRAI നടത്തുന്ന സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായാണിത്. അൽപം വൈകിയാലും നിങ്ങളുടെ പണവും വിവരങ്ങളും ഹാക്കറിലേക്ക് എത്താതിരിക്കാനുള്ള സുരക്ഷാ മുൻകരുതലാണിത്.

new rule from 1st september 2024 otp sms may get delay

OTP SMS വഴി SPAM തട്ടിപ്പ് നടത്തുന്നതിന് തടയാനുള്ള നീക്കമാണിത്. ഇതിനായി Telecom വകുപ്പ് സെപ്തംബർ 1 മുതൽ പുതിയ നിയമം നടപ്പിലാക്കുന്നു. സ്‌പാം കോളുകളിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിലും ഇത് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സെപ്തംബർ 1 മുതൽ OTP വൈകും

ഇന്ന് മൊബൈൽ ഉപയോഗം വ്യാപകമാണ്. അതുപോലെ SPAM നടത്തുന്നവർക്ക് ആളുകളെ ടാർഗറ്റ് ചെയ്യുന്നതും വർധിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇതിനെതിരെ പ്രവർത്തിക്കാൻ പുതിയ നിയമം കൊണ്ടുവന്നു.

ബ്ലാക്ക് ലിസ്റ്റിലുള്ള ലിങ്കുകളെയും ഫോൺ നമ്പറുകളെയും ബ്ലോക്ക് ചെയ്യുന്ന രീതിയാണിത്. ഇങ്ങനെയുള്ള URL, OTT ലിങ്ക്, APK ഫയലുകൾ എന്നിവയെ തടയാനാണ് ശ്രമം. ബ്ലാക്ക് ലിസ്റ്റ് ചെയ്ത സ്രോതസ്സുകളിൽ നിന്നുള്ള മെസേജ് നിയന്ത്രിക്കാൻ ടെലികോം ഓപ്പറേറ്റർമാരോട് ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഒടിപി ലഭിക്കുന്നതിനും ഇതിലൂടെ കാലതാമസം നേരിടും. സ്പാം എസ്എംഎസ് ഉപയോഗിച്ചുള്ള തട്ടിപ്പുകളെയാണ് ട്രായ് ലക്ഷ്യമിടുന്നത്. ഇങ്ങനെ വരുന്ന സ്പാം, ഫിഷിംഗ് തന്ത്രങ്ങളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. പ്രതിരോധത്തിന് ട്രായ് ബാങ്കുകൾക്കും വെബ്സൈറ്റുകൾക്കും നിർദേശം വച്ചു.

new rule from 1st september 2024 otp sms may get delay

എന്താണ് പുതിയ ഒടിപി നിയന്ത്രണം?

ഇനി മുതൽ ബാങ്കുകൾ ഒടിപി അയക്കാൻ ഉപയോഗിക്കുന്ന നമ്പരിൽ നിയന്ത്രണമുണ്ട്. ബാങ്കുകൾ ഉപയോഗിക്കുന്ന നമ്പരുകൾ വൈറ്റ് ലിസ്റ്റിലുള്ളവ ആയിരിക്കണം. ബ്ലാക്ക് ലിസ്റ്റ് വഴി വരുന്ന ഒടിടി അലേർട്ടുകൾ സ്പാം ആയി കണക്കാക്കപ്പെടും. ഈ നമ്പരുകൾക്ക് എതിരെയാണ് ട്രായ് പ്രവർത്തിക്കുക.

Read More:  RIL AGM 2024: 100GB Free ക്ലൗഡ് സ്റ്റോറേജ് ഓഫർ പ്രഖ്യാപിച്ച് Ambani

ഒടിപി നമ്പരുകളും ലിങ്കുകളും പരിശോധിക്കുന്നതിനായി മെസേജ് സ്കാൻ ചെയ്യും. അതിനാൽ OTP ലഭിക്കുന്നത് ഡിലേ/ വൈകുന്നതിന് കാരണമാകും. ഓഗസ്റ്റ് 31-നകം ബാങ്കുകൾ അവരുടെ നമ്പരുകൾ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു നിർദേശം.

ഈ സമയത്തിനകം തങ്ങളുടെ നമ്പർ വൈറ്റ്‌ലിസ്റ്റ് ചെയ്യണം. ഇടപാട് അലേർട്ടുകൾ നൽകുന്നതിലും മറ്റും OTP ഉപയോഗിക്കുന്ന ബാങ്കിങ് സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ഇത് സഹായിച്ചേക്കും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo