രാജ്യത്തെ ടെലികോം മേഖലയിൽ Reliance Jio നിർണായകമാണ്. ആകാശ് അംബാനി കഴിഞ്ഞ വർഷം Jio AirFiber അവതരിപ്പിച്ചു. സാധാരണ കണക്റ്റിവിറ്റി ലഭിക്കാത്ത പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് എയർഫൈബർ സഹായകമായി.
ജിയോ എയർഫൈബറിലേക്ക് ഇപ്പോഴിതാ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. 500GB ലഭിക്കുന്ന പ്ലാനാണ് പുതിയതായി ചേർത്തത്. കൂടാതെ, 100GB ലഭിക്കുന്ന മറ്റൊരു പ്ലാൻ കൂടിയുണ്ട്. ഇതിന്റെ വിലയും ആനുകൂല്യങ്ങളും വിശദമായി അറിയാം.
2 പ്ലാനുകളാണ് റിലയൻസ് എയർഫൈബർ വരിക്കാർക്കായി പ്രഖ്യാപിച്ചത്. 101 രൂപയും 251 രൂപയും വിലയുള്ള പുതിയ ബൂസ്റ്റർ പ്ലാനുകളാണിത്. 251 രൂപയുടെ Data booster പ്ലാൻ 500 ജിബി ഡാറ്റ നൽകുന്നു. കൂടാതെ 101 രൂപയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനിൽ 100 ജിബി ഡാറ്റയും ലഭിക്കും.
251 രൂപയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനിലൂടെ നിങ്ങൾക്ക് 500GB ഡാറ്റ ലഭിക്കും. എല്ലാ ജിയോ ഫൈബർ കണക്ഷനുകൾക്കും ഇത് ഉപയോഗിക്കാം. എയർഫൈബർ പ്ലസ് വരിക്കാർക്കും ഈ ഡാറ്റ ബൂസ്റ്ററിൽ റീചാർജ് ചെയ്യാം.
ഇത് ഒറ്റ ബില്ലിങ് സൈക്കിളിൽ ചെയ്യാവുന്ന ഡാറ്റ ബൂസ്റ്ററാണ്. എന്നാൽ ഇതൊരു ഡാറ്റ ബൂസ്റ്റർ പ്ലാനാണ്. അതിനാൽ മറ്റേതെങ്കിലും എയർഫൈബർ കണക്ഷൻ പ്ലാനിൽ റീചാർജ് ചെയ്തിട്ടുണ്ടാകണം. ഡാറ്റ സ്പീഡ് ആക്ടീവ് പ്ലാനിന്റെ ഡാറ്റ വേഗതയായിരിക്കും. 30 Mbps മുതൽ 1.5 Gbps വരെ ഇന്റർനെറ്റ് വേഗത എയർഫൈബർ നൽകുന്നുണ്ട്. പ്ലാനുകൾ അനുസരിച്ച് ഇവ വ്യത്യാസപ്പെടും.
101 രൂപയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനിലും ഇതേ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ആക്ടീവായി ഏതെങ്കിലും പ്ലാനുള്ളവർക്കാണ് ഈ ഡാറ്റ ബൂസ്റ്റർ. ഇതിൽ 100 ജിബി ഡാറ്റയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. സാധാരണ എയർഫൈബർ കണക്ഷനുള്ളവർക്ക് അഡീഷണൽ ഡാറ്റ വേണമെന്ന് തോന്നിയാൽ ഇങ്ങനെ റീചാർജ് ചെയ്യാം.
വയർഡ് കണക്ഷനുകൾ സ്ഥാപിക്കാൻ ചെലവ് കൂടുതലുള്ളവർക്ക് എയർഫൈബർ കണക്ഷനെടുക്കാം. അത്യാധുനിക ടെക്നോളജി ഉപയോഗിക്കുന്ന നെറ്റ് വർക്കാണ് എയർഫൈബർ. മൈ ജിയോ ആപ്പ് വഴിയോ ജിയോ വെബ്സൈറ്റ് വഴിയോ കണക്ഷനെടുക്കാം. ജിയോ ടെക്നീഷ്യന്മാർ നിങ്ങളുടെ വീട്ടിലെത്തി കണക്ഷൻ സെറ്റ് ചെയ്ത് തരും.
READ MORE: Good News! ഒടുവിൽ Vi 5G-യിലേക്ക്! എന്നാൽ ജിയോ, എയർടെൽ പോലെ ആയിരിക്കില്ല