New Airtel Black Plan: പുതുമയാർന്ന ആനുകൂല്യങ്ങളുമായി 1099 രൂപയുടെ പുതിയ എയർടെൽ ബ്ലാക്ക് പ്ലാൻ

New Airtel Black Plan: പുതുമയാർന്ന ആനുകൂല്യങ്ങളുമായി 1099 രൂപയുടെ പുതിയ എയർടെൽ ബ്ലാക്ക് പ്ലാൻ
HIGHLIGHTS

ഡിടിഎച്ചും ഒടിടിയുമെല്ലാം ഒരൊറ്റ കുടക്കീഴിൽ നൽകുന്ന സർവീസാണ് എയർടെൽ ബ്ലാക്ക്

എയർടെൽ ബ്ലാക്ക് അവതരിപ്പിക്കുന്ന പുത്തൻ പ്ലാനാണ് 1099 രൂപയുടെ പ്ലാൻ

ഈ പ്ലാനിന്റെ പ്രത്യേകതകളും മറ്റു സവിശേഷതകളും ഒന്ന് പരിചയപ്പെടാം

എയർടെൽ തങ്ങളുടെ ബ്രോഡ്ബാൻഡ് സർവീസും ഡിടിഎച്ചും ഒടിടിയുമെല്ലാം ഒരൊറ്റ കുടക്കീഴിൽ നൽകുന്ന സർവീസാണ് എയർടെൽ ബ്ലാക്ക് (Airtel Black). എയർടെലിന്റെ തന്നെ വിവിധ സേവനങ്ങളാണ് കമ്പനി ഒരുമിച്ച് ബണ്ടിൽ ചെയ്ത് എത്തിക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ എയർടെൽ വൺ പരീക്ഷിച്ചതിന് ശേഷമാണ് എയർടെൽ ബ്ലാക്ക് സേവനം അവതരിപ്പിച്ചത്. ഡിടിഎച്ച്, ഫൈബർ, ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ നേടാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് എയർടെൽ ബ്ലാക്ക് അവതരിപ്പിക്കുന്ന പുത്തൻ പ്ലാനാണ് 1099 രൂപയുടെ പ്ലാൻ. 

എയർടെൽ ബ്ലാക്ക് 1099 രൂപ പ്ലാൻ

എയർടെൽ ബ്ലാക്കിന്റെ 1099 രൂപ പ്ലാനിൽ മൂന്ന് ഫൈബർ + DTH + OTT എന്നീ സൗകര്യങ്ങളാണ് ലഭ്യമാകുന്നത്. ഒരു ഫൈബർ കണക്ഷൻ എടുത്താൽ ലാൻഡ്‌ലൈൻ കണക്ഷനും ലഭിക്കും. എന്നാൽ നിങ്ങൾ സ്വയം ഡിവൈസ് വാങ്ങി വയ്‌ക്കേണ്ടി വരും. ഈ പ്ലാനിനൊപ്പം ഫൈബർ കണക്ഷനിൽ 200 Mbps വേഗതയും പ്രതിമാസം 3.3TB ഡാറ്റയും ലഭിക്കും. ഭാരതി എയർടെല്ലിൽ നിന്നുള്ള 200 Mbps പ്ലാനിന് പ്രതിമാസം 999 രൂപ ചിലവാകും. ഇത് ഈ എയർടെൽ ബ്ലാക്ക് പ്ലാനേക്കാൾ 100 രൂപ കുറവാണ്.

ഈ പ്ലാൻ എടുത്താൽ DTH കണക്ഷനും ലഭിക്കും. 350 രൂപയുടെ ടിവി ചാനലുകൾക്കൊപ്പം ഡിടിഎച്ച് കണക്ഷനും ലഭിക്കും. DTH കണക്ഷനോടൊപ്പം OTT ആനുകൂല്യങ്ങളും ലഭിക്കും. ആമസോൺ പ്രൈം വീഡിയോ, Disney+ Hotstar VIP, 12+ OTT പ്ലാറ്റ്‌ഫോമുകൾ ഫ്രീയായി കാണാൻ കഴിയും. എയർടെൽ എക്‌സ്ട്രീം ആപ്പ് എന്നിവ പോലുള്ള ആപ്പുകളിലേക്കും പ്ലാറ്റ്‌ഫോമുകളിലേക്കും ഈ പ്ലാൻ ആക്‌സസ് നൽകും.

4000 രൂപ ആദ്യമേ അടയ്‌ക്കുകയാണെങ്കിൽ നിങ്ങൾക്ക് കമ്പനിയിൽ നിന്ന് എല്ലാ ഹാർഡ്‌വെയറുകളും ഇൻസ്റ്റാളേഷനും പൂർണ്ണമായും സൗജന്യമായി ലഭിക്കും. 
നിരവധി സേവനങ്ങൾക്ക് നിരവധി ബില്ലുകൾ ആവശ്യമില്ലാത്ത ആളുകൾക്ക് എയർടെൽ ബ്ലാക്ക് ഒരു മികച്ച സേവനമാണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിരക്കുകളൊന്നും നൽകാതെ സേവനത്തിൽ നിന്ന് പുറത്തുകടക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത.

Nisana Nazeer
Digit.in
Logo
Digit.in
Logo