Extra ഓഫറുമായി Ambani! Unlimited ഡാറ്റ കൂട്ടിച്ചേർത്ത് ദീപാവലി സമ്മാനം

Updated on 05-Oct-2024
HIGHLIGHTS

ഇന്ത്യയിലെ ടെലികോം വ്യവസായത്തിലെ ലീഡ് റോളിലാണ് Ambani ഉടമസ്ഥതയിലുള്ള ജിയോ

ബേസിക് ആനുകൂല്യത്തിന് ഒപ്പം അധിക ഡാറ്റ കൂടി നൽകി Jio Offer പ്രഖ്യാപിച്ചു

72 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിലുള്ളത്

Mukesh Ambani 2015-ലാണ് reliance jio ലോഞ്ച് ചെയ്തത്. തൊട്ടടുത്ത വർഷം, 2016-ൽ എല്ലാവർക്കുമായി ജിയോ അവതരിപ്പിച്ചു. എല്ലാവർക്കും ഫ്രീ ഡാറ്റ എന്ന പ്രഖ്യാപനത്തോടെയാണ് ജിയോ വന്നത്.

മാസക്കണക്കിന് 3GB ഉപയോഗിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ജീവിതം അംബാനി മാറ്റിമറിച്ചു. ദിവസവും 1GBയും മറ്റും ലഭ്യമാക്കി തുടങ്ങി. പോരാതെ അൺലിമിറ്റഡ് കോളുകൾ വരെ ജിയോ സിമ്മെടുക്കുന്നവർക്ക് ലഭ്യമാക്കി.

ഐഡിയയും എയർടെലിനെയും വോഡഫോണിനെയും അനായാസം മറികടക്കാൻ ജിയോയ്ക്ക് സാധിച്ചു. ഇങ്ങനെ ലോഞ്ച് മുതൽ ഇന്ത്യയിലെ ടെലികോം വ്യവസായത്തിലെ ലീഡ് റോളിലാണ് ജിയോ.

ഈയിടെ കമ്പനി വലിയ നിരക്കിൽ താരിഫ് പ്ലാൻ ഉയർത്തിയത് വരിക്കാരെ അതൃപ്തിയിലാക്കി. എന്നാലും ജിയോ ഇപ്പോഴും ഫാസ്റ്റ് ഇന്റർനെറ്റ്, കണക്റ്റിവിറ്റി സേവനങ്ങൾ തരുന്നു.

Ambani തരുന്ന Extra Offer

ഇപ്പോഴിതാ ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നത് ജിയോ ഒരു പുതിയ ഓഫർ അവതരിപ്പിച്ചു എന്നാണ്. അൺലിമിറ്റഡ് ആനുകൂല്യങ്ങളാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. റിലയൻസ് ജിയോ 749 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിലാണ് പുതിയ ഓഫർ അവതരിപ്പിരിക്കുന്നത്. ഇത് അംബാനിയുടെ ദീപാവലി ഓഫറായി കണക്കാക്കാം. അതായത് ബേസിക് ആനുകൂല്യത്തിന് ഒപ്പം അധിക ഡാറ്റ കൂടി നൽകിയിട്ടുണ്ട്.

ഇത് ശരിക്കും വേറിട്ടൊരു ടെലികോം പ്ലാനാണ്. കാരണം വരിക്കാരുടെ ആവശ്യം കണ്ടറിഞ്ഞാണ് പ്ലാൻ ഒരുക്കിയിട്ടുള്ളത്. 72 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിലുള്ളത്. പരിമിതി ഇല്ലാതെ കോളുകളും ചാറ്റിങ്ങും അനുവദിക്കുന്ന പ്ലാനാണിത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Jio വരിക്കാർക്ക് Ambani-യുടെ ദീപാവലി ഓഫർ

അൺലിമിറ്റഡ് വോയിസ് കോളിങ് അനുവദിക്കുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. ദിവസേന 100 ടെക്‌സ്‌റ്റ് മെസേജുകൾ സൗജന്യമായി അയയ്‌ക്കാം. ഇതുവരെ പ്ലാനിൽ അനുവദിച്ചത് 144ജിബി ഡാറ്റയാണ്. അതായത് ദിവസവും 2 GB വീതം ലഭിക്കും.

reliance jio എക്സ്ട്രാ ഡാറ്റ

ഇതിൽ അംബാനി എക്സ്ട്രാ 20GB കൂടി ഉൾപ്പെടുത്തി. ഇങ്ങനെ 2ജിബി ക്വാട്ട തീർന്നാലും നിങ്ങൾക്ക് അധികമായി 20ജിബി ഉപയോഗിക്കാം. മൊത്തം 164ജിബി ഡാറ്റ 749 രൂപ പാക്കേജിലുണ്ട്.

ഇതിന് പുറമെ 5G കവറേജുകളുള്ള പ്രദേശങ്ങളിൽ അൺലിമിറ്റഡ് 5G-യും കിട്ടും. ഫോൺ 5ജി ആണെങ്കിൽ ഡാറ്റയുടെ കാര്യത്തിൽ ആശങ്കയേ വേണ്ട.

ബേസിക് ആനുകൂല്യങ്ങൾക്ക് പുറമെ 749 രൂപ പാക്കേജിൽ ഒടിടി ആക്സസുമുണ്ട്. ജിയോസിനിമ, ജിയോക്ലൌഡ്, ജിയോടിവി ആക്സസും ഈ പ്ലാനിൽ ലഭിക്കുന്നു.

ഇതുകൂടി വായിക്കൂ: Reliance Jio Free OTT: Amazon Prime ആക്സസ് ഇനി 2 ഡിവൈസുകളിൽ! പ്ലാനിനെ മിനുക്കിയെടുത്ത് അംബാനി

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :