എല്ലാ ഇന്ത്യൻ ടെലികോം കമ്പനികളിലും Tariff Hike ഉണ്ടായേക്കും
പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകൾക്ക് വില കൂട്ടിയേക്കും
Loksabha Election-ന് ശേഷം പ്ലാനുകളുടെ വില കൂട്ടുമെന്നാണ് പറയുന്നത്
Loksabha Election-ന് ശേഷം Mobile Recharge Bill ഉയർത്തും. ടെലികോം കമ്പനികൾ Tariff Hike ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകൾക്ക് വില കൂട്ടിയേക്കും.
Tariff Hike
എല്ലാ ഇന്ത്യൻ ടെലികോം കമ്പനികളും താരിഫ് പ്ലാനുകൾ വർധിപ്പിച്ചേക്കും. ഇനി റീചാർജ് ചെയ്യുന്നതിനും പ്രതിമാസ ബില്ലുകൾ അടയ്ക്കുന്നതും ചെലവാകും. ഗ്രാമങ്ങളിലും നഗരങ്ങളിലും താരിഫ് പ്ലാനുകളുടെ വില കൂട്ടുമെന്നാണ് സൂചന. ജിയോ, എയർടെൽ തുടങ്ങിയ കമ്പനികളുടെ ഡാറ്റ പ്ലാനുകൾ ഇനി വർധിപ്പിക്കും. ഇതിൽ ഭാരതി എയർടെൽ പ്ലാനുകളുടെ വില കൂട്ടുമെന്നത് ഏതാണ്ട് ഉറപ്പാണ്.
ഇനി Tariff പ്ലാനുകൾ ചെലവാകും
ഭാരതി എയർടെൽ ഉൾപ്പെടെയുള്ള ടെലികോം കമ്പനികളുടെ പ്ലാനുകൾക്ക് വില കൂടും. കമ്പനിയുടെ ശരാശരി വരുമാനം 300 രൂപ ആയിരിക്കണമെന്നാണ് നിർബന്ധം. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ എയർടെലിന്റേത് 209 രൂപയായിരുന്നു. ഇത് നികത്താൻ ഇനി താരിഫ് വില ഉയർത്തിയേക്കുമെന്നാണ് സൂചന.
ഓരോ വരിക്കാരനും കമ്പനി ചെലവാക്കുന്ന തുക വീണ്ടെടുക്കാൻ ഈ നീക്കം സഹായിച്ചേക്കും. അതിനാൽ പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകൾ ഉയർത്തുന്നതിനുള്ള സാധ്യത കൂടുതലാണ്. തെരഞ്ഞെടുപ്പ് കാലത്തിന് ശേഷമായിരിക്കും താരിഫ് ഉയർത്തുക എന്നും പറയുന്നു.
വില എത്ര ഉയർത്തും?
2025 സാമ്പത്തിക വർഷത്തിൽ കാപെക്‌സ് വലുപ്പം വളരെ വലുതായിരിക്കില്ല. ആഗോള ബിസിനസിലും വലിയ വളർച്ചയ്ക്ക് സാധ്യതയില്ല. അതിനാൽ താരിഫ് വർധിപ്പിച്ചാൽ മാത്രമേ കമ്പനിയുടെ നഷ്ടം നികത്താനാവൂ. താരിഫ് പ്ലാനിൽ 25 ശതമാനം വരെ വർധനവുണ്ടായേക്കുമെന്നാണ് പറയുന്നത്.
ഇപ്പോഴും ലോകത്തിലെ ഏറ്റവും കുറഞ്ഞ ARPU ഇന്ത്യൻ ടെലികോമുകൾക്കാണ്. ഇനി 300 രൂപയിലേക്ക് ARPU മാറ്റിയാലും ഇതിൽ വ്യത്യാസം ഉണ്ടാകില്ല. ഇങ്ങനെ ARPU വർധിപ്പിക്കുമെന്ന സൂചനയാണ് എയർടെൽ MD ഗോപാൽ വിറ്റാൽ പറഞ്ഞത്.
READ MORE: Reliance Jio തരുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ, Unlimited 5G 399 രൂപയ്ക്ക്!
ഇങ്ങനെ 25% ചെലവേറിയതാക്കിയാൽ പ്ലാനുകളുടെ വിലയിൽ വലിയ മാറ്റം വരും. 200 രൂപയുടെ പ്ലാൻ 250 രൂപയായി മാറും. അങ്ങനെയെങ്കിൽ 500 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 125 രൂപ വർധിപ്പിച്ചേക്കും. നിലവിൽ എയർടെല്ലിന്റെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ 29 രൂപയുടേതാണ്. ഇനി വില വർധിപ്പിച്ചാൽ 29 രൂപയിലൊന്നും റീചാർജ് ചെയ്യാൻ സാധിച്ചേക്കില്ല.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile