BSNL അഥവാ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ടെലികോം ഓപ്പറേറ്റർ രാജ്യത്തെ ഏറ്റവും പഴയതും വിശ്വസ്തവുമായ ടെലികോം കമ്പനിയാണ്. മാത്രമല്ല, ഇന്ത്യയിലെ ഏക സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്റർ കൂടിയാണിത്. എങ്കിലും ജിയോയും എയർടെലും വിഐയും അരങ്ങുവാഴുന്ന വിപണിയിൽ BSNLന്റെ നിലനിൽപ് അൽപം പ്രതിസന്ധിയിലാണ്. ബാക്കിയെല്ലാ ടെലികോം സേവന ദാതാക്കളും 5Gയിലേക്ക് കുതിച്ച് പായുമ്പോൾ ബിഎസ്എൻഎൽ ഇതുവരെയും 4G പോലും എത്തിച്ചിട്ടില്ല എന്നതും നിരാശ നൽകുന്നു. എങ്കിലും അതിശയകരമായ ചില പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും പ്രീപെയ്ഡ് പ്ലാനുകളും അവതരിപ്പിച്ചുകൊണ്ട് BSNL ഇന്നും സാധാരണക്കാരന്റെ പ്രിയപ്പെട്ട ടെലികോമായി തുടരുന്നു.
BSNLന്റെ ഏതാനും Post-paid പ്ലാനുകൾ നിങ്ങൾക്ക് ഇന്റർനെറ്റും കോളിങ്, മെസേജ് ആനുകൂല്യങ്ങൾ മാത്രമല്ല നൽകുന്നത്. വിവിധ OTTകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇത്തരത്തിൽ BSNL നൽകുന്ന പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം. 199 രൂപയിൽ തുടങ്ങി 1525 രൂപ വരെ ഈടാക്കിയുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളാണ് ഇതിലുള്ളത്. ഉയർന്ന നിരക്കിലുള്ള പ്ലാനുകൾക്ക് ഫാമിലി സിം കണക്ഷനുകളും ലഭിക്കുന്നുണ്ട്. BSNL പോസ്റ്റ്‌പെയ്ഡ് പ്ലാനുകളെ കുറിച്ച് ഇവിടെ വിശദീകരിക്കുന്നു.
BSNLൽ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനാണ് 199 രൂപയുടെ പ്ലാൻ. ഇതിന് 100 രൂപ ആക്ടിവേഷൻ ചാർജ് വരുന്നു. കൂടാതെ സെക്യൂരിറ്റി ഡെപ്പോസിറ്റുകളും ബാധകമാണ്. അൺലിമിറ്റഡ് കോളുകൾ, 25 ജിബിയുടെ പ്രതിമാസ ഡാറ്റ ആനുകൂല്യം, 75 ജിബിയുടെ റോൾഓവർ ഡാറ്റ ലിമിറ്റ് എന്നിവയോടെയാണ് ഇത് വരുന്നത്. ഇത് പ്രതിദിനം പരമാവധി 100 എസ്എംഎസ് നൽകുന്നു.
399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ 70 GB ഡാറ്റ നൽകുന്നു. കൂടാതെ 210 GBയാണ് ഡാറ്റ റോൾഓവർ. ഈ Post-paid പ്ലാനിൽ 100 രൂപ ആക്ടിവേഷൻ ചാർജും ലഭിക്കുന്നതാണ്. അൺലിമിറ്റഡ് കോളുകളോടെയാണ് ഇത് വരുന്നത്. കൂടാതെ പ്രതിദിനം 100 SMSഉം ഇതിലൂടെ ലഭിക്കുന്നു
525 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ഫാമിലി ബെനിഫിറ്റുകൾ കൂടി നൽകുന്ന BSNLൽ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനാണ്. ഈ പ്ലാൻ ഉപയോഗിച്ച്, അധിക ചെലവില്ലാതെ നിങ്ങൾക്ക് ഒരു സിം കണക്ഷൻ കൂടി ഉൾപ്പെടുത്താം.
പ്രൈമറി സിമ്മിന്, 255 GB ഡാറ്റ റോൾഓവറിനൊപ്പം നിങ്ങൾക്ക് 85 GB ഡാറ്റയും ലഭിക്കും. സെക്കൻഡറി സിമ്മിന് 10 GB ഡാറ്റ ലഭിക്കും. രണ്ട് സിമ്മുകൾക്കും അൺലിമിറ്റഡ് കോളിങ് അനുവദിക്കുന്നു. എന്നാൽ പ്രൈമറി സിമ്മിൽ പ്രതിദിനം 100 SMS അയക്കാം. സെക്കൻഡറി സിമ്മിൽ പ്രതിദിനം 20 SMS മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
798 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം, നിങ്ങൾക്ക് രണ്ട് അധിക ഫാമിലി സിം കാർഡുകൾ ലഭിക്കും. പ്രതിമാസ ഡാറ്റ ക്വാട്ട പ്രതിദിനം 50 GB ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. 150 GBയാണ് റോൾഓവറായി ലഭിക്കുക. രണ്ട് സെക്കൻഡറി സിമ്മുകൾക്ക് 50 GB വീതം പ്രതിമാസ ഡാറ്റ ക്വാട്ടയും ലഭിക്കും. എല്ലാ സിമ്മുകൾക്കും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 SMSഉം ലഭിക്കും.
999 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം നിങ്ങൾക്ക് മൂന്ന് അധിക ഫാമിലി സിം കാർഡുകൾ ലഭിക്കും. പ്രൈമറി സിമ്മിൽ 225 GB ഡാറ്റ റോൾഓവറിനൊപ്പം നിങ്ങൾക്ക് 75 GB ഡാറ്റയും ലഭിക്കും. കൂടാതെ സെക്കൻഡറി സിമ്മുകൾ ഓരോന്നിനും പ്രതിമാസം 75 GB ഡാറ്റ അനുവദിച്ചിട്ടുണ്ട്. എല്ലാ സിമ്മുകൾക്കും പ്രതിദിനം 100 SMS ആണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ അൺലിമിറ്റഡ് കോളിങ്ങും BSNLന്റെ ഈ Post-paid പ്ലാനിൽ വരുന്നു.
ഈ പ്ലാനിൽ ഒരൊറ്റ കുടുംബ സിം കാർഡ് മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാൽ പ്രാഥമിക സിമ്മിന് നിയന്ത്രണങ്ങളില്ലാതെ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും എന്നതാണ് പ്രധാന സവിശേഷത. സെക്കൻഡറി സിമ്മിന് 75 GB പ്രതിമാസ ഡാറ്റയും രണ്ട് സിമ്മുകൾക്കും പ്രതിദിനം 100 SMSഉം ലഭിക്കും.