Limited Days Offer: ഡിസംബർ 29 വരെ സൗജന്യ ടോക്ക് ടൈം ഓഫറുമായി BSNL

Updated on 26-Dec-2023
HIGHLIGHTS

പരിമിത സർക്കിളിലേക്ക് മാത്രമായി ബിഎസ്എൻഎൽ Free ടോക്ക് ടൈം ഓഫർ

200 രൂപ വില വരുന്ന സൗജന്യ ടോക്ക്ടൈമാണ് BSNL ഓഫർ ചെയ്യുന്നത്

ഡിസംബർ 29 വരെ ഈ ഓഫർ ലഭ്യമായിരിക്കും

BSNL ഇതാ സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ചു. 200 രൂപ വില വരുന്ന സൗജന്യ ടോക്ക്ടൈമാണ് സർക്കാർ ടെലികോം കമ്പനി നൽകുന്നത്. എന്നാൽ Bharat Sanchar Nigam Limited-ന്റെ ഈ ഓഫർ എല്ലാവർക്കും ലഭ്യമല്ല. പരിമിത സർക്കിളിലേക്ക് മാത്രമായി ബിഎസ്എൻഎൽ ഓഫർ ഒതുങ്ങുന്നതിനും ഒരു കാരണമുണ്ട്. ഈ ഓഫറിനെ കുറിച്ച് വിശദമായി അറിയാം.

BSNL Free Talk-time Offer

എല്ലാ ബിഎസ്എൻഎൽ സർക്കിളുകളിലും ഇത് ലഭ്യമല്ല. തമിഴ്നാട് തൂത്തുക്കുടി ജില്ലയിലെ വരിക്കാർക്കാണ് Free Talk-time Offer. ഡിസംബർ 25 മുതലാണ് സർക്കാർ ടെലികോം കമ്പനിയുടെ ഓഫർ ആരംഭിച്ചത്. ഡിസംബർ 29 വരെ ഈ ഓഫർ ലഭ്യമായിരിക്കും. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള സൌജന്യ ഓഫറാണെന്നതും ഓർമിപ്പിക്കുന്നു.

BSNL Free Talk-time Offer

എന്തുകൊണ്ട് ഇങ്ങനെയൊരു ഓഫർ?

തൂത്തുക്കുടിയിലെ വെള്ളപ്പൊക്കത്തിൽ പൊതുജനം ദുരിതത്തിലായി. ഈ അടിയന്തര സാഹചര്യത്തിലാണ് ബിഎസ്എൻഎൽ ഓഫർ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ കണക്റ്റിവിറ്റി പ്രശ്നങ്ങൾ നേരിടുന്നു. സ്വകാര്യ ടെലികോം കമ്പനികൾ ഉൾപ്പെടെയുള്ളവരുടെ സേവനം പ്രദേശവാസികളിലേക്ക് എത്തുന്നില്ല. പുറംലോകവുമായി കണക്റ്റ് ചെയ്യാനാണ് ബിഎസ്എൻഎൽ സഹായം നൽകുന്നത്. ഫ്രീ ടോക്ക് ടൈമിന് പുറമെ ഇൻട്രാ സർക്കിൾ റോമിംഗും (ICR) ബിഎസ്എൻഎൽ നൽകുന്നു.

ദുരിതത്തിലായവർക്ക് BSNL സഹായം

ഐസിആർ കൂടാതെ, തിരുനെൽവേലിയിൽ നിന്നും കടലൂരിൽ നിന്നും ബിഎസ്എൻഎൽ 2 CoW എത്തിച്ചു. ഇത് ജില്ലയിലെ കളക്ടറേറ്റിലും ഏറലിലും സ്ഥാപിച്ചു. കൂടാതെ, കമ്പനി തൂത്തുക്കുടിയിൽ FTTH കണക്ഷൻ 90 ശതമാനം പുനഃസ്ഥാപിച്ചു. ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കുമെന്ന് BSNL ചീഫ് ജനറൽ മാനേജർ ഡി തമിഴ്മണി പറഞ്ഞു.

ബേസ് ട്രാൻസ്-റിസീവർ സ്റ്റേഷനുകൾ സ്ഥാപിക്കാനും ടെലികോം കമ്പനി പദ്ധതിയിടുന്നു. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ നാലടി ഉയരത്തിൽ BTS സ്ഥാപിക്കുമെന്ന് D തമിഴ്മണി അറിയിച്ചു. BTS കേടാകാതെ സംരക്ഷിക്കാൻ ഇത് സഹായിക്കും. പ്രളയത്തിൽ എല്ലാ താലൂക്കുകളിലെയും 70% ബിടിഎസുകൾക്കും കനത്ത നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. കൂടാതെ, സമീപ പ്രദേശങ്ങളിൽ നിന്ന് ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (OFC) ഒലിച്ചുപോയതായി ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിന് BSNL Free Wifi

ശബരിമലയിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഫ്രീ വൈഫൈ സേവനം പ്രഖ്യാപിച്ചിരുന്നു. സന്നിധാനത്തെ കണക്റ്റിവിറ്റി പ്രശ്നങ്ങൾക്ക് പിന്നാലെയാണ് ബിഎസ്എൻഎൽ ഓഫർ പ്രഖ്യാപിച്ചത്. ഫ്രീ വൈഫൈ നൽകുന്നതിന് 15 കേന്ദ്രങ്ങളിൽ കമ്പനി അതിവേഗ ഹോട്ട്സ്പോട്ട് സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.

READ MORE: Honor 90 GT Launch: 5000mAh ബാറ്ററി, 100W ഫാസ്റ്റ് ചാർജിങ്! ഹോണറിന്റെ പുതിയ പോരാളി എത്തി

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :