ജിയോ (Jio), എയർടെൽ(Airtel), വോഡഫോൺ ഐഡിയ(Vi) ഇവയിൽ ഏത് കമ്പനിയാണ് പ്രതിദിനം 2 GB ഡാറ്റ നൽകുന്ന മികച്ച പ്ലാനുകൾ നൽകുന്നത് എന്ന് നോക്കാം. ജിയോ(Jio), എയർടെൽ(Airtel), വോഡഫോൺ ഐഡിയ(Vi) എന്നിവ അൺലിമിറ്റഡ് കോളിംഗും മൊബൈൽ ഡാറ്റയും ഉള്ള പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ദൈനംദിന ഡാറ്റ ആവശ്യകതകൾ അനുസരിച്ച് ടെലികോം ഓപ്പറേറ്റർമാർ വിവിധ പ്ലാനുകൾ ഉണ്ട്. പ്രതിദിനം 2GB മൊബൈൽ ഡാറ്റയുമായി വരുന്ന Jio, Airtel, Vi എന്നിവയിൽ നിന്നുള്ള പ്രീ-പെയ്ഡ് പ്ലാനുകൾ താരതമ്യം ചെയ്തു നോക്കാം
പ്രതിദിനം 2 ജിബി ഡാറ്റയുമായി വരുന്ന വിവിധ പ്ലാനുകൾ വോഡഫോൺ ഐഡിയ നൽകുന്നുണ്ട്. 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും നൽകുന്ന ഏറ്റവും വിലകുറഞ്ഞ പ്ലാൻ 319 രൂപയും ഒരു മാസത്തേക്ക് വാലിഡിറ്റിയുള്ളതാണ്. 539 രൂപ, 839 രൂപ പ്ലാൻ പ്ലാനുകൾക്ക് 56 ദിവസത്തേക്കും 84 ദിവസത്തേക്കും വാലിഡിറ്റിയുണ്ട്.
ജിയോ പ്രതിദിനം 2 ജിബി ഡാറ്റയുള്ള വിവിധ പ്ലാനുകളും നൽകുന്നുണ്ട്. 249 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും 23 ദിവസത്തെ വാലിഡിറ്റിയുമുണ്ട്. മറ്റൊരു പ്ലാൻ 23 ദിവസവും 56 ദിവസവും 84 ദിവസവും വാലിഡിറ്റിയുള്ള 299 രൂപ, 533 രൂപ, 719 രൂപ പ്ലാൻ നൽകും.
എയർടെല്ലിനും പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്ന നിരവധി പ്ലാനുകൾ ഉണ്ട്. അൺലിമിറ്റഡ് കോളിംഗുമായി വരുന്ന 319 രൂപ പ്ലാനാണ് ഒന്ന്. ഒരു മാസത്തെ വാലിഡിറ്റിയാണുള്ളത്. 56 ദിവസത്തെ വാലിഡിറ്റിയുള്ള 549 രൂപയുടെ പ്ലാനും 84 ദിവസത്തെ വാലിഡിറ്റിയുള്ള 839 രൂപയുടെ പ്ലാനും നോക്കാം
ഒരു മാസത്തേക്കുള്ള പ്ലാനാണെങ്കിൽ ജിയോയുടെ 299 രൂപയുടെ പ്ലാനുണ്ട്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. എല്ലാ മാസവും റീചാർജ് ചെയ്യേണ്ടെങ്കിൽ, ജിയോയുടെ 533, 719 രൂപയുടെ പ്ലാനുകൾ സ്വീകരിക്കാം. ഈ പ്ലാനിന് 56 ദിവസവും 84 ദിവസവും വാലിഡിറ്റിയുണ്ട്. OTT പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്‌സസ് വേണമെങ്കിൽ, Disney+ Hotstar അല്ലെങ്കിൽ Airtel Xstream ആപ്പ് സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം വരുന്ന Airtel-ന്റെ 359 രൂപയുടെ പ്ലാൻ, ഒരു വർഷത്തെ ആക്‌സസ് നൽകുന്ന Viയുടെ 1066 രൂപയുടെ പ്ലാൻ എന്നിവ നോക്കാം.