New Tariff: കൂടിയ നിരക്കിൽ നിന്ന് രക്ഷപ്പെടാൻ Jio, Airtel വരിക്കാർ ചെയ്യേണ്ടത്…

HIGHLIGHTS

ജൂലൈ 3 മുതൽ Jio, Airtel പുതുക്കിയ നിരക്കുകൾ ബാധകമാകും

Prepaid വരിക്കാർക്ക് ഇതൊഴിവാക്കാൻ ചില ഉപായങ്ങളുണ്ട്

എയർടെൽ വരിക്കാർ നിലവിലെ പ്ലാനിന് താഴെയുള്ള തുകയിൽ റീചാർജ് ചെയ്യാം

New Tariff: കൂടിയ നിരക്കിൽ നിന്ന് രക്ഷപ്പെടാൻ Jio, Airtel വരിക്കാർ ചെയ്യേണ്ടത്…

Reliance Jio, Airtel കമ്പനികൾ താരിഫ് വില ഉയർത്തിയിരുന്നു. 2024 ജൂലൈ 3 മുതൽ പുതുക്കിയ നിരക്കുകൾ ബാധകമാകും. ഇനി വെറും മണിക്കൂറുകളിൽ ഉയർന്ന താരിഫ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നു. പോസ്റ്റ്-പെയ്ഡ് വരിക്കാർക്ക് താരിഫ് വർധനയിൽ ഒന്നും ചെയ്യാനാകില്ല. എന്നാൽ Jio, Airtel Prepaid വരിക്കാർക്ക് ഇതൊഴിവാക്കാൻ ചില ഉപായങ്ങളുണ്ട്.

Digit.in Survey
✅ Thank you for completing the survey!

Jio, Airtel താരിഫ് വർധനവ്

ജിയോ തങ്ങളുടെ പ്ലാനുകളിൽ 12-25% വരെയാണ് താരിഫ് കൂട്ടിയത്. എയർടെല്ലാകട്ടെ 11-21% വരെയും വർധിപ്പിച്ചു. ജൂലൈ 3 മുതൽ പ്രതിമാസ, വാർഷിക പ്ലാനുകൾക്കെല്ലാം ചെലവേറും. ഇതിൽ നിന്ന് രക്ഷപ്പെടാൻ ഇന്നത്തെ ദിവസം ബുദ്ധിപരമായി ഉപയോഗിച്ചാൽ മതി.

Reliance Jio
Reliance Jio നിരക്ക് വർധനവ്

ജിയോ, എയർടെൽ വരിക്കാർ ജൂലൈ 2-ന് തന്നെ റീചാർജ് ചെയ്യാൻ ശ്രമിക്കണം. അതും ദീർഘകാല പ്ലാനുകളിലാണ് നിങ്ങൾ റീചാർജ് ചെയ്യുന്നതെങ്കിൽ കൂടുതൽ ലാഭം. ജൂലൈ 3-ന് മുമ്പ് നടത്തുന്ന റീചാർജ് പ്ലാനുകൾക്ക് താരിഫ് വർധന ബാധകമാകില്ല. ഇത് പ്രീ-പെയ്ഡ് വരിക്കാർക്ക് മാത്രം തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണെന്നത് ശ്രദ്ധിക്കുക.

Airtel, Jio വരിക്കാർ ശ്രദ്ധിക്കൂ…

ജിയോ വരിക്കാരാണെങ്കിൽ റീചാർജ് മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം. ജൂലൈ 3-ന് മുമ്പ് റീചാർജ് ചെയ്താൽ നിലവിലെ പ്ലാൻ നഷ്ടമാകുമോയെന്ന് സംശയമുണ്ടോ? നിലവിലെ പ്ലാൻ കഴിഞ്ഞതിന് ശേഷമായിരിക്കും ഈ പ്ലാനുകൾ ആക്ടീവാകുക.

Airtel താരിഫ് വർധനവ്
Airtel താരിഫ് വർധനവ്

ഏത് റീചാർജ് പ്ലാൻ വേണമെങ്കിലും ജിയോക്കാർക്ക് തെരഞ്ഞെടുക്കാം. ഇങ്ങനെ 50 റീചാർജുകൾ വരെ ജിയോയുടെ ക്യൂവിൽ നിർത്താൻ സാധിക്കുന്നതാണ്.

എന്നാൽ എയർടെൽ വരിക്കാർ നിലവിലെ പ്ലാനിന് താഴെയുള്ള തുകയിലാണ് റീചാർജ് ചെയ്യേണ്ടത്. ഈ പ്ലാൻ ക്യൂവിൽ ആയിരിക്കും. എന്നാൽ നിങ്ങൾ വേറേതെങ്കിലും പ്ലാനാണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ അത് ഉടനെ ആക്ടീവാകും. നിലവിലെ പ്ലാനിനേക്കാൾ കൂടിയ തുകയാണെങ്കിൽ അതും ആക്ടീവാകുന്നു എന്നർഥം.

ഇങ്ങനെ നിങ്ങളുടെ അക്കൗണ്ടിൽ രണ്ട് സജീവ പ്ലാനുകൾ ഉണ്ടായിരിക്കും. വോഡഫോൺ ഐഡിയ കസ്റ്റമേഴ്സിന് റീചാർജ് ഷെഡ്യൂൾ സാധ്യമല്ല. ആക്ടീവ് പ്ലാനുകൾക്കൊപ്പം വീണ്ടും റീചാർഡ് ചെയ്താൽ എല്ലാം ഒരുസമയം ആക്ടീവാകുന്നു.

Read More: Vi 5G Latest News: 4G, 5G സ്പീഡാക്കാൻ Samsung-നൊപ്പം കൂടി Vodafone Idea!

എയർടെൽ vs ജിയോ അൺലിമിറ്റഡ് 5G

എയർടെലും ജിയോയുമാണ് രാജ്യത്ത് അൺലിമിറ്റഡ് 5G നൽകുന്ന ടെലികോം കമ്പനികൾ. എയർടെൽ 5G ഡാറ്റ ഓഫറിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്നാൽ അംബാനി അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ അപ്ഡേറ്റ് ചെയ്തു.

സൗജന്യ അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കാൻ ജിയോ വരിക്കാർക്ക് കൂടുതൽ ചെലവാകും. ഇനിമുതൽ 2GB അല്ലെങ്കിൽ അതിന് മുകളിലുള്ള പ്ലാനുകളിലായിരിക്കും അൺലിമിറ്റഡ് 5G ലഭിക്കുക.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo