IPLന് ഏറ്റവും മികച്ച റീചാർജ് പ്ലാൻ തരുന്നത് ആരെന്നോ?

Updated on 04-Apr-2023
HIGHLIGHTS

IPLന് വിവിധ ടെലികോം കമ്പനികൾ ആകർഷകമായ പ്ലാനുകൾ നൽകുന്നുണ്ട്

ഇവയിൽ ഏറ്റവും മികച്ച പ്ലാൻ ഏതായിരിക്കും?

ഇപ്പോൾ ക്രിക്കറ്റ് പ്രേമികളെല്ലാം IPL ആവേശത്തിലാണ്. യാത്ര ചെയ്യുന്നവർക്കും ജോലിത്തിരക്കുള്ളവർക്കുമെല്ലാം JioCinemaയിലെ ലൈവ് സ്ട്രീമിങ്ങിലൂടെ ഇന്ത്യൻ പ്രീമിയർ ലീഗ് ആസ്വദിക്കാമെന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. അതും 4k റെസല്യൂഷനിൽ എപ്പോൾ, എവിടെ ഇരുന്ന് വേണമെങ്കിലും മത്സരം കാണാനാകും. എന്നാൽ ഇങ്ങനെ ലൈവ് സ്ട്രീമിങ് ഒരുപാട് ഡാറ്റ വിനിയോഗിക്കുന്നു. എന്നാൽ ഇതിനും പരിഹാരമായി ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാർ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്.

IPLന് വിവിധ ടെലികോം പ്ലാനുകൾ

ജിയോ, എയർടെൽ, വിഐ എന്നീ ടെലികോം കമ്പനികൾ അവരുടെ ഉപയോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. ടെലികോം കമ്പനികളും അവരുടെ വിവിധ പ്ലാനുകളും വിശദമായി മനസിലാക്കാം…

1. റിലയൻസ് ജിയോ (Reliance Jio)

Reliance Jioയുടെ 3 പുതിയ അൺലിമിറ്റഡ് ഇന്റർനെറ്റ് പ്ലാനുകൾ ഇപ്പോൾ 999 രൂപയ്ക്കും 399 രൂപയ്ക്കും 219 രൂപയ്ക്കും ലഭ്യമാണ്. 222 രൂപ, 444 രൂപ, 667 രൂപ എന്നിങ്ങനെയുള്ള അധിക ഡാറ്റയ്‌ക്കായുള്ള ടോപ്- അപ്പ് പ്ലാനുകളും ലഭ്യമാണ്. ഈ പ്ലാനുകളെല്ലാം ഇപ്പോൾ റിലയൻസ് ജിയോ വെബ്‌സൈറ്റിൽ നിന്ന് റീചാർജ് ചെയ്ത് വാങ്ങാം.

റിലയൻസ് ജിയോയിൽ നിന്നുള്ള 999 രൂപ, 399 രൂപ, 219 രൂപ പ്ലാനുകളിൽ ദിവസവും 3 GB  ഡാറ്റ ലഭിക്കും. കൂടാതെ, ദിവസേന 100 SMS, അൺലിമിറ്റഡ് ഫോൺ കോൾ എന്നിങ്ങനെയുള്ള അടിസ്ഥാന ആനുകൂല്യങ്ങൾക്ക് പുറമെ JioTV, JioCinema, JioSecurity, JioCloud തുടങ്ങിയവയിലേക്കും ആക്‌സസ് ലഭിക്കുന്നതാണ്.

399 രൂപയുടെയും 219 രൂപയുടെയും പ്ലാനുകളിൽ യഥാക്രമം 6 GBയും 2 GBയും ഇന്റർനെറ്റ് ലഭിക്കുന്നു. കാലാവധി 399 രൂപയുടേത് 28 ദിവസവും, 219 രൂപയുടേത് 14 ദിവസവുമാണ്.  999 രൂപ പാക്കേജിൽ 40 GB ബോണസ് ഡാറ്റയാണ് സ്വന്തമാക്കാനാകുക. ഇതിന്റെ വാലിഡിറ്റി 84 രൂപയാണ്.

222 രൂപ പ്ലാനിന് ബേസിക് പ്രീപെയ്ഡ് പ്ലാനിന് സമാനമായ വാലിഡിറ്റി വരുന്നു. കൂടാതെ 50 GB ഡാറ്റയും ഇത് നൽകുന്നു. 444 രൂപയുടേതാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ, 60 ദിവസത്തെ വാലിഡിറ്റിയിൽ 100 GB ഡാറ്റ ലഭിക്കും. 667 പ്ലാനിന്  90 ദിവസത്തെ വാലിഡിറ്റിയിൽ 150 GB ഡാറ്റയും ലഭിക്കുന്നതാണ്.

2. വിഐ (VI)

നിങ്ങളൊരു വോഡഫോൺ- ഐഡിയ ഉപയോക്താവാണെങ്കിൽ, അത്യാകർഷകമായ നിരവധി പ്ലാനുകൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിൽ 359 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ, 839 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എന്നിവയും ഉൾപ്പെടുന്നു.

Rs. 359 പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഓരോ ദിവസവും 3GB 4G ഇന്റർനെറ്റ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഓരോ മാസവും 2GB ബാക്കപ്പ് ഡാറ്റ, അവധിക്കാല ഡാറ്റ റോൾഓവർ, അർധരാത്രി മുതൽ രാവിലെ 6 മണി വരെ പരിധിയില്ലാത്ത ഡാറ്റ എന്നിവയും വിഐ നൽകുന്നു. കൂടാതെ, ദിനംതോറും 100 ​​sms, Unlimited കോളുകളും Vi ഉൾപ്പെടുത്തിയിരിക്കുന്നു. Vi TV, മൂവി ആപ്പുകൾ എന്നിവയിലേക്കുള്ള പ്രതിമാസ അംഗത്വവും ഇതിൽ ഉൾപ്പെടുന്നു.

84 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന Rs.839 പ്രീപെയ്ഡ് പ്ലാനിൽ ഓരോ ദിവസവും 2GB 4G ഡാറ്റ ലഭിക്കുന്നതാണ്. ഇത് വാരാന്ത്യ ഡാറ്റ റോൾഓവറും രാത്രി 12 മുതൽ രാവിലെ 6 മണി വരെ അൺലിമിറ്റഡ് ഡാറ്റ വിനിയോഗവും വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് ഓരോ മാസവും 2GB ബാക്കപ്പ് വിവരങ്ങൾ നേടാം. ഇതിൽ പ്രതിദിനം 100 smsകളും അൺലിമിറ്റഡ് കോളുകളും ഉൾപ്പെടുന്നു.

3. എയർടെൽ (Airtel)

IPL ആരാധകർക്കായി എയർടെലും മികച്ച പ്ലാനുകളാണ് കൊണ്ടുവന്നിരിക്കുന്നത്. 699 രൂപയ്ക്ക് 56 ദിവസം വാലിഡിറ്റിയുള്ള കിടിലൻ recharge planഉം ഇതിലുണ്ട്. 699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 3 GB പ്രതിദിന ഡാറ്റ ലഭിക്കുന്നതാണ്. ഉപയോക്താക്കൾക്ക് രണ്ട് മാസത്തേക്ക് IPL ഹൈ ഡെഫനിഷനിൽ സ്ട്രീം ചെയ്ത് കാണാം. ഇതിൽ അൺലിമിറ്റഡ് കോളുകൾ, ഓരോ ദിവസവും 3GB 4G ഇന്റർനെറ്റ്, കൂടാതെ, പ്രതിദിനം 100 എസ്എംഎസുകളും ഉൾപ്പെടുന്നു.

രണ്ട് മാസ വരെ ഏകദേശം വാലിഡിറ്റി വരുന്ന ഈ Airtel പ്ലാനിൽ ആമസോൺ പ്രൈമിലേക്കുള്ള 56 ദിവസത്തെ അംഗത്വം, എയർടെൽ എക്‌സ്ട്രീം ആപ്പിലേക്കുള്ള 56 ദിവസത്തെ ചാനൽ സബ്‌സ്‌ക്രിപ്‌ഷൻ, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹലോ ട്യൂണുകൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നുണ്ട്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :