Jio Choice Number Scheme: നിങ്ങളുടെ Lucky നമ്പർ ഫോൺ നമ്പറാക്കാം, എന്നാൽ ചില നിബന്ധനകളുണ്ട്

Jio Choice Number Scheme: നിങ്ങളുടെ Lucky നമ്പർ ഫോൺ നമ്പറാക്കാം, എന്നാൽ ചില നിബന്ധനകളുണ്ട്
HIGHLIGHTS

കഴിഞ്ഞ വർഷം Jio Choice Number സ്കീം അവതരിപ്പിച്ചു

എന്നാൽ പലർക്കും ജിയോ നൽകുന്ന ചോയിസ് നമ്പർ സ്കീമിനെ കുറിച്ച് അറിയില്ല

ജിയോയുടെ ചോയ്‌സ് നമ്പറിലൂടെ ഇഷ്‌ടാനുസൃത മൊബൈൽ നമ്പർ ലഭിക്കും

നമുക്കിഷ്ടപ്പെട്ട ഫോൺ നമ്പർ തെരഞ്ഞെടുക്കാൻ Jio Choice Number അവതരിപ്പിച്ചു. നിങ്ങളുടെ ജനനത്തീയതിയോ ലക്കി നമ്പറോ, അങ്ങനെയെന്തും ഇനി ഫോൺ നമ്പറാക്കാം. കഴിഞ്ഞ വർഷമാണ് Ambani ജിയോ വരിക്കാർക്കായി ചോയിസ് നമ്പർ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ജിയോ ചോയിസ് നമ്പർ പ്രചാരം നേടുന്നു.

Jio Choice Number

സാധാരണ ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർ വരിക്കാർ 10 അക്ക കോഡുകൾ തിരഞ്ഞെടുക്കാൻ അനുവദിക്കാറില്ല. എന്നാൽ, കഴിഞ്ഞ വർഷം ജിയോ ചോയ്‌സ് നമ്പർ സ്കീം അവതരിപ്പിച്ചു. കുറച്ച് ഫീസ് അടച്ച് ഇഷ്ടപ്പെട്ട നമ്പർ തെരഞ്ഞെടുക്കാം. ഇതിന് ഈടാക്കുന്ന തുക എത്രയാണെന്നും, ചോയിസ് നമ്പരിലെ പരിമിതികളും നോക്കാം.

ഇഷ്ട നമ്പർ Jio സിമ്മിൽ

ഇങ്ങനെയൊരു പദ്ധതിയ്ക്ക് ഒരു വർഷം പഴക്കമുണ്ട്. എന്നാൽ പലർക്കും ജിയോ നൽകുന്ന ചോയിസ് നമ്പർ സ്കീമിനെ കുറിച്ച് അറിയില്ല. ജിയോയുടെ ചോയ്‌സ് നമ്പറിലൂടെ ഇഷ്‌ടാനുസൃത മൊബൈൽ നമ്പർ കണ്ടെത്തുന്നത് നോക്കാം.

know what is jio choice number

വരിക്കാർക്ക് 10 അക്കങ്ങളും ഇഷ്ടാനുസൃതം തെരഞ്ഞെടുക്കാൻ സാധിക്കില്ല. പകം 4 മുതൽ 6 അക്കങ്ങൾ സെലക്ട് ചെയ്യാവുന്നതാണ്. മൊബൈൽ നമ്പറിന്റെ അവസാന 4-6 അക്കങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാം. ഇതിനായി ഈടാക്കുന്നത് 499 രൂപയാണ്. എങ്കിലും ഇഷ്ടമുള്ള എല്ലാ നമ്പരും ഇങ്ങനെ തെരഞ്ഞെടുക്കാൻ സാധിക്കില്ല.

ജിയോയുടെ ലഭ്യമായ പിൻ കോഡുകളിൽ നിന്ന് നമ്പർ തെരഞ്ഞെടുക്കാം. അതുപോലെ ഇത് എല്ലാ ജിയോ വരിക്കാർക്കും ലഭിക്കില്ല. JioPlus പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമുള്ളതാണ് ഈ സ്കീം. പോസ്റ്റ് പെയ്ഡ് കണക്ഷൻ എടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ സൌകര്യം വിനിയോഗിക്കാം. ഇങ്ങനെ പുതിയ സിം കാർഡ് ലഭിക്കും. ചോയിസ് നമ്പറിൽ സിം എടുക്കാൻ നിങ്ങൾ ചെയ്യേണ്ടത്.

Read More: Good News! Free ആയി BSNL SIM വീട്ടിലെത്തും, കേരളത്തിലും തുടങ്ങി

ജിയോ വരിക്കാർ MyJio ആപ്പ്/വെബ്‌സൈറ്റ് വഴി ചോയിസ് നമ്പറെടുക്കാം. അല്ലെങ്കിൽ Jio Choice Number വെബ്‌സൈറ്റിലൂടെയും ഈ സൗകര്യം പ്രയോജനപ്പെടുത്താം. രണ്ട് രീതികളിലൂടെയും നിങ്ങൾക്ക് പുതിയ സിം കാർഡ് ഓർഡർ ചെയ്യാം.

ചോയ്‌സ് നമ്പർ വെബ്‌സൈറ്റ് വഴി

  • ഇതിനായി https://www.jio.com/selfcare/choice-number വെബ്സൈറ്റ് തുറക്കുക.
  • നിലവിലെ JioPostpaid പ്ലസ് നമ്പർ OTP വഴി സെർച്ച് ചെയ്യാവുന്നതാണ്
  • ഒടിപി നൽകിയ ശേഷം ഒരു പുതിയ പേജ് ഓപ്പണാകുന്നു. ഈ പേജിൽ നിങ്ങളുടെ ഇഷ്ടാനുസൃതമാക്കാവുന്ന 4-6 അക്കം നൽകുക. ഇവിടെ പേരും പിൻകോഡും നൽകാനുള്ള ഓപ്ഷനുമുണ്ടാകും.
  • ശേഷം നിങ്ങളുടെെ പിൻകോഡിൽ ലഭ്യമായ ഫോൺ നമ്പറുകൾ ദൃശ്യമാകും.
  • നിങ്ങൾക്ക് ഇഷ്ടമുള്ള നമ്പർ തെരഞ്ഞെടുക്കുക. ശേഷം പുതിയ സിം കാർഡ് ലഭിക്കുന്നതിന് പേയ്മെന്റ് നടത്തുക.
  • ജിയോ ആപ്പ് വഴി ചോയിസ് നമ്പർ എടുക്കാൻ…
  • ഇതിനായി നിങ്ങളുടെ ഫോണിൽ MyJio ആപ്പ് തുറക്കുക. ഇവിടെ മെനു വിഭാഗത്തിലേക്ക് പോകുക.
  • ഇവിടെ കാണുന്ന നമ്പറിൽ ക്ലിക്ക് ചെയ്ത് ‘ഇപ്പോൾ ബുക്ക് ചെയ്യാം’ തെരഞ്ഞെടുക്കുക
  • പുതിയ നമ്പറിനായി നിങ്ങളുടെ പേരും പിൻ കോഡും തെരഞ്ഞെടുക്കുക. ശേഷം ലഭ്യമായ നമ്പറുകൾ കാണിക്കാനുള്ള ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
  • ഇവിടെ നിങ്ങൾക്കിഷ്ടപ്പെട്ട നമ്പർ കണ്ടെത്തി ‘ഇപ്പോൾ ബുക്ക് ചെയ്യാം’ എന്നത് തെരഞ്ഞെടുക്കാം. പുതിയ നമ്പർ ലഭിക്കാൻ 499 രൂപ അടയ്ക്കണം.
Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo