2-ഇൻ-1 ഓഫറുമായി അംബാനി, 800-ലധികം ടിവി ചാനലുകൾക്ക് New Jio App

2-ഇൻ-1 ഓഫറുമായി അംബാനി, 800-ലധികം ടിവി ചാനലുകൾക്ക് New Jio App
HIGHLIGHTS

Reliance Jio പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി

800-ലധികം ഡിജിറ്റൽ ടിവി ചാനലുകളും 13+ OTT ആപ്പുകളും ലഭിക്കും

സ്മാർട്ട് ടിവികൾക്കായാണ് JioTV+ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

Reliance Jio 800-ലധികം ടിവി ചാനലുകളുള്ള പുതിയ ആപ്പ് പുറത്തിറക്കി. സ്മാർട്ട് ടിവികൾക്കായാണ് JioTV+ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് Ambani വരിക്കാർക്കായി 2-ഇൻ-1 ഓഫറായി പ്രഖ്യാപിക്കുകയും ചെയ്തു.

ഒരേ സമയം രണ്ട് ടിവികൾ കണക്റ്റുചെയ്യാൻ ഇത് സാധ്യമാക്കുന്നു. ഒരൊറ്റ ലോഗിൻ ഉപയോഗിച്ച് JioTV+ സ്മാർട്ട് ടിവിയിൽ കണക്റ്റ് ചെയ്യാം. 800-ലധികം ഡിജിറ്റൽ ടിവി ചാനലുകളും 13+ OTT ആപ്പുകളും ഇതിലൂടെ ആക്‌സസ് ചെയ്യാവുന്നതാണ്.

jiotv plus ambani launched new jio app with 2 in 1 offer

പരിധികളില്ലാതെ പുതിയ Jio ആപ്പ്

ഇവ ഡൗൺലോഡ് ചെയ്യുന്നതും സൗജന്യമാണെന്നത് അറിയുക. JioTV+ ആപ്പിനുള്ളിലെ ഉള്ളടക്കം ആക്‌സസ് ചെയ്യാൻ STB ആവശ്യമില്ല. ഇതിന് അധികമായി ജിയോഎയർഫൈബർ, ജിയോഫൈബർ കണക്ഷനുകളും നിർബന്ധമില്ല. ഇങ്ങനെ അധിക നിരക്കൊന്നുമില്ലാതെയാണ് ജിയോ ടിവി+ ആപ്പ് പ്രവർത്തിക്കുന്നത്.

ഇത് നിങ്ങൾക്ക് എല്ലാ സ്മാർട് ടിവികളിലും ആക്സസ് ചെയ്യാനാകും. ആൻഡ്രോയിഡ്, ആപ്പിൾ, ആമസോൺ ഫയർടിവികളിൽ ലഭ്യമാണ്. മുൻപ് ഇത് JioSTB വഴി മാത്രം ലഭ്യമായിരുന്നു.

ഈ Jio ആപ്പിൽ 800-ലധികം ചാനലുകൾ

ജിയോടിവി+ ആപ്പിൽ 800-ൽ കൂടുതൽ ചാനലുകൾ ലഭിക്കുന്നു. നിങ്ങളുടെ ഫേവറിറ്റ് ചാനലുകളും ലിസ്റ്റിലുണ്ട്. സോണി എസ്എബി, സ്റ്റാർ പ്ലസ്, സീ ടിവിയും ഇവയുടെ പ്രാദേശിക ചാനലുകളും ലഭിക്കുന്നു.

കളേഴ്സ് ടിവി, ഇടിവി, പോഗോ, കാർട്ടൂൺ നെറ്റ്‌വർക്ക് തുടങ്ങിയവയും ലഭിക്കുന്നു. CNBC TV18, ET Now, സീ ബിസിനസ് പോലുളള ബിസിനസ് ചാനലുകളുണ്ട്. കുട്ടികൾക്ക് പോഗോയ്ക്കും CN-നും പുറമെ നിക്ക് ജൂനിയർ, ഡിസ്കവറി കിഡ്‌സ് ചാനലുകളും ലഭിക്കും. ഏത് കാറ്റഗറിയിലുള്ള ചാനലുകളും ജിയോടിവി പ്ലസ് ആപ്പിലൂടെ ആക്സസ് ചെയ്യാം.

ചാനലുകൾ മാത്രമല്ല അംബാനിയുടെ പുതിയ ആപ്ലിക്കേഷൻ ഒടിടിയും തരുന്നു. 13 OTT ആപ്പുകൾ ആക്സസ് ചെയ്യാൻ ജിയോടിവി പ്ലസ് അനുവദിക്കുന്നു.

jio plus ambani launched new jio app with 2 in 1 offer

ജിയോ ടിവി പ്ലസ്സിൽ OTT Free

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലിവ് ഫ്രീയായി ആസ്വദിക്കാം. സീ5, SunNXT, Hoichoi, Discovery+, ETV Win, ShemarooMe എന്നിവയും നൽകുന്നു. ജിയോസിനിമയുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ ഇതിലുണ്ട്. ഇങ്ങനെ 13 ഒടിടി ആക്സസ് വരെ നിങ്ങൾക്ക് നേടാം.

ജിയോ ടിവി പ്ലസ്സിൽ താൽപ്പര്യമുണ്ടോ?

ജിയോഎയർഫൈബറിന്റെ എല്ലാ പ്ലാനുകളിലും ഇത് ലഭ്യമാണ്. ജിയോഫൈബറിന്റെ പ്രീപെയ്ഡ് വരിക്കാർക്ക് 999 രൂപ പ്ലാനിൽ ആക്സസ് ലഭിക്കും. ഇതിന് മുകളിലുള്ള പ്ലാനുകളിലും ജിയോടിവി പ്ലസ് ഉണ്ടായിരിക്കുന്നതാണ്. ജിയോഫൈബറിന്റെ 599 രൂപ, 899 രൂപ പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് ലഭിക്കും.

Read More: Jio Choice Number Scheme: നിങ്ങളുടെ Lucky നമ്പർ ഫോൺ നമ്പറാക്കാം, എന്നാൽ ചില നിബന്ധനകളുണ്ട്

എങ്ങനെ കണക്റ്റ് ചെയ്യാം?

ജിയോടിവി+ ഉപയോഗിക്കാൻ ആദ്യം സ്മാർട് ടിവിയിലെ പ്ലേസ്റ്റോർ തുറക്കുക.
ഇവിടെ JioTV+ തിരയുക. ശേഷം ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ജിയോടിവി+ ആപ്പ് തുറന്ന് നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. ഇത് ജിയോഫൈബർ അല്ലെങ്കിൽ എയർഫൈബർ കണക്ഷനെടുത്ത നമ്പറായിരിക്കണം. ശേഷം ഫോൺ നമ്പറിൽ ലഭിക്കുന്ന OTP ഉപയോഗിച്ച് ലോഗിൻ ചെയ്യാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo