999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനുകൾ പ്രമുഖരിൽ നിന്ന് തന്നെ!

Updated on 18-Apr-2023
HIGHLIGHTS

14ൽ കൂടുതൽ ഒടിടി ആപ്പുകൾ ജിയോഫൈബറിൽ സബ്സ്ക്രൈബ് ചെയ്യുന്നുണ്ട്

വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനും ഒടിടി സ്ട്രീമിങിനും എയർടെൽ മികച്ച പ്ലാനാണ്

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ലയൺസ്ഗേറ്റ് എന്നിവയാണ് BSNLന്റെ OTT ആനുകൂല്യങ്ങൾ

രാജ്യത്തെ പ്രധാനപ്പെട്ട ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് (Broadband Internet) സർവീസ് ദാതാക്കളാണ് ജിയോ ഫൈബറും(Jio Fiber) എയർടെലും (Airtel) ബിഎസ്എൻഎല്ലും(BSNL). ഈ മൂന്ന് കമ്പനികളും ഒരേ നിരക്കിൽ അവതരിപ്പിക്കുന്ന ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്നാണ് 999 രൂപ വിലയുള്ള ഓഫർ. മൂന്ന് ടെലിക്കോം കമ്പനികളും ഓഫർ ചെയ്യുന്ന 999 രൂപ വിലയുള്ള ബ്രോഡ്ബാൻഡ് പ്ലാനു (Broadband Plans)കളുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം. 

999 രൂപയുടെ JioFiber പ്ലാൻ

3.3TB ഹൈ സ്പീഡ് ഡാറ്റയും 150 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 14ൽ കൂടുതൽ ഒടിടി ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഒടിടി സ്ട്രീമിങ് ആവശ്യമുള്ളവർക്ക് ഈ  പ്ലാൻ മികച്ചതാണ്. 3.3TB ഡാറ്റ പരിധിയും ആക‍ർഷകമാണെന്ന് പറയാം. 

999 രൂപയുടെ Airtel പ്ലാൻ

എയർടെൽ നൽകുന്ന 999 രൂപയുടെ പ്ലാൻ ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവ പോലെയുള്ള ഒടിടി ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു. 999 രൂപയുടെ പ്ലാനിനൊപ്പം 3.3 ടിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് ബെനിഫിറ്റ്സ്, 200 എംബിപിഎസ് ഡാറ്റ സ്പീഡ് എന്നിവയും ലഭ്യമാണ്. വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനും ഒടിടി സ്ട്രീമിങിനുമൊക്കെ ഏറെ അനുയോജ്യമായ ഡാറ്റ പ്ലാൻ ആണിത്.

999 രൂപയുടെ BSNL പ്ലാൻ

 999 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ 150 എംബിപിഎസ് വരെ സ്പീഡിൽ 2TB  ഡാറ്റയാണ് നൽകുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ലയൺസ്ഗേറ്റ് എന്നിങ്ങനെയുള്ള ഒടിടി ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്. ഹെവി ഇന്റർനെറ്റ് വേണമെന്നുള്ളവർക്ക് 2 ടിബി ഡാറ്റ മതിയാകുമെന്ന് തോന്നുന്നില്ല. ഒടിടി സ്ട്രീമിങിനൊക്കെ 999 രൂപയുടെ ബിഎസ്എൻഎൽ (BSNL) പ്ലാൻ മികച്ച ഒരു ഓപ്ഷനാണ്. ജിയോ ഫൈബറും(Jio Fiber) എയർടെലും(Airtel)  
999 രൂപയ്ക്ക് ഏറ്റവും മികച്ച ബ്രോഡ്ബാൻഡ് കണക്ഷനുകൾ ആണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.

അതിവേഗ ഇന്റർനെറ്റും OTT ആനുകൂല്യങ്ങളുമാണ് ഈ പ്ലാനിന്റെ പ്രത്യേകതയാണ്. ഒന്നിൽ കൂടുതൽ ഒടിടി (OTT)  ആപ്പുകളിലേക്ക് ആക്സസ് വേണമെന്നുള്ളവർക്ക് 999 രൂപയുടെ ബിഎസ്എൻഎൽ(BSNL) മികച്ച ഓപ്ഷനാണ്. എന്നാൽ ഡാറ്റ ഉപയോഗം കൂടുതൽ ഉള്ളവർക്ക് പ്ലാനിൽ ലഭിക്കുന്ന ഡാറ്റ പരിധി മതിയാകണമെന്നില്ല. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ളവ സെലക്റ്റ് ചെയ്യുകയാണ് വേണ്ടത്.

Connect On :