JioCinema New Plan: ഈ Premium വാർഷിക പ്ലാനിന് 300 രൂപ പോലുമാകില്ല! Ad-free ആയി കാണാം

Updated on 28-May-2024
HIGHLIGHTS

വളരെ കുറഞ്ഞ തുകയ്ക്ക് JioCinema പ്ലാൻ എടുക്കാം

12 മാസത്തേക്ക് 299 രൂപ നൽകിയാൽ ജിയോസിനിമ പ്രീമിയം സബ്സ്ക്രിപ്ഷൻ നേടാം

ജനപ്രിയ പരിപാടികൾ ജിയോസിനിമയിൽ ലഭിക്കും

JioCinema Premium സബ്സ്ക്രിപ്ഷനായി വീണ്ടുമിതാ ഒരു ബജറ്റ് പ്ലാൻ. ഒരു വർഷത്തേക്ക് ജിയോസിനിമ ആസ്വദിക്കാനുള്ള പ്ലാനാണിത്. പരസ്യങ്ങളില്ലാതെ വളരെ കുറഞ്ഞ തുകയ്ക്ക് ജിയോസിനിമ എടുക്കാം. ഇതിനായുള്ള പ്രീമിയം പ്ലാനാണ് മുകേഷ് അംബാനി അവതരിപ്പിച്ചത്.

JioCinema Premium

12 മാസത്തേക്ക് 299 രൂപ നൽകിയാൽ ജിയോസിനിമ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാം. ഇത്രയും വിലക്കുറവിൽ ഒടിടി വാർഷിക സബ്സ്ക്രിപ്ഷൻ എന്നത് അതിശയകരമായ ഓഫറാണ്. മുമ്പ് വാർഷിക സബ്സ്ക്രിപ്ഷനായി ജിയോസിനിമയ്ക്ക് ഈടാക്കിയത് 999 രൂപയാണ്. ഇതിൽ നിന്ന് വളരെ കുറഞ്ഞ തുകയാണ് പുതിയ പ്ലാനിന് ഈടാക്കുന്നത്.

JioCinema പുതിയ പ്ലാൻ

JioCinema പുതിയ പ്ലാൻ

കുറച്ച് ആഴ്ചകൾക്ക് മുമ്പ് ജിയോസിനിമ രണ്ട് ചെറിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 89 രൂപയും 29 രൂപയും വിലയുള്ള പ്ലാനുകളാണ് അന്ന് അവതരിപ്പിച്ചത്. ഇവ ജിയോസിനിമയ്ക്കുള്ള പ്രതിമാസ പ്ലാനുകളായിരുന്നു. എന്നാൽ ഇപ്പോഴിതാ 12 മാസത്തേക്കാണ് പുതിയ പ്ലാൻ കൊണ്ടുവന്നിട്ടുള്ളത്.

299 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ

299 രൂപ വിലവരുന്ന ജിയോസിനിമ പ്ലാനിൽ ഒന്നാന്തരം ഒടിടി പ്ലാറ്റ്ഫോമുകളും ഉൾപ്പെടുന്നു. ആമസോൺ പ്രൈം വീഡിയോ ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വൻതുകയാണ് ഈടാക്കാറുള്ളത്. ഇവിടെയാണ് വിലക്കുറവിൽ വാർഷിക പ്ലാൻ ലഭിക്കുന്നതെന്ന് ഓർക്കുക.

ഈ പ്ലാനിലും HBO, Peacock, Paramount Plus സർവ്വീസുകൾ ലഭിക്കുന്നതാണ്. പരസ്യങ്ങളില്ലാതെ ഒടിടി പരിപാടികൾ ആസ്വദിക്കാമെന്നതാണ് പ്ലാനിന്റെ എടുത്തുപറയേണ്ട പ്രത്യേകത.

ജിയോസിനിമ ഒരു ആപ്ലിക്കേഷനായി മാത്രമല്ല, പല വിധേന നിങ്ങൾക്ക് ഉപയോഗിക്കാം. വെബ് ബ്രൗസറിൽ നിന്ന് ജിയോസിനിമ ആക്സസ് ചെയ്യാവുന്നതാണ്. ഐഫോൺ, ആൻഡ്രോയിഡ് ഫോണുകളിലെല്ലാം ഇത് ലഭ്യമാണ്. ഗൂഗിൾ ടിവി, ആപ്പിൾ ടിവി എന്നിവിടങ്ങളിലും ലഭ്യമാണ്. കൂടാതെ FireOS പോലുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിലും ജിയോസിനിമ ലഭിക്കുന്നതാണ്.

പരസ്യങ്ങളില്ലാതെ ജിയോസിനിമ

ഏപ്രിൽ 25-നാണ് ജിയോസിനിമ പരസ്യങ്ങളില്ലാതെ പ്ലാനുകൾ അവതരിപ്പിച്ചത്. 29 രൂപയ്ക്കും 89 രൂപയ്ക്കുമുള്ള പോക്കറ്റ്-ഫ്രെണ്ട്ലി പ്ലാനുകളായിരുന്നു ഇവ. 4K വീഡിയോ ക്വാളിറ്റിയിൽ 29 രൂപയ്ക്ക് ജിയോസിനിമ ആസ്വദിക്കാം. ഓഫ്‌ലൈനിൽ പരിപാടികൾ കാണാനും ഇതിലൂടെ അവസരമുണ്ട്. സ്‌മാർട്ട് ടിവികൾ ഉൾപ്പെടെ ഏത് ഉപകരണത്തിലും ജിയോസിനിമ കാണാം.

READ MORE: New Feature: ഇനി ആരുടെ ഔദാര്യവും വേണ്ട, കടം google pay തരും!

മറ്റൊന്ന് 89 രൂപ പ്ലാനാണ്. ഇതും 4K ക്വാളിറ്റിയിൽ വീഡിയോ സ്ട്രീം ചെയ്യുന്നു. നാല് സ്‌ക്രീനുകളിൽ ആക്സസ് നൽകുന്ന ജിയോസിനിമ ആഡ്-ഫ്രീ പ്ലാനാണിത്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :