നിങ്ങളൊരു Reliance Jio വരിക്കാരനോ, BSNL വരിക്കാരനോ ആണെങ്കിൽ ശ്രദ്ധിക്കൂ… ഇന്ത്യയിലെ ഒന്നാമനായ ടെലികോം കമ്പനിയാണ് അംബാനിയുടെ റിലയൻസ് ജിയോ. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററാണ് ബിഎസ്എൻഎൽ. എന്നാൽ ഇവരിൽ ആരുടെ പ്ലാനാണ് ഏറ്റവും മികച്ചതെന്ന് അറിയാം.
ജിയോയുടെയും ബിഎസ്എൻഎല്ലിന്റെയും 400 രൂപയിൽ താഴെ വരുന്ന പ്ലാനുകളാണ് ഇവിടെ വിവരിക്കുന്നത്. ഏകദേശം ഒരു മാസം മുതൽ 200 ദിവസം വരെ ഇവയ്ക്ക് വാലിഡിറ്റി വരുന്നു.
ആകർഷകമായ റീചാർജ് പ്ലാനുകളാണ് എപ്പോഴും മുകേഷ് അംബാനി കൊണ്ടുവരുന്നത്. എന്നാൽ ജനങ്ങളുടെ കീശ കാലിയാക്കാതെ പ്ലാനുകൾ അവതരിപ്പിക്കുന്നതാണ് ബിഎസ്എൻഎല്ലിന്റെ തത്വം. എങ്കിലും ഇവയിൽ ഏതാണ് മെച്ചമെന്ന് ഈ താരതമ്യത്തിലൂടെ മനസിലാക്കാം.
ജിയോയുടെ 349 രൂപ വില വരുന്ന പ്ലാനാണ് നമ്മൾ തെരഞ്ഞെടുത്തിരിക്കുന്നത്. ബിഎസ്എൻഎല്ലിനും ഏകദേശം ഇതേ വിലയിൽ റീചാർജ് പ്ലാനുണ്ട്. 347 രൂപയാണ് BSNL പ്ലാനിന്റെ വില. രണ്ടും പ്രീ പെയ്ഡ് പ്ലാനുകളാണ്. എന്നാൽ ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങളിലും കാലാവധിയിലും വ്യത്യാസം വരും.
റിലയൻസ് ജിയോയുടെ 349 രൂപ പ്ലാനിൽ ആകർഷകമായ ഓഫറുകളാണുള്ളത്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകൾ ലഭിക്കുന്നു. ഓരോ ദിവസവും 100 എസ്എംഎസും സൗജന്യം. അതുപോലെ പ്രതിദിനം 2.5GB ഡാറ്റ ലഭിക്കുന്നു. ഇതിന്റെ വാലിഡിറ്റി 30 ദിവസമാണ്. ഈ പ്രീ പെയ്ഡ് പ്ലാനിൽ ജിയോ ആപ്പുകളിലേക്കും സേവനങ്ങളിലേക്കും സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നു.
ഇതേ റേഞ്ചിൽ വരുന്ന ബിഎസ്എൻഎൽ പ്ലാനിൽ എന്തെല്ലാമാണ് ആനുകൂല്യങ്ങൾ എന്ന് നോക്കാം.
ബിഎസ്എൻഎൽ 400 രൂപയ്ക്ക് താഴെ നൽകുന്നത് 347 രൂപയുടെ പ്ലാനാണ്. നമ്മൾ നേരത്തെ പറഞ്ഞ ജിയോ പ്ലാനിൽ നിന്നും 2 രൂപ വ്യത്യാസമുണ്ട്. അതായത് 2 രൂപ കുറവ് ബിഎസ്എൻഎൽ വരിക്കാർക്ക് ലഭിക്കും. ഈ പ്ലാനിന് സർക്കാർ കമ്പനി 54 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ഏകദേശം ഒന്നരമാസം കാലാവധി എന്ന് പറയാം.
ഇതിൽ ഏത് നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ ചെയ്യാവുന്നതാണ്. ദിവസേന 2GB ഡാറ്റയും നൽകുന്നു. ഇന്റർനെറ്റ് ക്വാട്ട വിനിയോഗിച്ച് കഴിഞ്ഞാൽ 40 kbps ആയി വേഗത കുറയും. കൂടാതെ ഏത് നെറ്റ് വർക്കിലേക്കും 100 എസ്എംഎസ് വീതം പ്രതിദിനം ലഭിക്കും. കേരള സർക്കിളിലുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് ഈ പ്രീ പെയ്ഡ് പ്ലാൻ അനുയോജ്യമായ ഓപ്ഷൻ തന്നെയാണ്.
എങ്കിലും ശ്രദ്ധിക്കേണ്ടത് ജിയോ 5G കണക്റ്റിവിറ്റി തരുന്നു. ബിഎസ്എൻഎൽ ഇപ്പോഴും 3Gയിൽ തുടരുകയാണ്. എന്നാൽ അതിവേഗ ഇന്റർനെറ്റ് ആവശ്യമില്ലാത്തവർക്ക് ബിഎസ്എൻഎൽ ആണ് ഉചിതം.