Jio 5G Vs Airtel 5G: നെറ്റ് സ്പീഡ്, പ്ലാനുകൾ, ഓഫറുകളിൽ ആരാണ് കേമൻ?

Jio 5G Vs Airtel 5G: നെറ്റ് സ്പീഡ്, പ്ലാനുകൾ, ഓഫറുകളിൽ ആരാണ് കേമൻ?
HIGHLIGHTS

എയർടെല്ലും റിലയൻസ് ജിയോയും അടുത്തിടെയാണ് തങ്ങളുടെ 5G Network ആരംഭിച്ചത്

രണ്ട് ടെലികോം കമ്പനികളും കൂടുതൽ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുകയാണ്

എന്നാൽ, രണ്ടും താരതമ്യം ചെയ്യുമ്പോൾ ആരാണ് മികച്ചത്?

ജിയോ 5G Vs എയർടെൽ 5G: കേന്ദ്രസർക്കാർ മൂന്ന് മാസം മുമ്പാണ് രാജ്യത്ത് 5G നെറ്റ്‌വർക്ക് ലഭ്യമാക്കുന്നത്. പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളായ എയർടെലും റിലയൻസ് ജിയോയുമാണ് ഇന്ത്യൻ ഉപയോക്താക്കൾക്ക് ആദ്യമായി 5G നെറ്റ്‌വർക്ക് കണക്റ്റിവിറ്റി നൽകിയത്. എന്നാൽ ഈ രണ്ട് ഭീമൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിലും ആരാണ് മികച്ചതെന്ന് ഒരു സംശയമില്ലേ? എന്നാൽ എയർടെൽ, ജിയോ നെറ്റ്‌വർക്കുകളെ (Jio 5G Vs Airtel 5G) കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിച്ചാൽ ആരാണ് ഏറ്റവും മികച്ച 5ജി സേവന ദാതാക്കൾ എന്നത് മനസിലാക്കാം.

ജിയോ 5G Vs എയർടെൽ 5G (Jio-5G-Vs-Airtel-5G)

എയർടെല്ലും റിലയൻസ് ജിയോയും അടുത്തിടെയാണ് തങ്ങളുടെ 5G Network ഓപ്പറേഷൻ ആരംഭിച്ചത്. രണ്ട് നെറ്റ്‌വർക്കുകളും വിവിധ വശങ്ങളിൽ മികച്ചതാണെന്ന് പറയാം. എയർടെൽ പതിറ്റാണ്ടുകളായി രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾക്ക് അതിന്റെ സേവനങ്ങൾ നൽകുന്നുണ്ട്. അതേസമയം, റിലയൻസ് ജിയോ പ്രസിദ്ധമാകുന്നത് കാലപ്പഴക്കത്തിൽ അല്ല, പകരം അവരുടെ കുറഞ്ഞ നിരക്കിലുള്ള സേവനങ്ങളാലാണ്.
ഏതാണ് മികച്ചത്? ജിയോ 5G അല്ലെങ്കിൽ എയർടെൽ 5G
ടെലികോം കമ്പനികളായ എയർടെലും റിലയൻസ് ജിയോയും അടുത്തിടെ 5G നെറ്റ്‌വർക്ക് ഓപ്പറേഷനുകൾ ആരംഭിച്ചു. Reliance Jio 2022 ഒക്ടോബർ 5ന് മുംബൈ, ഡൽഹി, കൊൽക്കത്ത, വാരണാസി തുടങ്ങിയ ഇന്ത്യയിലെ നാല് നഗരങ്ങളിൽ 5G സേവനങ്ങൾ ആരംഭിച്ചു. ഡൽഹി, മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, വാരണാസി, ഗുരുഗ്രാം എന്നിവയാണ് എയർടെൽ 5ജി നെറ്റ്‌വർക്ക് ആരംഭിച്ച എട്ട് നഗരങ്ങൾ.

നെറ്റ്‌വർക്ക് 5G സ്പീഡ് ചെക്ക്

എയർടെല്ലിന്റെയും റിലയൻസ് ജിയോയുടെയും വേഗതയും കവറേജും പരിശോധിക്കുകയാണെങ്കിൽ, റിലയൻസ് ജിയോ എയർടെല്ലിനെക്കാൾ ഒരു പടി മുന്നിലാണെന്ന് പറയേണ്ടിവരും. ജിയോ ചെലവഴിച്ചത് ഏകദേശം 88,000 കോടി രൂപയ്ക്ക് അടുത്താണ്. 700Mhz ബാൻഡിന്റെ കവറേജും 3.5Ghz ബാൻഡിന്റെ ശേഷിയും 26Ghz mmWave ബാൻഡിന്റെ ഇന്റർനെറ്റ് വേഗതയും ഈ കൂറ്റൻ ബജറ്റിലൂടെ അവർ സ്വന്തമാക്കി.

ജിയോ 5G-യുടെ നെറ്റ്‌വർക്ക് സ്പീഡ് കൂടുതലാണെന്നും 600Mbps മീഡിയൻ സ്പീഡാണെന്നും Ookla ബ്രോഡ്കാസ്റ്റ് സ്പീഡ് റിസർച്ച് സൂചിപ്പിക്കുന്നു. അതേസമയം, എയർടെൽ 5G യുടെ ശരാശരി വേഗത 516Mbps ആണ്. ഡൽഹിയിൽ, റിലയൻസ് ജിയോയുടെ ശരാശരി വേഗത 600Mbps ആണ്. എയർടെല്ലിന്റെ ശരാശരി വേഗത 200Mbps ആണ്.

കൂടുതൽ വാർത്തകൾ: 800 രൂപയ്ക്ക് ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് എടുക്കാം; നിങ്ങൾ അറിയാൻ

ജിയോ, എയർടെൽ- 5G പ്ലാനുകൾ

റിലയൻസ് ജിയോ 5G ഉപയോക്താക്കൾക്കായി 239 രൂപ പ്രാരംഭ വിലയിൽ അൺലിമിറ്റഡ് 5G ഡാറ്റയും 1Gbps നെറ്റ്‌വർക്ക് വേഗതയും ലഭ്യമാക്കുന്നു. മറുവശത്ത്, Airtel 5G അവരുടെ 4G പ്ലാനുകളുടെ അതേ വിലയിലാണ് ലഭ്യമാകുന്നത്.

5G റീചാർജ് പ്ലാനിന്റെ വില താരതമ്യം

ജിയോ 5G അതിന്റെ ഉപയോക്താക്കൾക്ക് 239 രൂപയുടെ പ്രാരംഭ വിലയിൽ അൺലിമിറ്റഡ് 5G ബാൻഡ്‌വിഡ്ത്തും 1GB ഡാറ്റയും അനുവദിക്കുന്നു. അതേസമയം, 4ജി പ്ലാനുകളുടെ അതേ വിലയിൽ എയർടെൽ 5ജി സേവനങ്ങൾ ലഭിക്കുന്നു. 4G സിം കാർഡുകളുള്ള 5G നെറ്റ്‌വർക്കുമായി പൊരുത്തപ്പെടുന്ന ഉപകരണങ്ങളിൽ എയർടെല്ലിന്റെ 5G നെറ്റ്‌വർക്ക് ലഭ്യമാകും.

ജിയോ 5G Vs എയർടെൽ 5G ഓഫറുകൾ

റിലയൻസ് ജിയോയുടെ 5G പ്ലാൻ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ലഭ്യമാകും. കൂടാതെ, ജിയോ വെൽക്കം ഓഫറും നൽകുന്നുണ്ട്. നിങ്ങൾ വെൽക്കം ഓഫറിനായി മൈ ജിയോ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
എയർടെൽ 5G-യുടെ പ്രീമിയം ഓഫർ പ്ലാനുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അവ ഓരോ ഉപയോക്താവിനും കുറഞ്ഞ വിലയ്ക്ക് കാരണമാകും. എയർടെൽ 5G-യുടെ വിലകൾ അവരുടെ 500 മുതൽ 600 രൂപ വരെയുള്ള 4G പ്ലാൻ വിലകൾക്ക് തുല്യമായിരിക്കും. ഭാവിയിൽ വില കുറയുകയോ ഉയരുകയോ ചെയ്തേക്കാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo