Jio vs Airtel 2025: പുതുവർഷത്തിലേക്ക് പുതിയ Recharge Plans നോക്കുന്നുണ്ടോ? ഒരു വർഷം വാലിഡിറ്റി വരുന്ന പ്രീ-പെയ്ഡ് പ്ലാനുകളെ കുറിച്ച് അറിയണോ? Jio vs Airtel നിരവധി വമ്പൻ പ്ലാനുകൾ തരുന്നുണ്ട്. അതും 2025 മുഴുവൻ വാലിഡിറ്റി ലഭിക്കുന്ന റീചാർജ് ഓപ്ഷനുകളാണിവ. ഇപ്പോൾ റീചാർജ് ചെയ്താൽ ഇനി അടുത്ത വർഷം ജനുവരിയിൽ അടുത്ത പ്ലാൻ നോക്കിയാൽ മതി.
അത്യാവശ്യത്തിനുള്ള എല്ലാ ടെലികോം സേവനങ്ങളും ഈ Airtel, Jio Plans തരുന്നുണ്ട്. 2025 വർഷം മുഴുവൻ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകൾ നോക്കുന്നവർക്ക് ഇത് മികച്ച ഗൈഡാണ്. എയർടെലിന്റെയും ജിയോയുടെയും വാർഷിക പ്ലാനുകളും അവയുടെ വാലിഡിറ്റിയും പ്രത്യേകതകളും അറിയാം.
എയർടെലിന്റെ രണ്ട് വാർഷിക പ്ലാനുകളും, ജിയോയുടെ 2 വാർഷിക പ്ലാനുകളുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവയിൽ ചില പ്ലാനുകളിൽ നിങ്ങൾക്ക് Free OTT സബ്സ്ക്രിപ്ഷനും ലഭിക്കുന്നതാണ്. ആദ്യം ജിയോയുടെ പ്ലാനുകൾ പരിചയപ്പെടാം.
3599 Rs ജിയോ പ്ലാൻ: ഒരു വർഷത്തെ വാലിഡിറ്റിയുള്ള പാക്കേജാണിത്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൌകര്യമുണ്ട്. പ്രതിദിനം 100 എസ്എംഎസ്, 2.5GB പ്രതിദിന ഡാറ്റ ആനുകൂല്യങ്ങളും. ഈ പ്ലാൻ അൺലിമിറ്റഡ് 5G തരുന്നു.
പ്ലാനിൽ നിങ്ങൾക്ക് ജിയോയുടെ കോംപ്ലിമെന്ററി ഓഫറുകളും സ്വന്തമാക്കാം. ജിയോസിനിമ, ജിയോടിവി, ജിയോക്ലൌഡ് സബ്സ്ക്രിപ്ഷനുകൾ ഇതിലുണ്ട്. ജിയോസിനിമയുടെ പ്രീമിയം ആക്സസ് ലഭിക്കില്ല എന്നത് ശ്രദ്ധിക്കുക.
3999 Rs ജിയോ പ്ലാൻ: ഈ റിലയൻസ് ജിയോ പ്ലാനിനും വാലിഡിറ്റി 365 ദിവസമാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്, 2.5GB ഡാറ്റയും പ്രതിദിനം ലഭിക്കും. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 5G ഡാറ്റയുണ്ട്. JioTV, ജിയോക്ലൗഡ്, ജിയോസിനിമ ആക്സസും ഇതിൽ നേടാം.
Also Read: കിടുക്കി, തിമർത്തു! 601 Rs New Plan: Jio അൾട്ടിമേറ്റ് 5G വാർഷിക പ്ലാൻ എത്തി
Airtel 1999 Rs പ്ലാൻ: 1999 രൂപ പ്ലാൻ: 2000 രൂപയ്ക്ക് അകത്ത് ഒരു വർഷം മുഴുവൻ കാലാവധിയുള്ള പ്ലാനാണിത്. 365 ദിവസത്തെ വാലിഡിറ്റിയാണ് ഇതിലുള്ളത്. അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസ്സും പ്രതിദിനം ലഭിക്കും. പ്ലാനിൽ മൊത്തം അനുവദിച്ചിട്ടുള്ളത് 24GB ഡാറ്റയാണ്.
3599 Rs പ്ലാൻ: ഈ പ്ലാനിനും വാലിഡിറ്റി 365 ദിവസമാണ്. 2GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് 5G-യും ഇതിലുണ്ട്. 100 എസ്എംഎസും ദിവസേന ലഭിക്കുന്നു. വർഷം മുഴുവൻ അൺലിമിറ്റഡ് കോളുകളും ആസ്വദിക്കാം. അധികമായി ഒരു കിടിലൻ ഓഫർ കൂടി ഇതിലുണ്ട്. ഈ പ്ലാനിൽ നിങ്ങൾക്ക് Disney+ Hotstar മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കും.