ഓരോദിവസ്സം കഴിയുംതോറും ജിയോ വളരെ മുന്നിൽ എത്തിക്കൊണ്ടിരിക്കുകയാണ് .ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ കൂടുതൽ മെച്ചമേറിയ 4ജി ഓഫറുകളുമായിട്ടാണ് നിലവിൽ ജിയോ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത് .
ജിയോ ഇത് പുതിയ ഓഫറുകൾ അല്ല .അവരുടെ പഴയഓഫറുകളുടെ താരിഫ് പ്ലാനുകൾ മാറ്റിയിരിക്കുന്നു . . അതായത് 149, 349, 399, 499 എന്നിവയാണ് പുതുക്കിയ പ്ലാനുകള്‍. 1ജിബി പ്ലാനുകളുടെ വിലയില്‍ 60 രൂപ വീതമാണ് കുറച്ചിരിക്കുന്നത്.
199 രൂപയായിരുന്ന പ്ലാന്‍ വില ഇപ്പോള്‍ 149 രൂപയാക്കി 1ജിബി ഡാറ്റയും 28 ദിവസം വാലിഡിറ്റിയും 100 എസ്എംഎസും നല്‍കുന്നു. 399 രൂപ പ്ലാന്‍ ഇപ്പോള്‍ 349 രൂപയാക്കി 1ജിബി ഡാറ്റയും 70 ദിവസം വാലിഡിറ്റിയും നല്‍കുന്നു.
കൂടാതെ ജിയോയുടെ തന്നെ മറ്റൊരു പ്ലാൻ ആയ 459 രൂപ പ്ലാന്‍ ഇപ്പോള്‍ 399 രൂപയാക്കി 84 ജിബി ഡാറ്റയും 84 ദിവസം വാലിഡിറ്റിയും നല്‍കുന്നു. 499 രൂപ പ്ലാന്‍ 449 രൂപയാക്കി 91 ദിവസത്തെ വാലിഡിറ്റിയും 91 ജിബി ഡാറ്റയും നല്‍കുന്നു.