നിരവധി റീചാർജ് പ്ലാനുകൾ റിലയൻസ് ജിയോ (Jio) വാഗ്ദാനം ചെയ്യുന്നു. ഇതിൽ പ്രതിമാസ,അർദ്ധ വാർഷിക,വാർഷിക പ്ലാനുകളുമുണ്ട്. കണക്ക് നോക്കിയാൽ നിങ്ങൾക്ക് ഒരു പരിധി വരെ ലാഭം വാർഷിക പ്ലാനുകൾ റീ ചാർജ് ചെയ്യുന്നതാണ്. വാർഷിക പ്ലാൻ നിങ്ങൾക്ക് ഏറ്റവും മികച്ചതാണ്. ഈ പ്ലാനിൽ 4Gയ്‌ക്കൊപ്പം 5G അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം കോളിംഗും ലഭിക്കുന്നു.
ഈ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. കൂടാതെ, 23 ദിവസത്തെ അധിക വാലിഡിറ്റിയും ലഭ്യമാണ്. ഈ രീതിയിൽ 388 ദിവസത്തെ മൊത്തം വാലിഡിറ്റി ലഭ്യമാണ്. പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നത്. അതിനാൽ 23 ദിവസത്തെ അധിക വാലിഡിറ്റിയിൽ മൊത്തം 25 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.
ഇതുവഴി മൊത്തം 912 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ് സൗകര്യം നൽകുന്നുണ്ട്. കൂടാതെ, സന്ദേശമയയ്‌ക്കുന്നതിന് പ്രതിദിനം 100 എസ്എംഎസ് നൽകുന്നു. ഈ പ്ലാനിൽ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയുടെ സൗകര്യം ലഭ്യമാണ്. ഈ പ്ലാനിലെ ഡാറ്റ പരിധി കഴിഞ്ഞാൽ, വേഗത 64 Kbps ആയി കുറയുന്നു. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5G കോളിംഗ് സൗകര്യം ലഭിക്കും.
പ്രതിദിന 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ജിയോ (Jio) യുടെ 2879 രൂപ പ്ലാനിൽ ലഭ്യമാണ്. കൂടാതെ, സന്ദേശമയയ്‌ക്കുന്നതിന് പ്രതിദിനം 100 എസ്എംഎസും നൽകുന്നു. ഈ പ്ലാനിൽ ആകെ 730 ജിബി ഡാറ്റ ലഭ്യമാണ്.
ഈ പ്ലാനിന്റെ കാലാവധി 336 ദിവസമാണ്. പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ നൽകുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് കോളിംഗും ദിവസേന 100 എസ്എംഎസും ലഭിക്കും.