മുകേഷ് അംബാനിയുടെ Jio ഇനി കുറഞ്ഞ പ്ലാനുകളിലൂടെ വരിക്കാരെ നേടാനുള്ള തയ്യാറെടുപ്പിലാണ്. 91 രൂപയ്ക്ക് മികച്ച പ്ലാൻ അവതരിപ്പിച്ച് ജിയോ വരിക്കാരെ ഞെട്ടിച്ചു. ഇപ്പോഴിതാ വരിക്കാരുടെ ആവശ്യം അനുസരിച്ച് പുതിയ പ്ലാനുകൾ കൊണ്ടുവരുന്നു.
നിരക്ക് വർധനയിൽ വലിയ രീതിയിൽ വരിക്കാരെ കമ്പനിയ്ക്ക് നഷ്ടമായി. ഇത് ലാഭത്തിൽ വലിയ ആഘാതം ഉണ്ടാക്കിയിട്ടില്ല. എന്നാലും Reliance Jio വരിക്കാരിൽ ഇപ്പോഴും അതൃപ്തിയ്ക്ക് കാരണം അംബാനിയുടെ ഈ നീക്കമായിരുന്നു.
എന്നാൽ വരിക്കാർ അറിയാതെ പോയൊരു ചെറിയ പ്ലാൻ ജിയോയ്ക്കുണ്ട്. ബിഎസ്എൻഎൽ, ഭാരതി എയർടെൽ ഓപ്പറേറ്റർമാരുമായി കടുത്ത മത്സരത്തിന് പറ്റുന്ന പ്ലാനാണിത്. ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്റെ വില വളരെ ചെറുതാണ്. എന്നാൽ ഇതിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ അതിശയകരമാണ്. വരിക്കാരെ നഷ്ടപ്പെടാതിരിക്കാനുള്ള ജിയോയുടെ അറ്റകൈ പ്രയോഗമെന്ന് പറയാം. ഇത് 11 രൂപ വില വരുന്ന പോക്കറ്റ് ഫ്രണ്ട്‌ലി റീചാർജ് പ്ലാനാണ്.
ജിയോ വരിക്കാർക്ക് വെറും 11 രൂപയ്ക്ക് റീചാർജ് ചെയ്ത് മികച്ച ഡാറ്റ നേടാം. ജിയോ സൈറ്റിൽ ഇത് അൺലിമിറ്റഡ് പ്ലാനായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാലും ശരിക്കും ഇതിൽ ലഭിക്കുന്നത് 10 ജിബി അതിവേഗ ഡാറ്റയാണ്. അപ്പോൾ നിങ്ങൾ വിചാരിക്കും ഇത് ഡാറ്റ ബൂസ്റ്ററാണോ എന്ന്.
ഇത് ഡാറ്റ മാത്രം തരുന്ന പ്രീ-പെയ്ഡ് പ്ലാനാണ്. എന്തെങ്കിലും ആവശ്യഘട്ടത്തിൽ ഡാറ്റ വേണമെന്നുള്ളപ്പോൾ ഇതിൽ റീചാർജ് ചെയ്താൽ മതി. പ്ലാനിന്റെ വാലിഡിറ്റി 1 മണിക്കൂറാണ്. 1 മണിക്കൂറിൽ 10ജിബി എന്നത് അൺലിമിറ്റഡ് പോലെ ആസ്വദിക്കാവുന്ന സേവനമാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ജിയോ 11 രൂപ പ്ലാനിൽ മറ്റ് ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുന്നില്ല. അതായത് ഇതിൽ അൺലിമിറ്റഡ് കോളുകളോ എസ്എംഎസ് ഓഫറുകളോ ഇല്ല. എന്തെങ്കിലും സിനിമ ഡൌൺലോഡിങ്ങിനോ, സ്ട്രീമിങ്ങിനോ ഉപയോഗിക്കാൻ 11 രൂപ പ്ലാൻ അനുയോജ്യമാണ്. ഡാറ്റ തീർന്നാൽ 64kbps സ്പീഡിൽ ഇന്റർനെറ്റ് ലഭിക്കും.
Also Read: BSNL Limited Offer: 90 ദിവസത്തെ പ്ലാനിന് 400 രൂപ പോലുമാകില്ല! Unlimited കോളിങ്ങും ഡാറ്റയും…
ജിയോയിൽ നിന്നുള്ള 11 രൂപ ഡാറ്റാ പ്ലാൻ എയർടെൽ പാക്കിന് സമാനമാണ്. ഭാരതി എയർടെലും ഇതുപോലെ 11 രൂപ ഡാറ്റാ പ്ലാൻ തരുന്നു. ഇതേ വാലിഡിറ്റിയും ആനുകൂല്യങ്ങളുമാണ് എയർടെലിലുള്ളത്. എന്നാൽ ബിഎസ്എൻഎൽ 16 രൂപയ്ക്ക് ഡാറ്റ പ്ലാൻ തരുന്നുണ്ട്. ഇതിന്റെ വാലിഡിറ്റി 24 മണിക്കൂറാണ്. 2 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് 16 രൂപ പാക്കേജിലുള്ളത്.