2.5GB ഡാറ്റയുടെ Jio പ്രീപെയ്‌ഡ് പ്ലാനുകൾ

2.5GB ഡാറ്റയുടെ Jio പ്രീപെയ്‌ഡ് പ്ലാനുകൾ
HIGHLIGHTS

2.5 ജിബി ഡാറ്റ ആനുകൂല്യം നൽകുന്ന നാല് പ്ലാനുകളാണ് ജിയോ (Jio) ഓഫർ ചെയ്യുന്നത്

ഈ പ്ലാനുകൾക്കൊപ്പം കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കും

എല്ലാ Networkലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു

എല്ലാ തരം വരിക്കാർക്കും ആവശ്യമായ പ്ലാനുകൾ നൽകുവാൻ ജിയോ (Jio) ശ്രമിക്കാറുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി മാറുകയാണ് ജിയോ. ഡാറ്റ കൂടുതൽ  ആവശ്യമുള്ളവർക്കായി മികച്ച പ്ലാനുകൾ തന്നെ റിലയൻസ് ജിയോ നൽകുന്നുണ്ട്. ദിവസവും 2.5 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്ലാനിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.  വീഡിയോ സ്ട്രീമിങ്, സോഷ്യൽമീഡിയ എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് 2.5 ജിബി ഡാറ്റ തീർച്ചയായും അത്യാവശ്യവുമാണ്. 2.5 ജിബി ഡാറ്റ ആനുകൂല്യം നൽകുന്ന നാല് പ്ലാനുകളാണ് ജിയോ (Jio)  ഓഫർ ചെയ്യുന്നത്. ഈ പ്ലാനുകൾക്കൊപ്പം കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കും. അധിക ആനുകൂല്യങ്ങളും ഈ പ്ലാനുകൾ നൽകുന്നുണ്ട്.

ജിയോയുടെ  349 രൂപയുടെ ഡാറ്റ  പ്ലാൻ

30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്ലാനിലൂടെ എല്ലാ ദിവസവും 2.5 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും 349 രൂപ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കും. ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ്, ജിയോസെക്യൂരിറ്റി ആക്സസുകളും ഈ പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്.

ജിയോയുടെ 899 രൂപയുടെ ജിയോ  പ്ലാൻ

90 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.  ദിവസവും 2.5 ജിബി ഹൈ-സ്പീഡ് ഡാറ്റ നൽകുന്നു. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. അധിക ആനുകൂല്യങ്ങളായി ഉപയോക്താക്കൾക്ക് ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ്, ജിയോസെക്യൂരിറ്റി ആക്സസുകളും ലഭിക്കും. കുറഞ്ഞ വിലയിൽ കൂടുതൽ ഡാറ്റയും വാലിഡിറ്റിയും വേണ്ടവർക്ക് മികച്ച ചോയിസാണ് ഈ പ്ലാൻ.

ജിയോ 2023 രൂപ പ്ലാൻ

മികച്ചൊരു ദീർഘകാല പ്രീപെയ്ഡ് പ്ലാനാണ് 2023 രൂപയുടെ പ്ലാൻ. 252 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. പ്ലാൻ ദിവസവും 2.5 ജിബി അതിവേഗ ഡാറ്റയും നൽകുന്നു. രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ്, ജിയോസെക്യൂരിറ്റി ആക്സസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ദീർഘകാല പ്ലാൻ ആവശ്യമുള്ളവർക്ക് മികച്ച ചോയിസാണ് ഇത്.

ജിയോയുടെ 2999 രൂപയുടെ പ്ലാൻ

2999 രൂപ വിലയുള്ള പ്ലാൻ ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റി നൽകുന്നു. 365 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിനൊപ്പം അധികമായി 23 ദിവസത്തെ വാലിഡിറ്റി കൂടി ഇപ്പോൾ ലഭ്യമാണ്. ദിവസവും 2.5 ജിബി ഹൈ-സ്പീഡ് ഡാറ്റയും 75 ജിബി അധിക ബോണസ് ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ ദിവസവും 100 എസ്എംഎസും തരുന്നു. ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ്, ജിയോസെക്യൂരിറ്റി ആക്സസുകളും പ്ലാനിലൂടെ ലഭിക്കും.

Nisana Nazeer
Digit.in
Logo
Digit.in
Logo