Reliance Jio ഇന്ത്യയുടെ ടെലികോം മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച കമ്പനിയാണ്. അൺലിമിറ്റഡ് കോളിങ്ങിനും അധിക ഡാറ്റയുടെയുമെല്ലാം തുടക്കം ജിയോയിൽ നിന്നായിരുന്നു. ജിയോ കുറച്ച് നാൾ മുമ്പ് വിമാന യാത്രക്കാർക്കായി ചില പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഇന്റർനാഷണൽ പ്ലാനുകളുടെ വിഭാഗത്തിലാണ് ഫ്ലൈറ്റ് യാത്രയ്ക്കിടെ കോളിങ്, ഡാറ്റ സേവനം ലഭ്യമാകുന്ന പ്ലാനുകളാണിവ.
വ്യോമയാത്രയിലും ഇനി കണക്റ്റിവിറ്റി തുടരാൻ സഹായിക്കുന്ന പ്ലാനുകളാണിവ. ജിയോയുടെ ഈ ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി പ്ലാനുകൾ ഇന്ത്യയിലെ പോസ്റ്റ്‌പെയ്ഡ് വരിക്കാർക്കായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനായി അന്തർദേശീയ വിമാന സേവനങ്ങൾ നൽകുന്ന 22 എയർലൈനുകളുമായി ജിയോ ഇതിനകം പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മിറേറ്റ്‌സ്, ഈതാദ് എയർവേസ്, ലുഫ്താൻസ, സ്വിസ്, സിംഗപ്പൂർ എയർലൈൻസ്, മലേഷ്യ എയർലൈൻസ്, വിർജിൻ അറ്റ്‌ലാന്റിക് തുടങ്ങിയ എയർലൈനുകളിൽ ജിയോയുടെ ഈ In flight connectivity plan ലഭ്യമാകും.
എന്നാൽ ഈ പ്ലാനുകളെല്ലാം ഒരു ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്. കൂടാതെ 22 എയർലൈനുകളിൽ ഏതെങ്കിലും ഒന്നിലാണ് നിങ്ങളുടെ വിമാനയാത്ര ഉൾപ്പെടുന്നതെങ്കിലും, യാത്ര പുറപ്പെടുന്ന സ്റ്റേഷനും എത്തിച്ചേരുന്ന സ്റ്റേഷനും ജിയോ ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി പ്ലാൻ ലഭിക്കണമെന്നില്ല.
Also Read: Lava Agni 2 5G Offer Sale: Amazonൽ Lava Agni 2ന് 23% ഡിസ്കൗണ്ടും, 750 രൂപയുടെ കൂപ്പണും
അതുപോലെ ഈ IFC plan ഫ്ലൈറ്റ് ടേക്ക് ഓഫ് സമയത്തും, ലാൻഡിങ് സമയത്തും ലഭ്യമല്ല. എന്നാൽ കണക്റ്റഡ് ഫ്ലൈറ്റ് ഉപയോഗിക്കുന്നവർക്കും ഈ പ്ലാൻ ലഭിക്കുന്നതാണ്. 24 മണിക്കൂറിലാണ് ഇത് ആക്ടീവായിരിക്കുക എന്നതിനാൽ, ഈ സമയപരിധിയ്ക്കുള്ളിൽ ഏത് ഇന്റർനാഷണൽ ഫ്ലൈറ്റുകളിലും ഈ സേവനം നിങ്ങൾക്ക് പ്രയോജനപ്പെടുത്താനാകും.
3 പ്ലാനുകളാണ് ഇങ്ങനെ ജിയോയുടെ പക്കലുള്ളത്. ഔട്ട്‌ഗോയിങ് കോളുകൾക്കായുള്ള പാക്കേജാണിത്. എസ്എംഎസ്, നെറ്റ് ബ്രൗസിങ് തുടങ്ങിയ സേവനങ്ങൾ ഇതിൽ ലഭ്യമാണ്. എന്നാൽ, വരിക്കാർക്ക് ഇൻകമിങ് കോളുകൾ ലഭിക്കുന്നതല്ല. പകരം ഇൻകമിങ് എസ്എംഎസുകൾ സൗജന്യമായി ലഭിക്കും. ഇന്റർനെറ്റ് സ്പീഡ് നിങ്ങൾ സഞ്ചരിക്കുന്ന വിമാന കമ്പനികൾക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്.
499 രൂപ മുതലാണ് ജിയോയുടെ എയർലൈൻ പ്ലാനുകൾ ആരംഭിക്കുന്നത്. 699 രൂപയ്ക്കും 999 രൂപയ്ക്കും ജിയോ പോസ്റ്റ്- പെയ്ഡ് വരിക്കാർക്കായി പ്ലാനുകൾ അനുവദിക്കുന്നുണ്ട്.
499 രൂപയുടെ പ്ലാനിൽ 250MB ഡാറ്റയും 100 മിനിറ്റ് ഔട്ട്‌ഗോയിങ് വോയ്‌സ് കോളുകളും 100 എസ്എംഎസുകളും ഫ്രീയായി ലഭിക്കും. മുൻപ് പറഞ്ഞ പോലെ ഒരു ദിവസമാണ് ഇതിന്റെ വാലിഡിറ്റി.
ജിയോയുടെ 699 രൂപ പ്ലാനിൽ 500 MB ഡാറ്റയും 499 രൂപയിലുള്ളത് പോലെ 100 മിനിറ്റ് ഔട്ട്‌ഗോയിങ് വോയ്‌സ് കോളുകളും 100 എസ്എംഎസുകളും ലഭിക്കുന്നതാണ്. ഒരു ദിവസമാണ് ഇതിന്റെ വാലിഡിറ്റി. 999 രൂപ പ്ലാൻ 100 മിനിറ്റ് ഔട്ട്‌ഗോയിങ് വോയ്‌സ് കോളുകളും 100 എസ്എംഎസുകളും ഉൾപ്പെടുന്ന പാക്കേജാണ്. ഇതിന് പുറമെ ജിയോ 1GB ഡാറ്റയാണ് ഈ ഇൻ- ഫ്ലൈറ്റ് പ്ലാനിൽ അനുവദിച്ചിട്ടുള്ളത്.