ജിയോയുടെ 5 പ്ലാനുകളിൽ OTT ഫ്രീ!

Updated on 21-Apr-2023
HIGHLIGHTS

Netflix, Amazon Prime എന്നീ OTT പ്ലാറ്റുഫോമുകൾ ഫ്രീ ആയിട്ട് ആക്സസ് ചെയ്യാം

ജിയോയുടെ അഞ്ച് പോസ്റ്റ്-പെയ്ഡ് പ്രീമിയം പാക്കേജുകൾ OTT ആക്സസ് ഫ്രീ ആക്കുന്നു

അഞ്ച് പോസ്റ്റ്-പെയ്ഡ് പ്രീമിയം പാക്കേജുകൾ നമുക്ക് ഒന്ന് പരിശോധിക്കാം

ജിയോ (Jio) ഉപഭോക്താക്കൾക്ക് Netflix, Amazon Prime Video എന്നീ OTT പ്ലാറ്റുഫോമുകൾ ഫ്രീ ആയിട്ട് ആക്സസ് ചെയ്യാം. ഈ OTT പ്ലാറ്റുഫോമുകൾ ആക്‌സസ് ചെയ്യുന്നതിന് വേണ്ടി അഞ്ച് പോസ്റ്റ്-പെയ്ഡ് പ്രീമിയം പാക്കേജുകൾ ജിയോ (Jio) അവതരിപ്പിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയുടെ അംഗത്വം ലഭിക്കുന്നതിന് വേണ്ടി ഈ പ്ലാനുകൾ തിരഞ്ഞെടുക്കാം. 

399 രൂപയുടെ ജിയോ പ്ലാൻ

ഈ പ്ലാനിൽ 75GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഓരോ ദിവസവും 100 എസ്എംഎസുകളും സൗജന്യ ഫോൺ കോളുകളും ഉൾപ്പെടുന്നു. സൗജന്യ നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ഈ പ്ലാനിലുണ്ട്.

599 രൂപയുടെ ജിയോ പ്ലാൻ

ഈ പ്ലാനിൽ സൗജന്യ നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുമുണ്ട്. 100GB ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഓരോ ദിവസവും 100 എസ്എംഎസുകളും സൗജന്യ ഫോൺ കോളുകളും ഉൾപ്പെടുന്നു. ഈ പ്ലാനിൽ ഒരു അധിക ഫാമിലി ആഡ്-ഓൺ മൊബൈലും ലഭിക്കും.

799 രൂപയുടെ ജിയോ പ്ലാൻ

Netflix, Amazon Prime വീഡിയോ സബ്‌സ്‌ക്രിപ്‌ഷൻ ഈ പ്ലാനിൽ സൗജന്യമായി ലഭിക്കും. കൂടാതെ 150 ജിബി ഡാറ്റയും  ലഭിക്കും. ഡാറ്റ തീർന്നതിന് ശേഷം ഒരു ജിബി ഡാറ്റയ്ക്ക് 10 രൂപ വച്ച് ഈടാക്കും. അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസ് സൗകര്യവും ഈ പ്ലാനിൽ ലഭ്യമാണ്. ഈ പ്ലാനിൽ രണ്ട് സിമ്മുകൾ ചേർക്കാം.

999 രൂപയുടെ ജിയോ പ്ലാൻ

സൗജന്യ നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിൽ നൽകുന്നു. ജിയോയുടെ 999 രൂപയുടെ പ്ലാനിൽ 200GB  ഡാറ്റ ലഭിക്കും.  അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസ് സൗകര്യവും ഈ പ്ലാനിൽ നൽകുന്നുണ്ട്. ഈ പ്ലാനിൽ മൂന്ന് സിമ്മുകൾ ഉപയോഗിക്കാം.

1,499 രൂപയുടെ ജിയോ പ്ലാൻ

സൗജന്യ നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ഈ പ്ലാനിലുണ്ട്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗിനൊപ്പം ഇന്റർനാഷണൽ റോമിംഗ് സൗകര്യവും നൽകുന്നുണ്ട്. ഈ പ്ലാനിൽ മൊത്തം 300 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിൽ 100 ​​എസ്എംഎസ് സൗകര്യം നൽകുന്നുണ്ട്. ഇതൊരു പോസ്റ്റ്‌പെയ്ഡ് പ്ലാനാണ്.

റിലയൻസ് ജിയോ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നിവ എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളോടും കൂടി വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് എടുത്തുപറയേണ്ടതാണ്. ഇതിൽ 399 രൂപ, 599 രൂപ, 799 രൂപ, 999 രൂപ, 1,499 രൂപ എന്നിവ ഉൾപ്പെടുന്നു. റിലയൻസ് ജിയോ കുറച്ച് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാർ മാത്രമേ നൽകുന്നുള്ളൂ, നെറ്റ്ഫ്ലിക്സും പ്രൈം വീഡിയോയും വേണമെങ്കിൽ, നിങ്ങൾ ജിയോ പോസ്റ്റ്പെയ്ഡിലേക്ക് മാറേണ്ടിവരും.

401 രൂപ ജിയോ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 3 ജിബി, അധിക 6 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, ഡിസ്നി + ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ഉൾപ്പെടുന്നു. 28 ദിവസത്തെ വാലിഡിറ്റി എല്ലാ പ്ലാനുകളിലും ലഭിക്കും.

Connect On :