Jio Swiggy Offer: Jio-യിൽ റീചാർജിനൊപ്പം 600 രൂപയുടെ സ്വിഗ്ഗി ഫ്രീ ഡെലിവറി സബ്സ്ക്രിപ്ഷനും Free

Updated on 08-Nov-2023
HIGHLIGHTS

ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാനുമായി ജിയോ

ജിയോയുടെ 866 രൂപ പ്ലാനിലാണ് ഓഫർ

ഇനി ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യുമ്പോൾ മികച്ച വിലക്കിഴിവ് നേടാൻ ഈ റീചാർജ് പ്ലാൻ വിനിയോഗിക്കാം

മറ്റാരും പ്രഖ്യാപിക്കാത്ത അതിശയകരമായ ഒരു ഓഫറാണ് Reliance Jio പ്രഖ്യാപിച്ചിരിക്കുന്നത്. ദീപാവലി പ്രമാണിച്ച് ഡാറ്റയിലും കോളുകളിലും മാത്രമല്ല, വരിക്കാരുടെ വയറ് നിറയ്ക്കാനുള്ള ഓഫർ കൂടിയാണ് ജിയോ മുന്നോട്ട് വച്ചിരിക്കുന്നത്.
അതായത്, ജിയോയിൽ recharge ചെയ്യുന്നവർക്ക് ഒരു പ്രീപെയ്ഡ് പ്ലാനിനൊപ്പം ലഭിക്കുന്നത് ഫുഡ് ഡെലിവറി സബ്‌സ്‌ക്രിപ്‌ഷൻ കൂടിയാണ്. 84 ദിവസത്തെ വാലിഡിറ്റി വരുന്ന പ്ലാനിലാണ് ജിയോ ഫുഡ് ഡെലിവറി ആപ്പിന്റെ ഫ്രീ സബ്സ്ക്രിപ്ഷൻ കൂടി വരുന്നത്.

Jio- Swiggy plan

ഇതുവരെ പ്രീ-പെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി നീട്ടിയും ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചുമാണ് വരിക്കാർക്ക് ആകർഷകമായ ഓഫറുകൾ നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ മറ്റൊരു ടെലികോം കമ്പനിയും ഓഫർ ചെയ്യാത്ത പ്രീ- പെയ്ഡ് പ്ലാനാണ് ജിയോയുടെ പക്കലുള്ളത്. ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്.

ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാൻ

അതായത്, ഈ പ്ലാനിൽ റീചാർജ് ചെയ്യുന്നവർക്ക് Swiggy subscription കൂടി ലഭിക്കുമെന്നതിനാൽ, ഇനി ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യുമ്പോൾ മികച്ച വിലക്കിഴിവും ലാഭവും പ്രതീക്ഷിക്കാം. ഏത് ജിയോ പ്ലാനിലാണ് ഈ ഓഫർ ലഭ്യമായിരിക്കുന്നതെന്ന് നോക്കാം…

866 രൂപ Jio പ്ലാനിൽ ഇനി സ്വിഗ്ഗിയും

ജിയോയുടെ 866 രൂപ പ്ലാനിലാണ് ഈ സ്വിഗ്ഗി സബ്സ്ക്രിപ്ഷനും വന്നിട്ടുള്ളത്. 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണിത്. അൺലിമിറ്റഡ് വോയിസി കോളുകൾ ലഭിക്കുന്ന ഈ പ്രീ- പെയ്ഡ് പ്ലാനിൽ ദിവസേന 100 SMS, 2 GB ഡാറ്റ എന്നിവയും സൌജന്യമായി നേടാം. മൊത്തം 168 GBയാണ് ഈ കാലയളവിൽ വിനിയോഗിക്കാനാകുക. ദിവസ ക്വാട്ട കഴിഞ്ഞാൽ 64 Kbps വേഗതയിലും ഇന്റർനെറ്റ് ലഭിക്കും. ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷനുകളും ഇതിലുണ്ട്.

എന്നാൽ, ഇപ്പോൾ ജിയോയുടെ 866 രൂപ പ്ലാൻ ചർച്ചയാകാനുള്ള കാരണം ഇതിലെ സ്വിഗ്ഗി സബ്സ്ക്രിപ്ഷനാണ്. നിങ്ങൾക്കിഷ്ടപ്പെട്ട ഭക്ഷണവും വീട്ടിലേക്ക് അത്യാവശ്യം വേണ്ട പലചരക്ക് സാധനങ്ങളും ഓർഡർ ചെയ്യുമ്പോൾ സൗജന്യ ഡെലിവറി ആനുകൂല്യങ്ങൾ ആസ്വദിക്കുന്നതിനുള്ള റീചാർജ് പാക്കേജാണിത്. 3 മാസത്തെ സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷനാണ് നിങ്ങൾക്ക് ജിയോ ഇങ്ങനെ ഓഫർ ചെയ്യുന്നത്.

സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷന്റെ നേട്ടങ്ങൾ

സ്വിഗ്ഗി വൺ ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷന് സാധാരണ 600 രൂപയാണ് ഈടാക്കുന്നത്. ഈ മെമ്പർഷിപ്പാണ് ഇപ്പോൾ ജിയോ പ്രീ-പെയ്ഡ് പ്ലാൻ പാക്കേജിനൊപ്പം ചേർത്തിരിക്കുന്നത്. ഇങ്ങനെ സ്വിഗ്ഗിയുടെ ലൈറ്റ് അംഗമാകുമ്പോൾ 149 രൂപയിൽ മുകളിലുള്ള ഫുഡ് ഓർഡറുകൾക്ക് 10 സൗജന്യ ഹോം ഡെലിവറികൾ ലഭിക്കും. സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി 199 രൂപയ്ക്ക് മുകളിൽ സാധനം വാങ്ങുകയാണെങ്കിൽ 10 സൗജന്യ ഹോം ഡെലിവറികളും സ്വന്തമാക്കാം.

ഇങ്ങനെ ഡെലിവറി ചാർജ് ഒഴിവാക്കി വീട്ടിൽ ഭക്ഷണവും സാധനങ്ങളും എത്തുമെന്ന് മാത്രമല്ല, റെസ്റ്റോറന്റുകളിൽ നിന്നുള്ള ഫുഡ് ഡെലിവറികൾക്ക് 30 ശതമാനം വരെ അധിക കിഴിവ് ലഭ്യമാകുന്നതാണ്. പോരാഞ്ഞിട്ട് 60 രൂപയ്ക്ക് മുകളിലുള്ള ജെനി ഡെലിവറികൾക്ക് 10 ശതമാനം കിഴിവും സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷനിലൂടെ നേടാം.

Also Read: BSNL 5G Service Update: 5G ഒരുപാട് വൈകില്ലെന്ന് BSNL, അതും ആഭ്യന്തരമായി നിർമിക്കുന്നത്!

ഇതിന് പുറമെ, ജിയോ തങ്ങളുടെ വാർഷിക പ്ലാനിന്റെ വാലിഡിറ്റി നീട്ടിക്കൊണ്ട് മറ്റൊരു ദീപാവലി ഓഫറും ഈയിടെ പ്രഖ്യാപിച്ചിരുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :