Jio Prepaid Plan for Netflix: നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന 2 പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ

Updated on 04-Sep-2023
HIGHLIGHTS

റീച്ചാർജ് പ്ലാനുകൾ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നത് സാധാരണമാണ്

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന 2 പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ

ഈ രണ്ട് പ്ലാനുകളുടേയും വാലിഡിറ്റിയും മറ്റു പ്രത്യേകതകളും ഒന്ന് നോക്കാം

ജിയോ നിരവധി റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. റീച്ചാർജ് പ്ലാനുകൾ പരിശോധിച്ചാൽ സൗജന്യമായി ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകൾ കാണാൻ സാധിക്കും. റീച്ചാർജ് പ്ലാനുകൾ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നത് സാധാരണമാണ്. നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരുന്ന പ്ലാനുകൾ അ‌ധികം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. പാസ്വേഡ് ഷെറിങ് തടഞ്ഞുകൊണ്ട് നെറ്റ്ഫ്ലിക്സ് നിയന്ത്രണം കർശനമാക്കിയതോടെ പണമടയ്ക്കാതെ മറ്റ് വഴിയില്ലെന്ന നിലയിലാണ് പല ഉപയോക്താക്കളും. ഈ സാഹചര്യത്തിലാണ് രണ്ട് പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ആനുകൂല്യം ജിയോ പ്രഖ്യാപിച്ചത്. ഇപ്പോൾ ജിയോയുടെ 1099 രൂപ, 1499 രൂപ എന്നീ  പ്രീപെയ്ഡ് പ്ലാനുകൾ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ലഭിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. 

1099 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ഏറ്റവും കുറഞ്ഞ നിരക്കിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ മറ്റു അനുകൂല്യങ്ങൾക്കൊപ്പം ലഭിക്കുക എന്നതാണ് 1099 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത. 2GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന ടെലിക്കോം ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയാണ് 1099 രൂപയുടെ ജിയോ പ്ലാൻ നൽകുന്നത്. ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ട്രൂ 5G ഡാറ്റ സൗജന്യമായി ലഭിക്കുന്ന ജിയോ വെൽക്കം ഓഫറിന് ഈ പ്ലാൻ അ‌ർഹത നൽകുന്നു. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളുടെ ഭാഗമായാണ് നെറ്റ്ഫ്ലിക്സ് മൊ​ബൈൽ സബ്സ്ക്രിപ്ഷൻ ജിയോ നൽകുന്നത്. ഏറ്റവും പുതിയ സിനിമകൾ ഉൾപ്പെടെ നെറ്റ്ഫ്ലിക്സിൽ എത്തുന്ന കണ്ടന്റുകൾ ആസ്വദിക്കാൻ ഈ ജിയോ പ്ലാൻ ഉപയോക്താക്കൾക്ക് വഴിയൊരുക്കുന്നു. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന് ഒപ്പം തന്നെ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും അ‌ധിക ആനുകൂല്യമായി ഈ ജിയോ പ്ലാനിൽ ലഭ്യമാണ്.

1499 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനോടെ ജിയോ അ‌വതരിപ്പിച്ച രണ്ടാമത്തെ പ്രീപെയ്ഡ് പ്ലാൻ ആണിത്. പ്രതിദിനം 3GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ. 40GB ബോണസ് ഡാറ്റ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത. ഇതുകൂടാതെ അ‌ൺലിമിറ്റഡ് 5ജി സൗജന്യമായി ലഭ്യമാക്കുന്ന ജിയോ വെൽക്കം ഓഫറും ഈ പ്ലാൻ ഉപയോക്താക്കൾക്ക് ലഭിക്കും. 84 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാനും എത്തുന്നത്. 1099 രൂപയുടെയും 1499 രൂപയുടെയും പ്ലാനുകളിൽ FUP നയം ബാധകമാണ്. അ‌തിനാൽ ദിവസവും അ‌നുവദിച്ചിട്ടുള്ള നിശ്ചിത ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64Kbps ആയി കുറയും. 1499 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും ലഭിക്കുന്നു, ഇത് അവരുടെ സ്മാർട്ട്ഫോണല്ലാത്ത ഒരു ഡി​വൈസിൽ നെറ്റ്ഫ്ലിക്സ് കണ്ടന്റ് കാണാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യപ്രദമാണ്.

Connect On :