Jio ഉപഭോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. ഒടിടി സബ്‌സ്‌ക്രിപ്ഷൻ ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.
സോണി ലിവ്, സീ5 എന്നിവയാണ് രണ്ടു ഒടിടി പ്ലാറ്റുഫോമുകൾ. പുതിയ പ്ലാനുകളിൽ ജിയോ അവതരിപ്പിച്ച സോണി ലിവ്, സീ5 എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷൻ ജിയോ ടിവി ആപ്പ് വഴിയാണ് ലഭ്യമാകുക. പുതിയ പ്ലാനുകൾ നമുക്ക് ഒന്ന് പരിചയപ്പെടാം.
പ്രതിദിനം 2.5GB ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസമാണ് പ്ലാൻ വാലിഡിറ്റി. സോണി ലിവ്, സീ5 എന്നിവയുടെ സബ്സ്ക്രിപ്ഷനും ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയും ഈ പ്ലാൻ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
കൂടുതൽ വായിക്കൂ: WhatsApp New Privacy Feature: കോളുകളിൽ കൂടുതൽ സുരക്ഷാ ഫീച്ചറുമായി വാട്സ്ആപ്പ്
പ്രതിദിനം 2 GBഡാറ്റ, അൺലിമിറ്റഡ് വോയ്‌സ്, ദിവസം 100 എസ്എംഎസ് എന്നിവ 365 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ നൽകുന്നു. സോണിലിവ് ആണ് ഇതിലെ ഒടിടി ആനുകൂല്യം. ഇത് കൂടാതെ ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയും ലഭിക്കും.
പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. ഒടിടി ആനുകൂല്യമായി ഇതിൽ ZEE5 സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു. 365 ദിവസമാണ് പ്ലാൻ വാലിഡിറ്റി. ജിയോടിവി, ജിയോസിനിമ, ജിയോ ക്ലൗഡ് എന്നിവയും പ്ലാൻ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
സോണി ലിവ്, സീ5 ഒടിടി ആനുകൂല്യം ഉൾപ്പെടുത്തി 84 ദിവസ വാലിഡിറ്റിയിൽ ജിയോ പുതിയതായി അവതരിപ്പിച്ച പ്ലാൻ ആണിത്. ഈ ആനുകൂല്യങ്ങൾക്ക് പുറമേ, പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ജിയോ ആപ്പ് ആക്സസും 84 ദിവസ വാലിഡിറ്റിയിൽ ഇതിൽ ലഭിക്കും.
84 ദിവസ വാലിഡിറ്റിയിൽ സോണി ലിവ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തി ജിയോ അവതരിപ്പിച്ചിരിക്കുന്ന പ്ലാൻ ആണിത്. സീ5 ഒടിടി സബ്സ്ക്രിപ്ഷൻ ലഭ്യമാകില്ല
സീ5, സോണിലിവ് ഒടിടി സബ്സ്ക്രിപ്ഷനുകളോടെ 84 ദിവസത്തെ വാലിഡിറ്റിയിൽ അവതരിപ്പിച്ച പുതിയ പ്ലാനുകളിൽ താൽപര്യമില്ലാത്ത ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന ബദൽ പ്ലാൻ ആണ് 719 രൂപ പ്ലാൻ. 84 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ജിയോ ആപ്പ് ആക്സസും നൽകുന്നു.