Jio Free Recharge: മകന്റെ കല്യാണത്തിന് അംബാനി സൗജന്യ പ്ലാൻ നൽകുന്നോ!

Jio Free Recharge: മകന്റെ കല്യാണത്തിന് അംബാനി സൗജന്യ പ്ലാൻ നൽകുന്നോ!
HIGHLIGHTS

ആനന്ദ് അംബാനിയുടെ കല്യാണം പ്രമാണിച്ച് Jio Free Recharge ഓഫർ പ്രഖ്യാപിച്ചോ?

799 രൂപയ്ക്ക് 3 മാസത്തെ സൗജന്യ റീചാർജ് ജിയോ ഓഫറോ!

എന്താണ് വാട്സ്ആപ്പിൽ പ്രചരിക്കുന്ന മഹാക്യാഷ്ബാക്ക് ഓഫർ

ആനന്ദ് അംബാനിയുടെ വിവാഹത്തിന് Jio വരിക്കാർക്ക് Free Recharge നൽകുന്നോ? രാജ്യത്തെ ഏറ്റവും വലിയ കല്യാണത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ മുഴുവൻ. ഇതിനിടയിൽ അംബാനി പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകൾ ഉയർത്തി. ഇത് വരിക്കാരിൽ വലിയ അതൃംപ്തിയുണ്ടാക്കി.

Jio Free Recharge

എന്നാൽ കല്യാണം പ്രമാണിച്ച് Jio Free Recharge ഓഫർ പ്രഖ്യാപിച്ചോ? 799 രൂപയ്ക്ക് 3 മാസത്തെ സൗജന്യ റീചാർജ് ജിയോ ഓഫർ ചെയ്യുന്നുണ്ടോ? വാട്സ്ആപ്പിൽ ഇങ്ങനെയൊരു വാർത്ത കുറച്ചുനാളുകളായി പ്രചരിക്കുന്നു. ഇങ്ങനെ ഓഫറുണ്ടോ എന്ന് പരിശോധിക്കാം.

Jio 3 മാസത്തേക്ക് Free Recharge!

എല്ലാ ജിയോ വരിക്കാർക്കും 799 രൂപയുടെ റീചാർജ് സൗജന്യമായി നൽകുന്നതായാണ് മെസേജ്. ഇതിനായി മഹാക്യാഷ്ബാക്ക് (MahaCashback) എന്ന പേരിലാണ് വാട്സ്ആപ്പ് മെസേജ് പ്രചരിക്കുന്നത്. ഫ്രീ റീചാർജിനായി നീല ലിങ്കിൽ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടുന്നു.

Jio Free Recharge
Jio Free Recharge

ഇത് ശരിക്കും വ്യാജപ്രചാരണമെന്ന് അറിയുക. റിലയൻസ് ജിയോയുടെ ട്വിറ്ററിലോ മറ്റോ ഔദ്യോഗിക പ്രഖ്യാപനമില്ല. മാത്രമല്ല റീചാർജ് ഓഫറുകൾ പ്രഖ്യാപിക്കുമ്പോൾ അത് ജിയോ സൈറ്റിൽ ദൃശ്യമാകും.

Free Recharge വാട്സ്ആപ്പ് മെസേജ്

വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന രീതിയിൽ ജിയോ ഓഫറുകൾ അവതരിപ്പിക്കുന്നില്ല. അതിനാൽ തന്നെ ഇങ്ങനെ മെസേജുകളും ലിങ്കുകളും വന്നാൽ പ്രതികരിക്കരുത്. ഇങ്ങനെയുള്ള മെസേജുകൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യാതിരിക്കാനും ശ്രമിക്കുക.

ഈ ഫ്രീ റീചാർജ് വാട്സ്ആപ്പ് ലിങ്കുകൾ Scam മെസേജുകളാണ്. ഇത്തരം തട്ടിപ്പകളിൽ നിന്ന് നിങ്ങൾ ജാഗരൂകരായി ഇരിക്കുക. റീചാർജ് ഓഫറുകളായി വരുന്ന Scam message-നെ എങ്ങനെ മറികടക്കാം!

റീചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്…

ഒന്നാമത്തേത് ഔദ്യോഗിക ചാനലുകളിലൂടെ മാത്രം റീചാർജ് ചെയ്യുക എന്നതാണ്. റീചാർജ് ചെയ്യുമ്പോൾ MyJio ആപ്പ്, ജിയോ ഒഫിഷ്യൽ സൈറ്റ് ഉപയോഗിക്കുക. അല്ലെങ്കിൽ ഗൂഗിൾ പേ, ഫോൺപേ പോലുള്ള പേയ്‌മെന്റ് ആപ്പുകളും പരിശോധിക്കാം.

സൗജന്യ ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന മെസേജുകളിൽ ജാഗ്രത പുലർത്തണം. അതായത്, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്നെങ്കിൽ ജാഗരൂകരാകുക.

Read More: Vi 5G Latest News: 4G, 5G സ്പീഡാക്കാൻ Samsung-നൊപ്പം കൂടി Vodafone Idea!

ഏറ്റവും പ്രധാനപ്പെട്ട കാര്യം വ്യക്തിഗത വിവരങ്ങൾ പങ്കിടരുത് എന്നതാണ്. ഓഫറുകൾ നൽകുന്ന ലിങ്കുകൾ വഴി വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടരുത്.

അതുപോലെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള ഓഫറുകൾ മാത്രം സ്വീകരിക്കുക. ചില ഓഫറുകൾ നഷ്ടപ്പെടുത്താൻ നിങ്ങൾക്ക് തോന്നില്ല. അങ്ങനെയെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചും മറ്റും ഓഫറുണ്ടോയെന്ന് ഉറപ്പാക്കാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo