ജിയോയുടെ ഏഴാം പിറന്നാൾ ആഘോഷത്തിന് പ്രീപെയ്ഡ് വരിക്കാർക്കായി എക്സ്ട്രാ ഡാറ്റ, സ്പെഷ്യൽ വൗച്ചറുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കമ്പനി പുറത്തിറക്കി. സെപ്റ്റംബർ 5 മുതൽ 30 വരെയാണ് ഈ ജിയോ ഓഫറുകൾ ലഭ്യമാകുക. 2016 സെപ്റ്റംബർ 5 മുതലാണ് പൊതുജനങ്ങൾക്കായി ജിയോ സേവനങ്ങൾ അവതരിപ്പിക്കപ്പെട്ടത്. തുടർന്നിങ്ങോട്ട് ഇന്ത്യക്ക് ഡാറ്റകൊണ്ട് സദ്യവിളമ്പി ജിയോ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ഇന്നും ഏറ്റവും ആകർഷകമായ പ്ലാനുകളും സേവനങ്ങളും അവതരിപ്പിച്ച് ജിയോ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഏഴാം വാർഷികത്തോട് അനുബന്ധിച്ച് 299 രൂപ, 749 രൂപ, 2999 രൂപ നിരക്കുകളുടെ പ്ലാനുകളിൽ ആണ് ജിയോ എക്സ്ട്രാ ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. ഈ സെപ്റ്റംബർ 5 മുതൽ 30 വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുക.
299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2GB മൊബൈൽ ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസുകളും 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭ്യമാകും. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിന്റെ ഭാഗമായി ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 7 ജിബി എക്സ്ട്രാ ഡാറ്റ കൂടി ലഭിക്കും.
749 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 90 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. ഈ പ്ലാനിൽ പ്രതിദിനം 2GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും പ്രധാന ആനുകൂല്യങ്ങളായി ലഭിക്കുന്നു. അധിക ആനുകൂല്യം എന്ന നിലയിൽ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ലഭിക്കും. ഈ പ്ലാനിൽ 14 ജിബി എക്സ്ട്രാ ഡാറ്റയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
2999 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിലും ആനിവേഴ്സറി ഓഫർ ഉൾപ്പെടുത്തിയിട്ടുണ്ട്. 365 ദിവസ വാലിഡിറ്റിയാണ് 2,999 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിൽ പ്രതിദിനം 2.5GB ഡാറ്റ ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഇതിന് പുറമേ പതിവ് പോലെ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഉണ്ട്. അധിക ആനുകൂല്യമായി ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ സേവനങ്ങളുടെ സബ്സ്ക്രിപ്ഷനും 2999 രൂപയുടെ പ്ലാൻ നൽകിവരുന്നു. സെപ്റ്റംബർ 5 മുതൽ 30 വരെയുള്ള കാലയളവിനുള്ളിൽ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 21ജിബി എക്സ്ട്രാ ഡാറ്റയാണ് ജിയോ ആനിവേഴ്സറി ഓഫറായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ എക്സ്ട്രാ ഡാറ്റ കൂടാതെ ചില സ്പെഷ്യൽ വൗച്ചറുകളും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. അജിയോയിൽ 200 രൂപ ഡിസ്കൗണ്ട്, നെറ്റ്മെഡ്‌സിൽ 20% ഡിസ്കൗണ്ട് (800 രൂപ വരെ), സ്വിഗ്ഗിയിൽ 100% വരെ ഡിസ്കൗണ്ട്, 2149 രൂപയ്ക്കും അതിനു മുകളിലും പർച്ചേസ് നടത്തുമ്പോൾ മക്ഡൊണാൾഡ് ഭക്ഷണം, റിലയൻസ് ഡിജിറ്റലിൽ 10% ഡിസ്കൗണ്ട്. യാത്ര ആപ്പ് വഴിയുള്ള ഫ്ലൈറ്റ് ബുക്കിംഗുകൾക്ക് 1,500 രൂപ വരെയും, ഹോട്ടൽ ബുക്കിംഗുകൾക്ക് 15% വരെയും ഡിസ്കൗണ്ട് എന്നിവയാണ് ഏഴാം വാർഷികത്തോട് അനുബന്ധിച്ച് ജിയോ പ്രഖ്യാപിച്ച സ്പെഷ്യൽ വൗച്ചറിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.അധിക ആനുകൂല്യങ്ങൾ റീചാർജ് ചെയ്യുമ്പോൾ, ഉപഭോക്താവിന്റെ MyJio അക്കൗണ്ടിൽ ഉടനടി ക്രെഡിറ്റ് ചെയ്യപ്പെടും. കൂടാതെ ഉപയോക്താക്കൾ ആപ്പിൽനിന്ന് വൗച്ചർ റിഡീം ചെയ്യേണ്ടതുണ്ട്.