Jio Introduce Two Postpaid Plans: ജിയോ 2 പുത്തൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു

Jio Introduce Two Postpaid Plans: ജിയോ 2 പുത്തൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു
HIGHLIGHTS

ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പ്രതിമാസം 399 രൂപ, 699 രൂപ നിരക്കുകളിലാണ് എത്തുന്നത്

കുടുംബങ്ങൾക്ക് അനുയോജ്യമായ വിധത്തിലാണ് ഈ പ്ലാനുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്

ഈ പ്ലാനുകൾക്ക് ജിയോ 30 ദിവസത്തെ ട്രയൽ ഓപ്ഷൻ നൽകുന്നു

ഒരു കുടുംബത്തിലെ നാല് പേരുടെ ടെലിക്കോം ആവശ്യങ്ങൾ ഒരുമിച്ചു നിറവേറാൻ സഹായിക്കുന്ന രണ്ട് കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പ്രതിമാസം 399 രൂപ, 699 രൂപ നിരക്കുകളിലാണ് എത്തുന്നത്. കുടുംബങ്ങൾക്ക് അനുയോജ്യമായ വിധത്തിലാണ് ജിയോ ഈ പ്ലാനുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് ആഡ്-ഓൺ കണക്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഒരു പ്ലാനിൽ 3 ആഡ് ഓൺ കണക്ഷനുകളാണ് ജിയോ നൽകുന്നത്. ഈ പ്ലാനുകൾ ആദ്യമായി തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ജിയോ 30 ദിവസത്തെ ട്രയൽ ഓപ്ഷൻ നൽകുന്നു. ഈ 30 ദിവസത്തെ ഉപയോഗത്തിന് ശേഷം, ഈ പ്ലാൻ തുടരണോ വേണ്ടേ എന്ന് ഉപഭോക്താവിന് സ്വീകരിക്കാം. 

ജിയോയുടെ 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിൽ 75 ജിബി ഡാറ്റ ആണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. അ‌തിന് ശേഷം ഓരോ ജിബി ഡാറ്റയ്ക്കും ഉപയോക്താക്കൾ 10 രൂപ നൽകേണ്ടിവരും. ഈ പ്ലാനിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് 3 ആഡ് ഓൺ കണക്ഷനുകൾ വരെ ലഭിക്കും. ഈ ഓരോ ആഡ് ഓൺ സിമ്മിനും പ്രതിമാസം 5 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. കൂടാതെ വോയ്‌സ് അ‌ൺലിമിറ്റഡ് കോളിംഗ് സൗകര്യവും ലഭ്യമാക്കും. ഒപ്പം പ്രതിദിനം 100 എസ്എംഎസുകളും അ‌യയ്ക്കാം. എന്നാൽ ഓരോ അധിക സിമ്മിനും ഉപയോക്താക്കൾ പ്രതിമാസം 99 രൂപ നൽകേണ്ടിവരുമെന്നത് ശ്രദ്ധിക്കുക. 399 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് റിലയൻസ് ജിയോയുടെ 5G അൺലിമിറ്റഡ് ഡാറ്റ ഓഫർ ലഭിക്കാൻ അർഹതയുണ്ട്. അ‌തിന് ഉപയോക്താക്കൾ 5ജി ലഭ്യമാകുന്ന പ്രദേശങ്ങളിൽ ആയിരുന്നാൽ മതി. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ ജിയോസിനിമ, ജിയോക്ലൗഡ്, ജിയോടിവി എന്നിവയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ഉൾപ്പെടുന്നു. 

ജിയോയുടെ 699 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

പ്രതിമാസം 100 ജിബി ഡാറ്റ ആണ് 699 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭ്യമാകുക. 399 രൂപയുടെ പ്ലാനിൽ കണ്ടതു പോലെ തന്നെ ഇവിടെയും ഉപയോക്താക്കൾ അധികമായി ഉപയോഗിക്കുന്ന ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ അധികം നൽകേണ്ടിവരും.ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 3 ഫാമിലി സിമ്മുകൾ വരെ ലഭിക്കും. ഓരോ സിമ്മിനും 5ജിബി ഡാറ്റയും ലഭിക്കും. ഉപയോക്താക്കൾ ജിയോയിൽ നിന്ന് എടുക്കുന്ന ഓരോ അധിക സിമ്മിനും പ്രതിമാസം 100 രൂപ നൽകണം. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യങ്ങൾ ഈ സിമ്മുകളിൽ ഉണ്ടായിരിക്കും.

699 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിനൊപ്പവും ജിയോയുടെ അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ യോഗ്യത ഉപയോക്താക്കൾക്ക് ലഭ്യമാകും. ഈ പ്ലാനിന്റെ അധിക നേട്ടങ്ങളിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഉൾപ്പെടുന്നു. എന്നാൽ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ ഒരു അടിസ്ഥാന സബ്‌സ്‌ക്രിപ്‌ഷനാണ്, ആമസോൺ ​പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ 1 വർഷത്തേക്കുള്ളതാണ്. 
നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ ​മൊ​ബൈൽ ആവശ്യങ്ങൾ നിറവേറ്റാൻ ഈ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ മികച്ച ഒരു ഓപ്ഷനാണ്. 

Nisana Nazeer
Digit.in
Logo
Digit.in
Logo