ദിവസേന 2GB ഡാറ്റ ഉപയോഗിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും
അങ്ങനെയെങ്കിൽ ജിയോ നിങ്ങൾക്കായി അവതരിപ്പിക്കുന്ന 7 പ്രീപെയ്ഡ് പ്ലാനുകൾ അറിയൂ...
വെറുതെ 2GB മാത്രമല്ല, മറ്റ് നിരവധി ആനുകൂല്യങ്ങളും പ്ലാനുകളിൽ Jio നൽകുന്നു
1GBയൊന്നും ഒന്നുമാകാറില്ല പലർക്കും. ഇന്ന് ഒരു ദിവസത്തിന്റെ മുക്കാൽ സമയവും ഫോണുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ തന്നെ ഇന്റർനെറ്റിന്റെ ഉപയോഗവും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ പ്രതിദിനം 1 GBയോ 1.5GBയോ കിട്ടിയാലും ഡാറ്റ മതിയാകാറില്ല. ഏറ്റവും കുറഞ്ഞത് ദിവസേന 2GB ഡാറ്റ ഉപയോഗിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും എന്നതിനാൽ തന്നെ റിലയൻസ് ജിയോ അവതരിപ്പിക്കുന്ന ഈ പ്ലാനുകൾ എന്തായാലും നിങ്ങൾക്ക് ഇണങ്ങും.
Jioയുടെ 2GB പ്ലാൻ
വെറുതെ 2GB നൽകുന്നതിൽ മാത്രമല്ല, ഈ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ നിങ്ങൾക്കായി മറ്റ് നിരവധി ആനുകൂല്യങ്ങളും കരുതി വച്ചിരിക്കുന്നു.
ദിവസേന 100 SMS, അൺലിമിറ്റഡ് കോൾ എന്നീ ആനുകൂല്യങ്ങളോടെയാണ് ഈ പ്ലാൻ ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 1 മാസത്തിന് അടുത്താണ് ഈ റീചാർജ് പ്ലാനിന് വാലിഡിറ്റി വരുന്നത്. ജിയോയുടെ ഈ 2GB പ്ലാനുകളുടെ വിലയും മറ്റ് ആനുകൂല്യങ്ങളും എന്തെല്ലാമെന്ന് നോക്കാം.
249 രൂപയ്ക്ക് 2GB ദിവസവും
ജിയോയുടെ ഈ പ്രീപെയ്ഡ് പ്ലാൻ 23 ദിവസം വാലിഡിറ്റിയോടെ വരുന്നു. 249 രൂപയ്ക്ക് റീചാർജ് ചെയ്താൽ ദിവസേന 2GB ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. സൗജന്യമായി JioTV, JioCinema, JioCloud, JioSecurity എന്നിവ ആക്സസ് ചെയ്യാനും സാധിക്കും.
299 രൂപയ്ക്ക് 2GB ദിവസവും
മേൽപ്പറഞ്ഞ പ്ലാനിന്റെ എല്ലാ ആനുകൂല്യങ്ങളും ഈ പ്രീ-പെയ്ഡ് പാക്കേജിലും ഉൾപ്പെടുന്നു. ജിയോയുടെ 299 രൂപ റീചാർജ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ റീചാർജ് പ്ലാനിൽ മൊത്തം 56 GB ഡാറ്റയാണ് ലഭിക്കുക.
533 രൂപയ്ക്ക് 2GB ദിവസവും
533 രൂപയുടെ റീചാർജ് പ്ലാനിൽ 56 ദിവസത്തെ വാലിഡിറ്റിയാണ് ഉൾപ്പെടുന്നത്. ഇങ്ങനെ മൊത്തം 112 GB ലഭിക്കും. ദിവസേന 2GB ഇന്റർനെറ്റാണ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
589 രൂപയ്ക്ക് 2GB ദിവസവും
533 രൂപയുടെ അതേ വാലിഡിറ്റിയാണ് ഇതിലും ലഭിക്കുക. 112 GB മൊത്തം ലഭിക്കുന്നു. JioTV, JioCinema, JioCloud, JioSecurity എന്നിവ ഈ പ്ലാനുകളിൽ ലഭിക്കുന്നു. കൂടാതെ, JioSaavn Proയിലേക്കുള്ള ആക്‌സസ്സും ഇതിലുണ്ട്.
719 രൂപയ്ക്ക് 2GB ദിവസവും
719 രൂപയുടെ റീചാർജ് പ്ലാനിൽ ദിവസേന 2GB ഡാറ്റ ലഭിക്കുന്നു. ഈ പ്രീപെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ലഭ്യമാണ്. 84 ദിവസമാണ് വാലിഡിറ്റി. ദിവസേന ലഭിക്കുന്ന 2 GB ഡാറ്റ പരിഗണിക്കുമ്പോൾ മൊത്തം 168 GB ഡാറ്റയാണ് ഇതിലുള്ളത്. കൂടാതെ, JioTV, JioCinema, JioCloud, JioSecurity എന്നിവയിലേക്കുള്ള ആക്സസും ഇതിലുണ്ട്.
789 രൂപയ്ക്ക് 2GB ദിവസവും
789 രൂപയുടെ Jio Prepaid planഉം ഇതേ വാലിഡിറ്റിയിലാണ് വരുന്നത്. ദിവസേന 2 GB ഡാറ്റയാണ് ഇതിലൂടെ ലഭിക്കുന്നത്. 719 രൂപയുടെ പ്ലാനിൽ ഉൾപ്പെട്ട ആനുകൂല്യങ്ങൾക്കൊപ്പം JioSaavn Proയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ഉൾപ്പെടുന്നു.
കൂടുതൽ ദൈർഘ്യമേറിയ റീചാർജ് പ്ലാനാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ തീർച്ചയായും Jioയുടെ 2879 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ മികച്ച ഓപ്ഷനാണ്. ഈ പ്ലാനിൽ നിങ്ങൾക്ക് മൊത്തം 730 GB ലഭിക്കും. 365 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന ജിയോ പ്ലാനിൽ ദിവസേന 2GB ഡാറ്റ ലഭിക്കുന്നു. കൂടാതെ, അൺലിമിറ്റഡ് കോളിങ്, 100 SMS എന്നിവയും ഈ പ്ലാനിന്റെ അടിസ്ഥാന ആനുകൂല്യമാണ്. ഇതിന് പുറമെ, JioTV, JioCinema, JioCloud, JioSecurity എന്നിവയിലേക്കുള്ള ആക്സസും പ്ലാനിൽ ഉൾപ്പെടുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile